Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും, ചിലപ്പോഴത് ചുഴലിക്കാറ്റായി മാറിയേക്കും, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം, മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട് , വോട്ടെടുപ്പ് മാറ്റിവയ്ക്കില്ല

21 OCTOBER 2019 01:46 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ടോംജോസിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പരക്കെ മഴയാണ്. ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. ചിലപ്പോഴത് ചുഴലിക്കാറ്റായി മാറിയേക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ദിവസം കൂടി മഴ ശക്തമായി പെയ്യും. മഴയത്ത് റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ആളുകള്‍ക്ക് സുഗമമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് മഴയ്ക്ക് അല്‍പം ശമനമുണ്ട്. താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറിയതിനാല്‍ പല കുടുംബങ്ങളും വീടൊഴിഞ്ഞു. കൃഷിയിടങ്ങളും മറ്റും വെള്ളത്തിലായി. കൊച്ചി നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതം തടസപ്പെട്ടു. എം.ജി. റോഡ്, സൗത്ത് , നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളിലേക്കുള്ള റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, സ്‌റ്റേഡിയം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറി. കലൂര്‍ സബ് സ്‌റ്റേഷനില്‍ വെള്ളം കയറിയതോടെ വൈദ്യുതിവിതരണം തടസപ്പെട്ടു. അതേസമയം വോട്ടെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ചിലയിടങ്ങളില്‍ വോട്ടിംഗിന് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ആവശ്യമെങ്കില്‍ ആറ് മണി കഴിഞ്ഞ് പോളിംഗ് നീട്ടുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ രാവിലെ മുതല്‍ ശക്തമായ മഴയുണ്ട്. ഈ ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇവിടങ്ങളിലും തിരുവനന്തപുരത്തും ഉച്ചയ്ക്ക് ശേഷം മഴ കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ ശക്തമായ മഴ ഉണ്ടായതെന്നും അതീവ ഗുരുതരമായ സ്ഥിതിവിശേഷം ഇല്ല. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയില്‍ രാവിലെ ശക്തമായ മഴയായതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ എത്താനാകുമോ എന്ന ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടായിരുന്നു. പതിനൊന്ന് മണി കഴിഞ്ഞതോടെ മഴ അല്‍പം ശമിച്ചു. മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ മഴ ഉണ്ട്. തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ മഴ കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 20 സെന്റീമീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയുമായായിരിക്കും ഇത് ലഭിക്കുക. ആലപ്പുഴയിലും അതിശക്തമായ മഴയുണ്ടാകും.

ട്രാക്കുകളില്‍ വെള്ളംകയറിയതിനാല്‍ ആലപ്പുഴയ്ക്കും എറണാകുളത്തിനും ഇടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. എറണാകുളംആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി. എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) രണ്ട് മണിക്കൂറോളം വൈകിയേ യാത്രതിരിക്കുകയുള്ളൂ. കൊല്ലം ജില്ലയിലെ ചില മേഖലയില്‍ വ്യാപകനാശനഷ്ടമുണ്ടായി. മണ്‍റോ തുരത്തില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (5 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (5 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (5 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (6 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (6 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (6 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (7 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (7 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (8 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (8 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (8 hours ago)

Malayali Vartha Recommends