കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..

മഴയും ചൂടും ഒരേപോലെ മുന്നറിയിപ്പ്..കേരളത്തിലുള്ളവർ കാത്തിരുന്ന ആശ്വാസവാർത്തയെത്തി. കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.17/09/2026: പത്തനംതിട്ട, ഇടുക്കി18/09/2026: ആലപ്പുഴ, കോട്ടയം, ഇടുക്കി
19/09/2026: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്20/09/2026: കോട്ടയം, ഇടുക്കി, എറണാകുളംഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും താപനില സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ഉയരാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
https://www.facebook.com/Malayalivartha


























