Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

അവശയായ സിലിയെ ചെയ്തത്... സിലിയെ കൊല്ലാനുള്ള പ്ലാനില്‍ ഷാജു വീണതോ വീഴ്ത്തിയതോ? സിലിയെ കൊണ്ടുപോയ കാറോടിച്ചത് ജോളിയെന്ന് വ്യക്തമാകുന്നു; ഷാജു ഒപ്പിട്ട് നല്‍കിയതാണ് എല്ലാം മാറി മറിഞ്ഞത്; സിലിയുടെ ബന്ധുക്കളുടെ സംശയം ബലപ്പെടുമ്പോള്‍

23 OCTOBER 2019 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"

കൂടത്തായി കൊലപാതക കേസില്‍ മറ്റൊരു വഴിത്തിരിവ് കൂടി. ഈ കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താന്‍ ഷാജു ജോളിയെ സഹായിച്ചതായി സംശയമുണ്ടെന്ന് സിലിയുടെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യരുതെന്ന് ഒപ്പിട്ട് നല്‍കിയത് ഷാജുവാണ്. സിലിയുടെ സഹോദരന്‍ സിജോയോട് ഒപ്പിടാന്‍ ഷാജുവും ജോളിയും നിര്‍ബന്ധിച്ചെങ്കിലും സിജോ തയ്യാറായില്ല. സിലിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാര്‍ ഓടിച്ചിരുന്നത് ജോളിയായിരുന്നു. അവശയായ സിലിയെ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും സിലിയുടെ ബന്ധു സേവ്യര്‍ പറഞ്ഞു.

ഇന്ന് എസ്.പി ഓഫിസില്‍ ഹാജരാകാനാണു ഷാജുവിനോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിലിയുടെ മരണത്തില്‍ ഷാജുവിനു പങ്കുണ്ടെന്നാണു ്രൈകം ബ്രാഞ്ചിന്റെ നിഗമനം. സിലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യരുതെന്ന് ഷാജുവും ജോളിയും വാശി പിടിച്ചതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്. സിലിയുടെ സഹോദരന്ന് സിജോ പോസ്റ്റ്മോര്‍ട്ടത്തിന് തുനിഞ്ഞപ്പോള്‍ ഷാജു തടയുകയും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് എഴുതി നല്‍കണമെന്ന് ഇവര്‍ സിജോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്ന് സിജോ ഇത് എഴുതി നല്‍കിയിരുന്നില്ല.

ജോളിയുടെ മൊഴിയും ഷാജുവിനെ കുടുക്കും. കഴിഞ്ഞ ദിവസം 11 മണിക്കൂറോളം ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ഷാജുവിന് സിലിയുടെ മരണത്തെക്കുറിച്ച് അറിയാം എന്ന് ജോളി ആവര്‍ത്തിച്ചിരുന്നു. നേരത്തെ സിലിയുടെ ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് ജോളിയുടെ പുതിയ മൊഴി പുറത്തു വന്നിരുന്നു. ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നാണ് ജോളി മൊഴി നല്‍കിയത്. എന്നാല്‍ ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു.

അതേസമയം ജോളിയും ഷാജുവും തമ്മിലുള്ള ബന്ധത്തില്‍ സംശയം പ്രകടിപ്പിച്ചതാണ് സിലിയെ വധിക്കുന്നതിലേക്ക് നയിച്ചതെന്ന് ജോളി മൊഴി നല്‍കി. ഇക്കാര്യം ഷാജുവിന് അറിയാമായിരുന്നതായും ജോളി പറഞ്ഞതായാണ് വിവരം. സിലി മരിച്ചതിന് ശേഷം ഷാജുവിന്റെ ഫോണിലേക്ക് 'എവരിതിങ് ക്ലിയര്‍' എന്ന് സിലിയുടെ മരണ വിവരം അറിയിച്ചുകൊണ്ട് ജോളി സന്ദേശം അയച്ചിരുന്നു.

ചോദ്യം ചെയ്യലില്‍ ഷാജുവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. റോയിയുടെ മരണ ശേഷം ജോളി ഷാജുവുമായി അടുക്കാന്‍ ശ്രമിച്ചത് സിലി മനസിലാക്കിയിരുന്നു. ഇടയ്ക്കിടെ ജോളി പുലിക്കയത്തെ വീട്ടിലേക്ക് എത്തിയതും ഷാജുവുമായി അടുത്ത് ഇടപഴകാന്‍ ശ്രമിച്ചതുമാണ് സംശയത്തിന് ഇടയാക്കിയത്. ഇതിന്റ പേരില്‍ ഇടയ്ക്ക് കലഹവുമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിലിയെ ഒഴിവാക്കാന്‍ ജോളി തീരുമാനിക്കുന്നത്. സിലിയുമായുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കി തന്നെയായിരുന്നു ജോളി ഇതിനായുള്ള കരുക്കള്‍ നീക്കിയത്.

ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് ജോളി വ്യക്തമാക്കിയിരുന്നു. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്നും കൈപ്പറ്റിയത് ജോളിയാണ്. ആശുപത്രി ജീവനക്കാര്‍ കൈമാറിയ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചെന്നാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ആഭരണങ്ങള്‍ മുഴുവന്‍ സിലി പള്ളിയിലെ ഭണ്ഡാരത്തിലിട്ടെന്നാണ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നത്. അതിനാല്‍ ആഭരണങ്ങള്‍ ചോദിച്ച് വരേണ്ടതില്ലെന്നും ഇവിടെ ആഭരണങ്ങളൊന്നുമില്ലെന്നും ഷാജു നേരത്തെ പറഞ്ഞിരുന്നു. മരണസമയത്ത് സിലി അണിഞ്ഞിരുന്ന സ്വര്‍ണവും സിലിയുടെ കൈവശമുണ്ടായിരുന്ന 30 പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്ന് അന്വേഷണ സംഘത്തെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.

സിലിയുടെ കൈവശമുണ്ടായിരുന്ന സഹോദരിയുടെ വളയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഷാജുവും ജോളിയും ചേര്‍ന്ന് ഒരു പുതിയ വള വാങ്ങി സിലിയുടെ സഹോദരന്റെ പക്കല്‍ കൊടുക്കുകയായിരുന്നു. അങ്ങനെയാണ് ആ പ്രശ്നം ഒതുങ്ങിയത്. ഇതെല്ലാം വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമാകുക തന്നെ ചെയ്യും.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി  (11 minutes ago)

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും  (29 minutes ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം  (44 minutes ago)

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (47 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (57 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (8 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (8 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (9 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (9 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (9 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (9 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (10 hours ago)

Malayali Vartha Recommends