Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

മോദിജീ രക്ഷിക്കണേ... വിദേശയാത്രകളില്‍ രാഹുല്‍ ഗാന്ധി സുരക്ഷ ഒഴിവാക്കുന്നതായി സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്; 1991 മുതല്‍ രാഹുല്‍ നടത്തിയ 156 വിദേശസന്ദര്‍ശനങ്ങളില്‍ 143 തവണയും എസ്.പി.ജി. സുരക്ഷ ഒഴിവാക്കി; എന്തെങ്കിലും ആപത്ത് വന്നാല്‍ ആര് സമാധാനം പറയും? രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ശക്തമാക്കാന്‍ നീക്കം

21 OCTOBER 2019 11:37 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ വിവിഐപികളില്‍ പ്രധാനപ്പെട്ടയാളാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ആദര സൂചകമായാണ് ഗാന്ധി കുടുംബത്തിന് എസ്.പി.ജി.യുടെ കനത്ത സുരക്ഷ നല്‍കുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതോടെ ആ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധി സുരക്ഷാ സേനയെ ഒഴിവാക്കി സ്വതന്ത്രമായി സഞ്ചരിക്കുന്നു എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

രാഹുല്‍ ഗാന്ധി നടത്തിയ വിദേശയാത്രകളിലും മറ്റും സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരും നല്‍കുന്ന സൂചന. 1991 മുതല്‍ രാഹുല്‍ നടത്തിയ 156 വിദേശസന്ദര്‍ശനങ്ങളില്‍ 143 തവണയും അദ്ദേഹം എസ്.പി.ജി. സുരക്ഷ ഒഴിവാക്കി. രാജ്യത്തു പലയിടത്തും സഞ്ചരിക്കുമ്പോള്‍ രാഹുല്‍ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചിട്ടില്ലെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇതോടെ രാഹുലിന്റെ വിദേശയാത്രകളെ പറ്റി ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. സുരക്ഷ സേനയെ ഒഴിവാക്കി രാഹുല്‍ ആരെ കാണുന്നുവെന്നാണ് ചര്‍ച്ചയാകുന്നത്.

പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷാഭീഷണിയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്കുന്നത് എസ്.പി.ജി.യാണ്. 2015 മുതല്‍ ഈ വര്‍ഷം മേയ് വരെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്ലാത്ത വാഹനത്തില്‍ 1,892 തവണയാണ് രാഹുല്‍ ഡല്‍ഹിയില്‍ യാത്ര ചെയ്തത്. ഡല്‍ഹിക്കു പുറത്തുള്ള യാത്രകളില്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കില്‍ 247 തവണയും സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചു. യു.പി.എ. സര്‍ക്കാര്‍ ഭരിച്ച 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 18 തവണ ബുള്ളറ്റ് കവചമില്ലാത്ത വാഹനത്തില്‍ രാഹുല്‍ സഞ്ചരിച്ചു.

2017 ഓഗസ്തില്‍ ഗുജറാത്തിലെ ബനസ്‌കന്ദയില്‍ രാഹുല്‍ സഞ്ചരിച്ച കാറിനു നേരേ കല്ലേറുണ്ടായിരുന്നു. എസ്.പി.ജി. ഉദ്യോഗസ്ഥനു പരിക്കേറ്റു. ഈ വിഷയം ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഉന്നയിച്ചപ്പോള്‍ 2015 ഏപ്രിലിനും 2017 ജൂണിനുമിടയില്‍ നടത്തിയ 121 യാത്രകളില്‍ നൂറിലും രാഹുല്‍ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചില്ലെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നല്‍കിയ മറുപടി.

അതേസമയം, സുരക്ഷാ പ്രോട്ടോകോള്‍ രാഹുല്‍ പാലിക്കുന്നില്ലെന്നാണ് ഒരു വിഭാഗം എസ്.പി.ജി. ഉദ്യോഗസ്ഥരുടെ വിമര്‍ശനം. എസ്.പി.ജി. സുരക്ഷയുള്ളവര്‍ക്ക് എല്ലാ സമയവും സുരക്ഷ നല്‍കണമെന്നാണ് ചട്ടമെന്നും വിദേശയാത്രയും അതില്‍ ഉള്‍പ്പെടുമെന്നുമാണ് വാദം. വിദേശയാത്രകളില്‍ ഒപ്പം പോവുന്നതിനെക്കുറിച്ച് എസ്.പി.ജി. നിയമത്തില്‍ പ്രത്യേകം പറയുന്നില്ലെന്നും വാദമുണ്ട്. അതിനാല്‍ തന്നെ രാഹുല്‍ഗാന്ധി സമ്മതിച്ചില്ലെങ്കിലും കനത്ത സുരക്ഷ ഒരുക്കാനാണ് തീരുമാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെതുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ഗാന്ധിയെ സംബന്ധിച്ച് നേരത്തേയും വിദേശയാത്രകള്‍ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയമായി രാഹുല്‍ ഗാന്ധി പരാജയമാകുന്ന കാഴ്ചയാണ് കാണുന്നത്. രാഹുല്‍ ഗാന്ധി നേതൃത്വതലത്തിലെ ചര്‍ച്ചകളിലും കൂടിയാലോചനകളിലും പങ്കെടുക്കാതെ നിര്‍ജീവമായിരിക്കുകയാണിപ്പോള്‍. നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയില്‍പോലും പരാജയപ്പെട്ട രാഹുല്‍, വയനാട് എം.പി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണിപ്പോള്‍ നടത്തുന്നത്.

രാഹുലിന് പകരമായെത്തിയ സോണിയ ഗാന്ധിക്ക് ആക്ടിംഗ് പ്രസിഡന്റെന്ന നിലയിലും കോണ്‍ഗ്രസിനെ ഉണര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രിയങ്കഗാന്ധിക്കാവട്ടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിട്ടും യു.പിയില്‍പോലും കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഭര്‍ത്താവ് റോബര്‍ട്ട് വാധ്രക്കെതിരായ കേസുകളും ഇന്ദിര ഗാന്ധിയുടെ പന്‍ഗാമിയായി വാഴ്ത്തുപ്പെടുന്ന പ്രിയങ്കയുടെ പോരാട്ടത്തിന് വലിയ വിലങ്ങുതടിയാണ്. ഇതിനിടയിലാണ് രാഹുലിന്റെ വിദേശയാത്രാ വിവാദങ്ങളും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (5 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (5 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (5 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (6 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (6 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (6 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (7 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (7 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (8 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (8 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (8 hours ago)

Malayali Vartha Recommends