വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി

മൗലികാവകാശ ലംഘനത്തിന്റെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് വിവാഹ മോചനക്കേസുകളില്‍ പരിഗണിക്കില്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി നേരത്തെ ഉത്തരവില്‍ പരഞ്ഞിരുന്നു. എന്നാല്‍ വിവാഹമോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇത്തരം തെളിവുകള്‍ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നടപടി. ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ മൗലികാവകാശ ലംഘനമാണെന്നും, അതിനാല്‍ കുടുംബ കോടതിയില്‍ അത് തെളിവായി സ്വീകാര്യമല്ലെന്നും നേരത്തെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.
മൗലികാവകാശ ലംഘനത്തിന്റെ പേരില്‍ തെളിവ് മാറ്റിനിര്‍ത്താനാകില്ലെന്ന് വിധിയില്‍ ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. വിവാഹമോചനക്കേസുകളില്‍ തെളിവ് ശേഖരണവുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമിടുന്നതാണ് കോടതി വിധി. വിവാഹമോചന കേസുകളില്‍ തെളിവുകള്‍ അവതരിപ്പിക്കുന്നതില്‍ കക്ഷികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. അതേസമയം, സ്വകാര്യതയുടെ ലംഘനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ വിധി വഴിയൊരുക്കാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha