അപകട നാടകം നടത്തി പമ്പ് ഉടമയെ കാറിനു പുറത്തിറക്കി, പിന്നീട് ശ്വാസം മുട്ടിച്ചു കൊന്നു

പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കയ്പമംഗലം സ്വദേശികളായ അനസ്, അന്‍സാര്‍, സിയോണ്‍ എന്നിവരാണ് അറസ്റ്റിലായത്. പമ്പിലെ കളക്ഷന്‍ തുക തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മനോഹരന്റെ കാറിനു പിന്നില്‍ ബൈക്ക് ഇടിച്ച് അപകടനാടകം സൃഷ്ടിച്ചു. കാറില്‍നിന്ന് മനോഹരന്‍ ഇറങ്ങിയപ്പോള്‍ തോക്ക് ചൂണ്ടി ബന്ദിയാക്കി. പണം കിട്ടാത്ത ദേഷ്യത്തിന് ശ്വാസംമുട്ടിച്ച് കൊന്നുവെന്ന് ഡിഐജി എസ്. സുരേന്ദ്രന്‍ പറഞ്ഞു.
പമ്പിലെ കലക്ഷന്‍ തുക അന്ന് മനോഹരന്‍ കാറില്‍ സൂക്ഷിച്ചിരുന്നില്ല. പമ്പില്‍തന്നെയായിരുന്നു പണം. കാറിനുള്ളില്‍ പണം ഒളിപ്പിച്ചിരിക്കാമെന്ന ധാരണയില്‍ ആ കാറില്‍തന്നെ തട്ടിക്കൊണ്ടുപോയി. ബഹളം വച്ചപ്പോള്‍ മുഖംപൊത്തിപിടിച്ചതോടെ ശ്വാസംമുട്ടി മരിച്ചു. മൃതദേഹം ഗുരുവായൂരിലും കാര്‍ മലപ്പുറം അങ്ങാടിപ്പുറത്തും ഉപേക്ഷിച്ചാണ് പ്രതികള്‍ നാട്ടിലേക്കു മടങ്ങിയത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു. സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























