എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍

മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. ബംഗാള്‍ മുര്‍ഷിദാബാദ് റാണി നഗര്‍ ചര്‍മുന്‍സിപാറ ബിഷ്ണു മണ്ഡല്‍ (24)നെയാണ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. പോത്താനിക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മടത്തോത്തുപാറ ഭാഗത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും അരലക്ഷത്തോളം രൂപ വിലവരുന്ന വയറിങ് കേബിളുകള്‍ മുറിച്ച് കടന്നുകളയുകയായിരുന്നു പ്രതി. മൂവാറ്റുപുഴ കൊച്ചങ്ങാടി ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മൂവാറ്റുപുഴ പൊലീസ് റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ജയില്‍വാസം കഴിഞ്ഞ് ഇറങ്ങിയ ആളാണ് പ്രതി. പകല്‍ മുഴുവന്‍ മുറിയില്‍ കിടന്നുറങ്ങി വൈകുന്നേരം പുറത്തിറങ്ങി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. നിര്‍മാണം നടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും മോഷണം. പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെ 25ലേറെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. വളരെ വിദഗ്ധമായാണ് പ്രതി കേബിളുകള്‍ മുറിച്ചു മാറ്റിയത് എന്ന് പൊലീസ് പറഞ്ഞു.
ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനും ആര്‍ഭാട ജീവിതത്തിനുമാണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്‍.മനോജിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ കല്ലൂര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, പോത്താനിക്കാട് സ്‌റ്റേഷന്‍ എസ്‌ഐമാരായ സി.ആര്‍.രഞ്ജു മോള്‍, സിജു ജോസഫ്, പി.വി.എല്‍ദോസ്, കെ.കെ.ബിജു, നിജു കെ.ഭാസ്‌കര്‍, സീനിയര്‍ സിപിഒ ബിബില്‍ മോഹന്‍, സിപിഒ നിയാസുദ്ദീന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha



























