മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു

പ്രശസ്ത മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ 26 കാരിയായ സാന്‍ റേച്ചല്‍ പുതുച്ചേരിയില്‍ ആത്മഹത്യ ചെയ്തു. അടുത്തിടെ വിവാഹിതയായ മോഡല്‍, ചലച്ചിത്ര-വിനോദ മേഖലയിലെ വര്‍ണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേ നേടിയത്. ധാരാളം ഗുളികകള്‍ താന്‍ കഴിച്ചതായി സാന്‍ റേച്ചല്‍ പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ വച്ചായിരുന്നു അന്ത്യം.
സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ സമ്മര്‍ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. തന്റെ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സാന്‍ സമീപ മാസങ്ങളില്‍ ആഭരണങ്ങള്‍ പണയം വയ്ക്കുകയും വില്‍ക്കുകയും ചെയ്തിരുന്നു. പിതാവില്‍നിന്നു സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അദ്ദേഹം സഹായിക്കാന്‍ തയാറായില്ല.
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ സാന്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ അടുത്തിടെ നടന്ന വിവാഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാനിന്റെ അകാല മരണത്തിനു പിന്നാലെ മാനസികാരോഗ്യം, സമ്മര്‍ദം, വര്‍ണവിവേചനം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha