Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾക്ക് ചൂടുപിടിക്കുമ്പോൾ വൈറലാകുന്ന ബ്ലോഗറും സോഷ്യൽ ആക്റ്റിവിസ്റ്റുമായ കെപി സുകുമാരന്റെ കുറിപ്പ്

22 OCTOBER 2019 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾക്ക് ചൂടുപിടിക്കുമ്പോൾ വൈറലാകുന്നത് ബ്ലോഗറും സോഷ്യൽ ആക്റ്റിവിസ്റ്റുമായ കെപി സുകുമാരന്റെ കുറിപ്പ് ആണ് .

ശ്രീകുമാര്‍ മേനോന്റെ പോസ്റ്റിൽ ഒരു നിരാശാകാമുകന്റെ തേങ്ങലാണ് കേൾക്കുന്നത് എന്ന് പറഞ്ഞാണ് കെപി സുകുമാരന്റെ കുറിപ്പ് ആരംഭിക്കുന്നത് .പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ...

ശ്രീകുമാർ മേനോന്റെ പോസ്റ്റ് വായിച്ചു. ഒരു നിരാശാകാമുകന്റെ തേങ്ങലാണ് ആ പോസ്റ്റിലെ വരികൾക്കിടയിൽ എനിക്ക് വായിക്കാൻ കഴിഞ്ഞത്. ഞാൻ ശരിക്ക് പറഞ്ഞാൽ ദിലീപിന്റെ ഫാൻ ഒന്നുമല്ലായിരുന്നു. മലയാളത്തിൽ സത്യന് ശേഷം മോഹൻലാലിനെ മാത്രമേ നല്ല നടനായി എനിക്ക് തോന്നിയിട്ടുള്ളു. ‍‍എന്നാലും ദിലീപിന്റെ നിർദ്ദോഷമായ കോമഡികൾ ആസ്വദിച്ചിരുന്നു. ദിലീപ്-കാവ്യ അഭിനയിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ കണ്ടിട്ടും കണ്ടിട്ടും മതിയായിട്ടുമില്ല. ഇരനടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനു യാതൊരു പങ്കും ഇല്ല എന്ന് മാത്രമല്ല, ദിലീപ് തന്നെ ഒരു പ്രാവശ്യം ഫോണിൽ എന്നോട് പറഞ്ഞത് പോലെ ദിലീപ് സ്വപ്നത്തിൽ കൂടി വിചാരിക്കാത്ത കാര്യമായിരുന്നു ഇരനടിയെ പീഡിപ്പിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്ന ആരോപണം എന്ന് എനിക്ക് ഉറപ്പായിരുന്നു. ദിലീപിനു അനുകൂലമായി പോസ്റ്റുകൾ എഴുതിയത് കൊണ്ട് എനിക്ക് കുറേ തെറികൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല കുറേ സ്ത്രീസുഹൃത്തുക്കളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ജയിലിൽ ആകുന്നത് വരെയും സ്വയരക്ഷയ്ക്ക് ദിലീപ് ഒന്നും ചെയ്തില്ല എന്നതും ജയിലിൽ നിന്ന് തെളിവെടുപ്പിനു കൊണ്ടുപോകുമ്പോൾ കൂകിവിളിക്കുന്ന ആൾക്കൂട്ടത്തിനു മുന്നിലൂടെ നിഷ്കളങ്കഭാവത്തിൽ തലയുയർത്തി ദിലീപ് നടന്നതും മകൾ മീനാക്ഷി ദിലീപിന്റെ കൂടെ നിന്നതും എല്ലാം ചേർത്ത് നിരീക്ഷിച്ചപ്പോൾ എനിക്ക് ഉറപ്പായിരുന്നു ദിലീപ് നിരപരാധി ആണെന്ന്. ദിലീപ് അന്യായമായി കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടതും ആൾക്കൂട്ടം ദിലീപിനെ കുറ്റവാളിയായി വിധിയെഴുതിയതും കൊണ്ടൊക്കെ എനിക്ക് ദിലീപിനോട് വല്ലാത്ത സ്നേഹം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഇന്നിപ്പോൾ മഞ്ജു വാര്യരും ശ്രീകുമാർ മേനോനും നേർക്ക് നേർ നിന്ന് വിഴുപ്പലക്കാനുള്ള സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. അത് കാലത്തിന്റെ ഒരു കാവ്യനീതിയാണ്. കുറേ കാര്യങ്ങൾ ഇനി പുറത്ത് വരും.

ഇരനടി പീഡിപ്പിക്കപ്പെട്ടതിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജുവാര്യർ ആണ്. അങ്ങനെയാണ് ആ ഗൂഢാലോചനയുടെ സൂത്രധാരത്വം ദിലീപിലേക്ക് ചെന്നെത്തുന്നതും ദിലീപ് ജയിലിൽ അടയ്യ്ക്കപ്പെടുന്നതും. മഞ്ജു വാര്യരുടെ ആ ഗൂഢാലോചനാസിദ്ദാന്തം ദിലീപിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിനു ഇനി തെളിവുകൾ പുറത്ത് വന്നേക്കാം. കാരണം അയ്യോ പാവം മട്ടിലുള്ള ശ്രീകുമാർ മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് മഞ്ജു വാര്യരെ അക്ഷരാർത്ഥത്തിൽ അപമാനിക്കുന്നതാണ്. 1500 രൂപ മാത്രം ബാക്കിയായി പാപ്പരായ മഞ്ജുവിന് പരസ്യചിത്രത്തിനു അഡ്വാൻസായി 25 ലക്ഷത്തിന്റെ ചെക്ക് കൊടുത്ത് ഉയർത്തിക്കൊണ്ട് വന്നത് താൻ ആണെന്നും തനിക്കെതിരെ ഡി.ജി.പി.ക്ക് പരാതി കൊടുത്തതിൽ മഞ്ജുവിന്റെ ദിവംഗതനായ പിതാവിന്റെ ആത്മാവ് തനിക്കൊപ്പം ‍‍‍ദു:ഖിക്കുന്നുണ്ടാകും എന്നൊക്കെ ശ്രീകുമാർ മേനോൻ പരസ്യപ്പെടുത്തുമ്പോൾ മഞ്ജു വാര്യർക്ക് മിണ്ടാതിരിക്കാൻ പറ്റുമോ? സത്യങ്ങൾ വെളിയിൽ വരട്ടെ. ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയിൽ കിടത്തിയതിന്റെ കാരണക്കാർക്ക് ശിക്ഷ ഏതെങ്കിലും രൂപത്തിൽ കിട്ടാതിരിക്കില്ല

എന്ന് പറഞ്ഞ് അവസാനിക്കുന്ന ഫേസ്‌ബുക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ തരംഗം ..ദിലീപിന് എതിരെ ഉള്ള ഗുഡാലോചന പുറത്ത് വരുമെന്നും ശ്രീ കുമാറിന്റെ പ്രേമപനി ആണോ ഇതിനെല്ലാം കാരണം എന്ന്‌ സംശയിക്കുന്നു എന്ന് തരത്തിലുള്ള പ്രതികരണങ്ങളാണ് പോസ്റ്റിനു താഴെ വരുന്നത് ...എന്തായാലും എല്ലാം കാത്തിരുന്നു കാണാം എന്ന ഉത്തരം മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (1 minute ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (11 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

Malayali Vartha Recommends