നെഞ്ച് പൊട്ടി വ്യാപാരി; ജോളിയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന് പണം നല്‍കിയ വ്യാപാരിക്ക് നഷ്ടമായത് അരക്കോടി

കോഴിക്കോട് കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന് റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പണം നല്‍കിയ തിരുവമ്പാടിയിലെ വ്യാപാരിക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ. പലതവണ തിരികെ ചോദിച്ചിട്ടും കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തു വിറ്റാണ് ഇയാള്‍ ബാധ്യത തീര്‍ത്തത്. മറ്റു പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് പരാതി നല്‍കാനില്ലെന്നാണ് ഇവരെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞത്. ിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനെന്നു പറഞ്ഞാണ് ജോളി പണം വാങ്ങിയിരുന്നത്.
എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതിനൊപ്പം ചില ബിസിനസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. പണം നല്‍കിയ വ്യാപാരി ഇടനിലക്കാര്‍ വഴി പലതവണ ഇതു തിരികെ ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് വസ്തുവും വീടും കടമുറികളും വില്‍ക്കുകയായിരുന്നു. ഇതിന്റെ വിശദ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. രു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും പല ഇടപാടുകളിലും പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പലരില്‍നിന്നായി പണം വാങ്ങി ജോളിക്കു കൈമാറിയിട്ടുണ്ട്. പരാതിക്കാരില്ലെങ്കിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha























