Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

യാതൊരു കൂസലുമില്ലാതെ കീഴടങ്ങാനെത്തിയ പ്രതികളെ കണ്ട് അമ്പരന്ന് അന്വേഷണസംഘം... കൈയും കാലും വെട്ടിയെടുക്കാനായിരുന്നു ഉദ്ദ്ദേശ്യം എങ്കിലും 53 വെട്ടിൽ കലാശിച്ചത് ക്രൂര കൊലപാതകം!! വലതുകാല്‍ വേര്‍പ്പെട്ടും വലതു കൈയും ഇടതുപാദവും തുങ്ങിയ നിലയിലുമായി ഗുരുതരാവസ്ഥയിലായ വിപിനെ ആശുപത്രിയിൽ എത്തിക്കും വഴി വിപിന്റെ അവസാന മൊഴി

21 OCTOBER 2019 12:29 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഓട്ടോ ഡ്രൈവർ വിപിന്റെ ക്രൂരമായ കൊലപാതകം. പ്രതികള്‍ക്കായി സിറ്റി പൊലീസും ഷാഡോ പൊലീസും വ്യാപക തെരച്ചിലാണ്​ നടത്തിയത്​. പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ റെയില്‍വേ സ്​റ്റേഷനിലും ബസ്​സ്​റ്റാന്‍ഡുകളിലും വിമാനത്താവളത്തിലും ജാഗ്രത പുലര്‍ത്തി. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്​തു. എന്നാല്‍ പുലര്‍ച്ച നഗരത്തില്‍ പെയ്ത കനത്ത മഴ ഉൗര്‍ജിതമായ അന്വേഷണത്തിന്​ തടസ്സവുമായി. ഇതിനിടെയായിരുന്നു തുമ്ബ സ്​റ്റേഷനിലെത്തി പ്രതികളുടെ കീഴടങ്ങല്‍. ഒരുകൂസലുമില്ലാതെ വളരെ നാടകീയമായ ഒരു കീഴടങ്ങലായിരുന്നു പ്രതികളുടേത്. സ്​റ്റേഷനിലേക്ക് കയറിയ ആറുപേരോടും എന്താണ് സംഭവമെന്ന്​ അന്വേഷിച്ച പൊലീസുകാരനോട് 'സര്‍, പേട്ടയിലെ കൊലപാതകത്തില്‍ നിങ്ങള്‍ അന്വേഷിക്കുന്നവര്‍ ഞങ്ങളാണെന്നും കീഴടങ്ങാന്‍ എത്തിയതാണ്​' എന്നുള്ള മറുപടിയാണ് പ്രതി അനുലാല്‍ നല്‍കിയത്​. ഇതുകേട്ട്​ എസ്.ഐ ശ്രീകുമാര്‍ ആദ്യമൊന്ന് അന്താളിച്ചെങ്കിലും ഉടന്‍ വിവരം കൊലപാതകം അന്വേഷിക്കുന്ന പേട്ട സി.ഐ ബിനുവിനെയും സിറ്റി പൊലീസ് കമീഷണറെയും അറിയിച്ചു.

അഭിഭാഷകനൊപ്പമാണ്​ പ്രതികള്‍ സ്​റ്റേഷനിലെത്തിയത്​. കടകംപള്ളി കല്ലുംമൂട് തണല്‍വീട്ടില്‍ റിജു (28), പേട്ട ജയലക്ഷ്മി ഭവനില്‍ ശിവപ്രതാപ് (37), ചാക്ക മുടുമ്ബില്‍ വീട്ടില്‍ ജയദേവന്‍ (27), ചാക്ക വൈ.എം.എ റോഡില്‍ മണലില്‍ വീട്ടില്‍ റസീം (30), ചാക്ക മുരുകന്‍ കോവിലിന് എതിര്‍വശം മുടുമ്ബില്‍ വീട്ടില്‍ അനുലാല്‍ (26), ചാക്ക റെയില്‍വേ പാലത്തിന് സമീപം പുത്തന്‍വീട്ടില്‍ വിനീഷ് (23) എന്നിവരാണ് തുമ്ബ സി.ഐക്ക് മുന്നില്‍ കീഴടങ്ങിയത്. ഇവരെ പേട്ട പൊലീസിന് കൈമാറി. കൊല്ലപ്പെട്ട വിപിന്‍ 2014ല്‍ കാരാളി സ്വദേശിയും വര്‍ക്ക്ഷോപ്പ് ജീവനക്കാരനുമായ അനൂപിനെ കല്ലുകൊണ്ട് തലക്കടിച്ച്‌ കൊന്ന കേസിലെ ഒന്നാം പ്രതിയാണ്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുമുണ്ട്.

