കണ്ണൂരില്‍ അമ്മയെയും അഞ്ചരമാസമായ കുഞ്ഞിനെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി...

കണ്ണൂരില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി. അമ്മയെ രക്ഷപ്പെടുത്തി, കുഞ്ഞ് മരിച്ചു. ചക്കരക്കല്‍ സോനാ റോഡില്‍ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സോനാ റോഡിലെ ചന്ദ്രോത്ത് ഹൗസില്‍ കെ.രാജീവ്-പ്രസീന ദമ്പതികളുടെ കുഞ്ഞ് അഞ്ചരമാസം പ്രായമുള്ള ജാന്‍ബി രാജാണ് മരിച്ചത്.
കൂത്തുപറമ്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീനയെ (36 ) പരിക്കുകളോടെ രക്ഷപെടുത്തി. ഇന്ന് രാവിലെ ആറോടെ വീട്ടുകിണറ്റിലാണ് അമ്മയും കുഞ്ഞും വീണത്. വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെ പുറത്തെടുത്തു. ജാന്‍ബി രാജിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha























