പുളയുന്ന വേദനയിൽ നന്ദുവിന് ആശ്വാസമായി 'നന്മ മരം'; നന്ദുവിൻറെ ചികിത്സയ്ക്കാവശ്യമായ 2,35,000 രൂപ നല്‍കുമെന്ന് ഫിറോസ് കുന്നംപറമ്ബില്‍

ആരോപണങ്ങളുടെ നടുവിലും സാന്ത്വന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഫിറോസ് കുന്നംപറമ്ബില്‍. സാമൂഹിക മാദ്ധ്യമങ്ങള്‍ നന്മമരം എന്ന പട്ടം ചാര്‍ത്തി കൊടുത്ത ഫിറോസ് കുന്നംപറമ്ബില്‍ ഇപ്പോൾ മറ്റൊരു നന്മ ചെയ്തിരിയ്ക്കുന്നു. കാന്‍സര്‍ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന നന്ദു മഹാദേവ എന്ന യുവാവിന് ചികിത്സയ്ക്ക് ആവശ്യമുള്ള തുക അദ്ദേഹത്തിന് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഫിറോസ്.
നന്ദുവിന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി തലസ്ഥാനത്തെ ആര്‍.ജെ കിടിലം ഫിറോസ് ഫേസ്ബുക്കില്‍ ചെയ്ത ലൈവ് വീഡിയോ നിന്നുമാണ് ഇ കാര്യം അറിഞ്ഞതെന്നും തൊട്ടടുത്ത ദിവസം തന്നെ ഫിറോസ് കുന്നംപറമ്ബില്‍ ഫൗണ്ടേഷനില്‍ നിന്നും നന്ദുവിന് ചികിത്സയ്ക്കാവശ്യമായ 2,35,000 രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചരിക്കുന്നു. മനുഷ്യന് സ്വന്തം ജീവന്റെ വില മനസിലാകുന്നത് അസുഖം വരുമ്ബോള്‍ മാത്രമാണെന്നും, വേദനകൊണ്ട് പുളയുന്നവരെ ചേര്‍ത്ത് നിര്‍ത്താന്‍ താനെന്നും പരിശ്രമിക്കുമെന്നും ഫിറോസ് കുന്നംപറമ്ബില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നന്ദു ഒരു പോസ്റ്റ് ഇട്ടിരുന്നു വീണ്ടും ഞാന്‍ ക്യാന്‍സറുമായുള്ള യുദ്ധം തുടങ്ങുകയാണ്.എന്നറിയിച്ച് കൊണ്ടാണ് അദ്ദേഹം കുറിപ്പ് ഇട്ടത്.
https://www.facebook.com/Malayalivartha























