കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ വ്യാപാരികള്‍ ഒക്ടോബര്‍29 ന് കടകളടച്ച് പണിമുടക്കുന്നു

കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ വ്യാപാരികള്‍ ഒക്ടോബര്‍29 ന് കടകളടച്ച് പണിമുടക്കുന്നു. വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ കലക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും അന്നേ ദിവസം പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
ഖജനാവിലേക്ക് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഹീനമായ നടപടിയില്‍ നിന്ന് പിന്മാറിയില്ലങ്കില്‍ അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് കൊണ്ട് വ്യാപാരികള്‍ ഒന്നടങ്കം തെരുവിലിറങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു
"
https://www.facebook.com/Malayalivartha






















