100 ആംബുലന്‍സുകള്‍ നിരത്തില്‍ ഇറക്കി: കനിവ് 108 പദ്ധതിയുടെ രണ്ടാംഘട്ടം

മന്ത്രി കെ.കെ.ശൈലജ ഫ്‌ലാഗ് ഓഫ് ചെയ്തതോടെ സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായ സൗജന്യ ആംബുലന്‍സ് സേവനത്തിന് തുടക്കമായി.
100 ആംബുലന്‍സുകളാണ് രണ്ടാം ഘട്ടത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ക്കായി നിരത്തിലിറക്കിയത്.
വടക്കന്‍ ജില്ലകളിലും കനിവ് 108 പദ്ധതിയുടെ സേവനങ്ങള്‍ ലഭിക്കും. ഓരോ മുപ്പത് കിലോമീറ്ററിലും സൗജന്യ ആംബുലന്‍സ് വിന്യസിക്കും.
108 എന്ന നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ കൈമാറിയാല്‍ ആംബുലന്‍സ് കുതിച്ചെത്തും. രണ്ടാം ഘട്ടത്തില്‍ നൂറ് ആംബുലന്‍സുകളാണ് നിരത്തിലിറങ്ങിയത്. അതില്‍ ഇരുപത്തിയൊന്നെണ്ണം കണ്ണൂരിലാണ്.
സമഗ്ര ട്രോമ കെയര്‍ പദ്ധതി പ്രകാരം അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രികള്‍ സജ്ജമാക്കുന്നുണ്ട്. ഇനിയും ആംബുലന്‍സുകള്‍ നിരത്തിലിറക്കും.
https://www.facebook.com/Malayalivartha























