കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്കു നീട്ടി

കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി. പ്രതികളായ ജോളി, പ്രജികുമാര്‍, എംഎസ് മാത്യു എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം താമരശ്ശേരി കോടതി രണ്ട് ദിവസത്തേക്ക് നീട്ടിയത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കുമെന്നും അറിയിച്ചു. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ 24 മണിക്കൂറും ചോദ്യം ചെയ്ത് മാനസികമായി പീഡിപ്പിക്കുകയാണെന്നും, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും ഉറങ്ങാന്‍പോലും പോലീസ് അനുവദിക്കുന്നില്ലെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോയമ്ബത്തൂര്‍ ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ തെളിവ് ശേഖരണത്തിനായി മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി മാത്രമാണ് കോടതി അനുവദിച്ചത്.
https://www.facebook.com/Malayalivartha

























