ശരീരത്തില്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം...

ശരീരത്തില്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. പൊള്ളലേറ്റ് അത്യാസന്ന നിലയിലായ യുവാവിനെ ഫയര്‍ഫോഴ്‌സ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റൂര്‍ പട്ടഞ്ചേരി പടിഞ്ഞാറേക്കോട് ഗോപാലന്റെ മകന്‍ രമേശ് (42) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് വീടിന്റെ കുളിമുറിയിലാണ് രമേശ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ രമേശിന്റെ നിലവിളി കേട്ടെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രമേശിന് അറുപതു ശതമാനത്തില്‍ കൂടുല്‍ പൊ ള്ളലേറ്റിട്ടുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























