തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ ഡോക്ടര്‍ ഓടിച്ച വാഹനം ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ ഡോക്ടര്‍ ഓടിച്ച വാഹനം ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഊബര്‍ ഭക്ഷണ വിതരണകാരനായ യുവാവിനാണ് പരിക്കേറ്റത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ആയിരുന്നു അപകടം. അമിത വേഗത്തില്‍ എത്തിയ കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
നിര്‍ത്താതെ പോയ കാര്‍ പനവിളയില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞു. ഡോക്ടര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























