അമ്മ സംഘടന മഞ്ജുവിനെ കൈവിടുകയാണോ? അമ്മയ്ക്ക് പരാതി നൽകിയപ്പോൾ ജനറൽ സെക്രട്ടറി ഇടവേള ബാബുവിൻറെ പ്രതികരണം ഇങ്ങനെ

ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്തുമെന്ന് മഞ്ജു വാരിയർ ഡി ജി പി യ്ക്ക് നൽകിയ പരാതി . കേരളം ഞെട്ടലോടെയാണ് കേട്ടത്. ഡിജിപിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ ഫെഫ്കയിലും , 'അമ്മ സംഘടനയിലും താരം പരാതി നൽകിയിട്ടുണ്ട് . അതേ സമയം മഞ്ജു വാര്യരുടെ പരാതിയില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
മലയാളത്തിലെ താര സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് . താരം പൊലീസിന് നൽകിയ പരാതിയിൽ സംഘടനക്ക് ഒന്നും ചെയ്യാനാകില്ലെന്നും ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനക്ക് പരിമിതികൾ ഉണ്ടെന്നും എന്നാൽ തൊഴിൽപരമായി മഞ്ജു വാര്യരെ പിന്തുണയ്ക്കുന്നുവെന്നും ഇടവേള ബാബു പറഞ്ഞു. അമ്മ സംഘടന മാത്രമല്ല ഫെഫ്കയും ഈ നിലപാടിൽ തന്നെയാണ് . ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനക്ക് പരിമിതികൾ ഉണ്ട് എന്ന് തന്നെയാണ് ഫെഫ്കയുടെ പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്. മഞ്ജു നൽകിയ പരാതി പ്രത്യേക സംഘത്തിന് കൈമാറിയിരിക്കുകയാണ്. തനിക്കെതിരേ ചിലര്‍ സംഘടിതമായ ആക്രമണം നടത്തുന്നുണ്ടെന്നും മഞ്ജു പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . മഞ്ജുവിന്റെ പരാതി മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ ശ്രീകുമാർ മേനോൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് കുറിച്ചിരുന്നു . മഞ്ജു വാര്യരെ അധിഷേപിച്ചായിരുന്നു പോസ്റ്റ് ഇട്ടത്.
https://www.facebook.com/Malayalivartha























