തിരുവല്ലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കവിയൂരില്‍ വൃദ്ധദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കവിയൂര്‍ തെക്കേതില്‍ വാസു ആചാരി (72), ഭാര്യ രാജമ്മ (62) എന്നിവരെയാണ് മരിച്ച നിലയില്‍ വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്. അതോടൊപ്പം തന്നെ വാസുവിനെ തൂങ്ങിമരിച്ച നിലയിലും രാജമ്മയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് വാസുവിനെയും രാജമ്മയെയും വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന് പ്രശാന്തിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാതാപിതാക്കളുമായി പ്രശാന്തിന് സ്വത്തുതര്‍ക്കം ഉണ്ടായിരുന്നെന്നാണ് തിരുവല്ല പൊലീസ് വെളിപ്പെടുത്തുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇയാള്‍ക്ക് സംഭവമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമാകുകയുള്ളു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുള്ളതായാണ് വിവരം.
https://www.facebook.com/Malayalivartha