Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

എല്ലാത്തിനും അതിന്റേതായ സമയമുണ്ട്... ഗാന്ധിജീയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികത്തിന് എന്തെല്ലാം ചെയ്യാമെന്നാലോചിച്ച് മോദി

21 OCTOBER 2019 01:00 PM IST
മലയാളി വാര്‍ത്ത

മഹാത്മ ഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികം ഓരോ ഭാരതീയനെ സംബന്ധിച്ചും അഭിമാനിക്കാവുന്ന നേട്ടമാണ്. ലോകമൊട്ടുക്കും മഹാത്മാ ഗാന്ധിയുടെ ജന്മദിനം വാര്‍ഷികം ആഘോഷിക്കുകയാണ്. ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ബോളിവുഡ് താരങ്ങളും സംവിധായകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന് എന്തെല്ലാം ചെയ്യാമെന്നതിനെക്കുറിച്ച് ആലോചിക്കാനാണ് താരങ്ങള്‍ പ്രധാനമന്ത്രിയോടൊപ്പം ഒത്തുകൂടിയത്.

മാറുന്ന ആഗോളസാഹചര്യത്തില്‍ ഇന്ത്യയിലും ലോകമാകെയും മഹാത്മാഗാന്ധിയെ പുനരവതരിപ്പിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടു. ശുചിയായിരിക്കണമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചിത്വ ദൗത്യത്തിലൂടെ ആ ആശയം പുനരവതരിപ്പിച്ചു. നാമെല്ലാം അതേക്കുറിച്ചറിഞ്ഞു, കൂടുതല്‍ ബോധവാന്മാരായി. ഇനി ഗാന്ധിജിയെ പുനരവതരിപ്പിക്കേണ്ടതും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നതായും ഷാരൂഖ് പറഞ്ഞു.

ഗാന്ധിജിയുടെ ആശയങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സിനിമാ, ടെലിവിഷന്‍ പ്രവര്‍ത്തകരെ മോദി അഭിനന്ദിച്ചു. ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും സിനിമാ, ടെലിവിഷന്‍ മാധ്യമങ്ങളിലൂടെ യുവജനതയുടെ മനസ്സില്‍ ഉറപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തിനുവേണ്ടി നിങ്ങളുടെ സര്‍ഗശക്തിയെ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

പരിപാടിയുടെ ഫോട്ടോകള്‍ ട്വിറ്ററിലൂടെ പങ്കുവെച്ച പ്രധാനമന്ത്രി, ജനങ്ങളെല്ലാവരും ഹൃദയപൂര്‍വം പ്രവര്‍ത്തിച്ചാല്‍ അസാധാരണമായ ഫലങ്ങളുണ്ടാകുമെന്നും അടിക്കുറിപ്പിട്ടു. ഷാരൂഖിന്റെ ഹിറ്റ് ചിത്രമായ 'ദില്‍ സേ' എന്ന പ്രയോഗം ഉപയോഗിച്ചായിരുന്നു കുറിപ്പ്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പ്രചോദനമേകുന്നതായിരുന്നെന്ന് ആമിര്‍ ഖാന്‍ പ്രതികരിച്ചു. ഷാരൂഖിനും ആമിറിനും പുറമെ സോനം കപൂര്‍, കങ്കണാ റണൗട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഏക്താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍, ഇംതിയാസ് അലി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സിനിമകളും സിനിമാ പ്രവര്‍ത്തകരും വഹിച്ച പങ്കിന് മോദി നന്ദി പറഞ്ഞു. നിരവധി താരങ്ങളെ ഉള്‍പ്പെടുത്തി രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ഒരു പ്രത്യേക വീഡിയോ ചടങ്ങില്‍ മോദി ലോഞ്ച് ചെയ്തു. അഭിനേതാക്കളായ സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ആലിയ ഭട്ട് എന്നിവരും ഈ വീഡിയോയുടെ ഭാഗമാണ്.

സര്‍ഗ്ഗാത്മകതയുടെ ശക്തി വളരെ വലുതാണെന്ന് മോദി പറഞ്ഞു. നമ്മുടെ രാജ്യത്തിന് ഈ സര്‍ഗ്ഗാത്മകതയെ ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സിനിമകളുടെയും ടെലിവിഷന്റെയും ലോകത്ത് നിന്നുള്ള നിരവധി ആളുകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച മോദി പറഞ്ഞു.

പ്രധാനമന്ത്രി മോദിയും താരങ്ങളും മഹാത്മാഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും അദ്ദേഹം നേതൃത്വം നല്‍കിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിക്കുന്ന നിരവധി ഫോട്ടോകളും വീഡിയോകളും പ്രധാനമന്ത്രിയുടെ ഒദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (5 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (5 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (5 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (6 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (6 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (6 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (7 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (7 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (8 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (8 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (8 hours ago)

Malayali Vartha Recommends