മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മരുമകൻ മുൻമന്ത്രി മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം. പിണറായിക്ക് പണം ഉണ്ടെങ്കിൽ എന്തുമാകാം എന്ന അവസ്ഥാന്തരത്തിലേക്ക് കേരളം വഴിമാറുമ്പോൾ ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കും? കേരളം ഉദ്വേഗത്തോടെ ചോദിക്കുന്ന ഈ ചോദ്യങ്ങൾക്ക് അണിയറയിൽ മറുപടി തയ്യാറാക്കുകയാണ് ഇ ഡി, ശശിധരൻ കർത്തായെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും ചോദ്യം ചെയ്യുന്ന വേളയിൽ ഇ ഡി ഒരു രഹസ്യപ്രയോഗം നടത്തിയിരുന്നു. അക്കാര്യം ശശിധരൻ കർത്തായ്ക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും അജ്ഞാതമായിരുന്നു. എന്താണ് ആ രഹസ്യപ്രയോഗം? കേരളം കാത്തിരുന്ന ആ ചോദ്യത്തിനുള്ള മറുപടി ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുറത്തുവരും.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർക്ക് സിഎംആർഎൽ ഉന്നത ഉദ്യോഗസ്ഥർ നൽകിയ ‘മൊഴി പിൻവലിക്കൽ സത്യവാങ്മൂലം’ (റിട്രാക്‌ഷൻ അഫിഡവിറ്റ്) പുറത്തു വന്നതിനു പിന്നാലെ സമാന ആരോപണവുമായി കമ്പനി എംഡി എസ്.എൻ.ശശിധരൻ കർത്തയുടെ സത്യവാങ്മൂലവും പുറത്ത് വന്നു. താൻ വലിയ ബുദ്ധിമാൻ ആണെന്ന് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ധാരണയാണ് ഇതിലൂടെ തിരുത്താൻ പോകുന്നത്. റിട്രാക്ഷൻ അഫിഡവിറ്റ് ഫയൽ ചെയ്താൽ ഉടൻ ഈ ഡി വാലും ചുരുട്ടി ഓടും എന്നാണ് ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി കരുതിയത്. എന്നാൽ ഇങ്ങനെയെല്ലാം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഇ ഡി ക്ക് അറിയാമായിരുന്നു . അതുകൊണ്ടാണ് ആ രഹസ്യപ്രയോഗം അവർ ആരും അറിയാതെ നടത്തിയതും അത് ലോക്കറിൽ സൂക്ഷിച്ചതും.
മറവിരോഗവും പാർക്കിൻസൺസും അടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള 72കാരനായ എംഡിയുടെ വിരലടയാളം ബലമായി രേഖകളിൽ പതിപ്പിക്കുകയായിരുന്നുവെന്ന് കർത്തയുടെ സഹോദരൻ എൻ.അജിത് ഇ.ഡി ഡയറക്ടർക്ക് അയച്ച റിട്രാക്‌ഷൻ അഫിഡവിറ്റിൽ പറയുന്നു. ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ തങ്ങളെ ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് സിഎംആർഎൽ ചീഫ് ജനറൽ മാനേജരും കമ്പനി സെക്രട്ടറിയുമായ പി.സുരേഷ് കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ് കുമാർ എന്നിവർ ഇ.ഡി ഡയറക്ടർക്ക് അയച്ച റിട്രാക്‌ഷൻ സ്റ്റേറ്റ്മെന്റിലെ വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.സമാന വിധത്തിൽ 2024 മേയ് മാസത്തിൽ ശശിധരൻ കർത്തയ്ക്കു വേണ്ടി സഹോദരൻ അയച്ച സത്യവാങ്മൂലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പിണറായി വിജയൻ, ടി.വീണ തുടങ്ങിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ കത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത് സിഎംആർഎൽ എംഡിയുടെയും ഉദ്യോഗസ്ഥരുടെയും മൊഴികളായിരുന്നു.ഗുരുതരമായ ശാരീരിക, മാനസിക അസുഖങ്ങൾ നേരിടുന്ന 72കാരനായ ശശിധരൻ കർത്ത കിടപ്പുരോഗിയാണെന്ന് സത്യവാങ്മൂലമായി സമർപ്പിച്ചിരിക്കുന്ന പരാതിയിൽ പറയുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനിടയിൽ ഭീഷണിപ്പെടുത്തുകയും ഉള്ളടക്കം വായിച്ചുകേൾപ്പിക്കാതെ മുൻകൂട്ടി തയാറാക്കിയ രേഖകളിൽ വിരലടയാളം ബലമായി പതിപ്പിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
ഇ.ഡി കൊച്ചി ഓഫിസ് നൽകിയ സമൻസിനെതിരെ ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ, ഹർജിക്കാർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന് ഇ.ഡി ഹൈക്കോടതിയിൽ ഉറപ്പുനൽകിയിരുന്നു. കർത്തയുടെ മോശം ആരോഗ്യസ്ഥിതി മൂലം നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും ചോദ്യാവലി നൽകിയാൽ മറുപടി നൽകാമെന്നും സിഎംആർഎൽ അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഏപ്രിൽ 17ന് രാവിലെ ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്യൽ ആരംഭിക്കുകയായിരുന്നു.ചോദ്യങ്ങൾ മനസിലാക്കാൻ രോഗിക്ക് കഴിയില്ലെന്ന് കർത്തയുടെ ഡോക്ടർ നൽകിയ മുന്നറിയിപ്പ് അവഗണിച്ച ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്യൽ തുടർന്നുവെന്ന് പരാതിയിൽ പറയുന്നു.
