റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കിയില്‍ സ്വകാര്യ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കമാണ് പിടിയിലായത്. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയെന്നും ഇത് മറ്റൊരു സുഹൃത്തിന് അയച്ചു കൊടുത്തെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ കോട്ടയത്തെ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറും എരുമേലി സ്വദേശിയുമായ ജിയോ സെബാസ്റ്റ്യന്‍, തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇത് മറ്റൊരു സുഹൃത്തിന് ഇവര്‍ അയച്ചിരുന്നു ഇത് യുവതി അറിഞ്ഞു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്.
ജിയോ സെബാസ്റ്റ്യന്‍ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അശ്ലീല ദൃശ്യങ്ങളടക്കം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























