Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സിലിയുടെയും മകളുടെയും മരണത്തില്‍ ഷാജുവും പിതാവും സംശയനിഴലില്‍

21 OCTOBER 2019 05:11 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയിലെ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍ (43) മകള്‍ ആല്‍ഫൈന്‍ (ഒന്നര)എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടത്താന്‍ പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചു.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും പിതാവ് സക്കറിയയ്ക്കും എതിരേ നിര്‍ണായകമൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരറിയാതെ ഈ കൊലപാതകങ്ങള്‍ നടക്കില്ലെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറയുന്നത്. കൊലപാതക പരമ്പരകളില്‍ ഏറ്റവും അവസാനത്തേതാണ് സിലിയുടേത് എന്നതിനാല്‍ അധികകാലം ആയിട്ടില്ലാത്തതിനാല്‍ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മനസ്സില്‍ കാര്യങ്ങള്‍ പച്ചപിടിച്ചു കിടക്കുന്നുണ്ടാകും എന്നത് കേസ് അന്വേഷണം സുഗമമാക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

അതേസമയം, അയല്‍വാസികളുള്‍പ്പെടെ ചിലര്‍ വിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്നുണ്ട്. തെളിവുകള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിന് ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പോലീസ് നീക്കം. അങ്ങനെ വന്നാല്‍ പലരും സംഭവങ്ങള്‍ തുറന്നുപറയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഷാജുവിനും പിതാവിനുമെതിരേ ഇതുവരെ ലഭിച്ച മൊഴികളും തെളിവുകളും ഉപയോഗിച്ച് അറസ്റ്റ് ചെയ്യാമെങ്കിലും എല്ലാ തെളിവുകളും കൂട്ടിയിണക്കി കുരുക്ക് മുറുക്കിയശേഷം അറസ്റ്റ് മതിയെന്നാണ് പോലീസിനു ലഭിച്ച നിയമോപദേശം. അതിനാല്‍ പെട്ടെന്ന് അറസ്റ്റ് ഉണ്ടാകില്ല.

സിലി വധക്കേസിലെ തെളിവുകള്‍ മറ്റ് കൊലപാതകകേസുകളിലേക്കും വെളിച്ചം വീശുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ജോളിയെ ഇന്ന് കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇവരെ ഏതുരീതിയില്‍ ചോദ്യം ചെയ്യണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം തയാറാക്കിക്കഴിഞ്ഞു. റോയ് തോമസ് കൊലപാതകക്കേസില്‍ നിന്നും വ്യത്യസ്തമാണ് സിലി കേസ് എന്ന് അന്വേഷണസംഘം കരുതുന്നു. ശക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് റോയ് തോമസ് കൊലപാതകക്കേസിന് പുറമേ രണ്ടാമതായി സിലി വധക്കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും ശേഖരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ജോളി തന്നെ കഠിനമായി ദ്രോഹിച്ചിട്ടുണ്ടെന്ന സിലിയുടെ മൂത്തമകന്റെ മൊഴി തുടരന്വേഷണത്തിന് ഏറെ സഹായകമായിട്ടുണ്ട്. സിലിയുടെ ബന്ധുവീട്ടിലെത്തി മൊഴിയെടുത്തപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരതകളെ കുറിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബാലന്‍ തുറന്നു പറഞ്ഞത്. ഈ ഒരു സാഹചര്യത്തില്‍ സിലി വധക്കേസില്‍ കൂടുതല്‍ ബന്ധുക്കള്‍ ജോളിക്കെതിരേ മൊഴി നല്‍കാനുള്ള സാധ്യതയുമുണ്ട്.

നിലവില്‍ മുന്‍ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിക്കെതിരേ പരമാവധി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷിമൊഴികളും സാഹചര്യതെളിവുകളുമാണ് ഇതില്‍ ഏറെയും. ഇതിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ ആദ്യസംഭവമായ പൊന്നാമറ്റത്തില്‍ അന്നമ്മടീച്ചര്‍, ഭര്‍ത്താവ് ടോം തോമസ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള ബന്ധുക്കളുടെ മൊഴികള്‍, ആശുപത്രി രേഖകള്‍ എന്നിവ കേസിന് സഹായകമാകും.

ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നതിനുമുമ്പ് ആറുപേരെയും ഓമശേരിയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചത് ചിലതൊക്കെ ഒതുക്കാനായിരുന്നു എന്നതിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചു. സയനൈഡ് ഉള്ളില്‍ചെന്ന് സിലി താമരശേരി ദന്താശുപത്രിയില്‍ കുഴഞ്ഞുവീണപ്പോള്‍ തൊട്ടടുത്ത് സര്‍ക്കാര്‍ ആശുപത്രിയടക്കം അഞ്ച് ആശുപത്രികളുണ്ടായിട്ടും 12 കിലോമീറ്റര്‍ അകലെയുള്ള ഓമശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഭര്‍ത്താവ് ഷാജുവിന് ഉത്തരമുണ്ടായില്ല എന്നതും തെളിവായി മാറും. എന്‍ഐടി പ്രഫസറെന്ന വ്യാജപദവിയില്‍ വിലസിയ ജോളിക്ക് ആശുപത്രി അധികൃതരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (6 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (6 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (6 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (7 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (7 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (7 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (8 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (8 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (9 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (9 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (9 hours ago)

Malayali Vartha Recommends