ശനിയാഴ്ച പുലര്‍ച്ച ഒന്നോടെയാണ് ഈഞ്ചക്കലിലെ ട്രാവന്‍കൂര്‍ മാളിന് സമീപം ഓട്ടോ ഓടുന്ന വിപിനെ ആനയറ സ്വകാര്യ ആശുപത്രിയിലേക്കെന്നും പറഞ്ഞ് റസീമാണ്​ ഓട്ടം വിളിച്ചത്. തുടര്‍ന്ന്, ഇവരെ ബൈക്കില്‍ പിന്തുടരുകയായിരുന്ന സംഘം ലോര്‍ഡ്​സ്​ ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയില്‍ ​െവച്ച്‌ ഓട്ടോ തടഞ്ഞ് വിപിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് വലതുകാലും വലതു കൈയും ഇടതുപാദവും വേര്‍പ്പെട്ട നിലയിലായിരുന്ന വിപിനെ പിന്നീട് അതുവഴിവന്ന ബൈക്ക് യാത്രക്കാരാണ് കണ്ടത്. തുടര്‍ന്ന്, പൊലീസില്‍ വിവരം അറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നെത്തിയ പൊലീസ് സംഘം ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിപിന്‍ കുപ്രസിദ്ധ ഗുണ്ട ചാക്ക മുരുക​​െന്‍റ സംഘത്തിലെ ചിലരുമായി ഉരസലിലായിരുന്നു. കഴിഞ്ഞ ആഗസ്​റ്റില്‍ ഈഞ്ചക്കലിലെ ബാറില്‍​െവച്ച്‌ വിപിനും മുരുകനും തമ്മില്‍ അടിപിടി നടന്നിരുന്നു. അന്ന് മുരുകനെയും ഒപ്പമുണ്ടായിരുന്ന വൈശാഖിനെയും കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് വിപിനെ വഞ്ചിയൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു. രണ്ടാഴ്ച മുമ്ബാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ബാറില്‍ ​െവച്ച്‌ അക്രമിച്ചതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

അതേസമയം വിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും കാലും കൈയും വെട്ടിയെടുത്ത് ഉപേക്ഷിക്കുകയായിരുന്നു പദ്ധതിയെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സ്വകാര്യ ആശുപത്രിക്ക് സമീപം പാതിജീവനോടെ റോഡില്‍ ഉപേക്ഷിച്ചത്​. എന്നാല്‍ ആഴത്തില്‍ വെട്ടേറ്റ വിപിന്‍ വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പെടാന്‍ താമസിച്ചതും അമിതമായി രക്തം നഷ്​ടപ്പെട്ടതുമാണ് മരണകാരണമായത്​.
53 വെട്ടുകള്‍ വിപി​െന്‍റ ശരീരത്തുണ്ടായിരു​െന്ന​ന്നാണ്​ പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്​. വെട്ടേറ്റ് വലതുകാല്‍ വേര്‍പെട്ടും വലതു കൈയും ഇടതുപാദവും തൂങ്ങിയ നിലയിലുമായിരുന്നു. ചാക്ക മുരുകന്റെ കൊട്ടേഷന്‍ സംഘമാണ് തന്നെ ആക്രമിച്ചതെന്നും വൈശാഖും ഒപ്പമുണ്ടായിരുന്നെന്നും ബാക്കിയുള്ളവരെ കണ്ടാല്‍ അറിയാമെന്നും ചാക്ക മുരുകന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന വിപിന്‍ മൊഴി നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (5 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (5 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (5 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (6 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (6 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (6 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (7 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (7 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (8 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (8 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (8 hours ago)

Malayali Vartha Recommends