Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴ കൊച്ചിയെ വിഴുങ്ങുന്നു. എറണാകുളം എം.പി ഹൈബി ഈഡന്റേത് ഉള്‍പ്പെടെ നിരവധി പേരുടെ വീടുകള്‍ വെള്ളത്തിനടിയിലായി

21 OCTOBER 2019 04:54 PM IST
മലയാളി വാര്‍ത്ത

ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴ കൊച്ചിയെ വിഴുങ്ങുന്നു. എറണാകുളം എം.പി ഹൈബി ഈഡന്റേത് ഉള്‍പ്പെടെ നിരവധി പേരുടെ വീടുകള്‍ വെള്ളത്തിനടിയിലായി. ഹൈബിയുടെ കാറും വെള്ളത്തില്‍ മുങ്ങി. പലയിടത്തും ആളുകള്‍ വോട്ടിന് പോലും പോകാതെ വീട്ടിനുള്ളില്‍ കഴിയുകയാണ്. മഴതുടങ്ങി അരമണിക്കൂറിനുള്ളില്‍ വീട്ടിലെ പല സാധനങ്ങളും വെള്ളത്തിനടിയിലായെന്ന് നാട്ടുകാര്‍ പറയുന്നു. സാധാരണ കൊച്ചിയില്‍ മഴക്കാലത്ത് വെള്ളം കയറാറുണ്ടെങ്കിലും ഇതുപോലെ പൊടുന്നനെയുള്ള വെള്ളപ്പൊക്കം ആദ്യമാണെന്നും കൊച്ചി നിവാസികള്‍ പറയുന്നു. റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണമായും താറുമാറായിരുന്നു. പലരും മെട്രോയെയാണ് ആശ്രയിച്ചത്. എന്നാല്‍ മെട്രോ സ്‌റ്റേഷനുകളിലെല്ലാം വെള്ളം കയറിയിരുന്നു.

മഴയ്ക്ക് മുമ്പേ ഓടകള്‍ ഉള്‍പ്പെടെ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ വൃത്തിയാക്കാത്തതാണ് കനത്തമഴയില്‍ കൊച്ചിയില്‍ വെള്ളം ഉയരാന്‍ കാരണമെന്നും ആരോപണമുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് പോലും വെള്ളം കയറാത്ത പല സ്ഥലങ്ങളും ഇന്നലത്തെ മഴയില്‍ മുങ്ങി്. പ്രളയത്തില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചയിടങ്ങളും ഇന്ന് വെള്ളത്തിലാണ്. കോടിക്കണക്കിന് രൂപയാണ് കാനകള്‍ നന്നാക്കാനും വൃത്തിയാക്കാനും നഗരസഭയും മറ്റും ചെലവഴിക്കുന്നത്. കലൂര്‍ സബ്‌സ്‌റ്റേഷനില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി മുടങ്ങി. ചതുപ്പുകള്‍ ഉള്‍പ്പെടെ അനധികൃതമായി നികത്തിയതും വെള്ളം ഉയരാന്‍ കാരണമായി.

മഴകാരണം എറണാകുളം മണ്ഡലത്തില്‍ പലയിടത്തും വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. രാവിലെ 11 മണിവരെ 4.6 ശതമാനം പോളിങ് മാത്രമാണ് നടന്നത്. പല ബൂത്തുകളിലും വെള്ളം കയറിയിരുന്നു. പോളിംഗ് ഓഫീസര്‍മാര്‍ വെള്ളത്തിലിരുന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വോട്ടിംഗ് മാറ്റിവെക്കണമെന്ന ആവശ്യവും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തുകളില്‍ കയറാന്‍ കയറാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍ വോട്ടിങ് മാറ്റിവെക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. എം.ജി സര്‍വകാലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കൊച്ചി നഗരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിരവധി താഴ്ന്ന പ്രദേശങ്ങളും ചതുപ്പ് നിലങ്ങളും മണ്ണും മാലിന്യവും മറ്റും ഉപയോഗിച്ച് നികത്തിയെടുത്തതിനാല്‍ മഴവെള്ളം സുഗമമായി ഒഴുകി പോകുന്നില്ല. പലയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. താഴ്ന്ന സ്ഥലങ്ങളിലേക്ക് മറ്റിടങ്ങളിലെ വെള്ളം ഒഴുകിയെത്തുകയാണ്. പെട്ടെന്ന് വെള്ളം ഉയര്‍ന്നതിനാല്‍ വീടുകളിലെ സാധനങ്ങളും മറ്റും മാറ്റാന്‍ ആളുകള്‍ നന്നേ ബുദ്ധിമുട്ടി. വെള്ളക്കെട്ടിന് ശ്വാശതപരിഹാരം ഉണ്ടാകണമെന്ന് സ്ഥാനാര്‍ത്ഥികളോടും നേതാക്കളോടും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം നാട്ടുകാരെ തേടിയെത്തുന്ന സമീപനം മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (6 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (6 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (6 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (7 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (7 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (7 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (8 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (8 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (9 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (9 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (9 hours ago)

Malayali Vartha Recommends