കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധിയില്‍... വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര തുടരാനാകില്ലെന്ന് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി കാരണം വിദ്യാര്‍ഥികള്‍ക്കുളള സൗജന്യ യാത്ര തുടരാന്‍ ആകില്ലെന്ന് കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സൗജന്യ യാത്ര കൂടി ഏറ്റെടുക്കാന്‍ ആകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്.
സൗജന്യ യാത്ര നല്‍കുന്നത് വഴി പ്രതിവര്‍ഷം 105 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്.നാല്‍പത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കേ സൗജന്യം അനുവദിച്ചിട്ടുള്ളെങ്കിലും അതില്‍ കൂടുതലുള്ള ദൂരത്തിലും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നുണ്ട് . അണ്‍ എയിഡഡ് സ്ഥാപനങ്ങളിലുള്ളവര്‍ പോലും സൗജന്യയാത്രയുടെ ആനുകൂല്യം പറ്റുന്നു. ഇതെല്ലാം കെഎസ്ആര്‍ടിസിക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണ് തീരുമാനം.
"
https://www.facebook.com/Malayalivartha



