ഇതുമൂലം കർത്ത മാനസിക സമ്മർദത്തിലായി. മുൻപ് ആദായനികുതി വകുപ്പിന് നൽകി പിന്നീട് പിൻവലിച്ച അതേ ചോദ്യോത്തരങ്ങൾ തയാറാക്കി അതിൽ ശശിധരൻ കർത്തയുടെ വിരലടയാളം പതിപ്പിക്കുകയായിരുന്നു. കൂടാതെ കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥരെയും കർത്തയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അവരുടെ മൊഴികൾ വായിച്ചുകേൾപ്പിക്കാതെ സാക്ഷിയെന്ന നിലയിൽ ശശിധരൻ കർത്തയുടെ വിരലടയാളവും തന്റെ ഒപ്പും ഭീഷണിപ്പെടുത്തി വാങ്ങിയതായും സത്യവാങ്മൂലത്തിൽ അജിത് ആരോപിക്കുന്നു. ഇ.ഡി ഉദ്യോഗസ്ഥരിൽ നിന്ന് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും നിയമവിരുദ്ധമായി ശേഖരിച്ച ഈ മൊഴികളും വിരലടയാളങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരൻ എൻ. അജിത്ത് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് എക്സാലോജിക് കമ്പനിക്ക് എതിരായി തന്റെ മൊഴി രേഖപ്പെടുത്തിയതെന്ന് സിഎംആർഎൽ ചീഫ് ജനറൽ മാനേജർ പി.സുരേഷ് കുമാർ തന്റെ റിട്രാക്‌ഷൻ സ്റ്റേറ്റ്മെന്റിൽ പറഞ്ഞിരുന്നു. എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നൽകിയപ്പോൾ അത് തിരുത്തി പറയാൻ ഉദ്യോഗസ്ഥർ കടുത്ത സമ്മർദം ചെലുത്തിയെന്നും ഇത് നിരസിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഭീഷണി പലവിധത്തിൽ തുടർന്നതോടെയാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതുപോലെ മൊഴി നൽകാൻ നിർബന്ധിതനായതാണെന്നും പി.സുരേഷ് കുമാർ ഇ.ഡി ഡയറക്ടർക്കുള്ള കത്തിൽ പറഞ്ഞിരുന്നു.
ഏതാണ്ട് 24 മണിക്കൂറോളം ഇ.ഡി ഓഫിസിൽ തടഞ്ഞുവച്ച് രാത്രി മുഴുവൻ ഉറങ്ങാൻ അനുവദിക്കാതെ പീഡിപ്പിച്ചതായാണ് സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്.സുരേഷ് കുമാറും ഇ.ഡി ഡയറക്ടർക്ക് അയച്ച സത്യവാങ്മൂലത്തിൽ പറയുന്നു.പ്രമേഹവും ഉയർന്ന രക്തസമ്മർദവുമുള്ള തനിക്ക് കൃത്യസമയത്ത് ഭക്ഷണവും മരുന്നും നിഷേധിച്ചു. എക്സാലോജിക് കമ്പനിക്ക് സിഎംആർഎൽ സേവനങ്ങൾ നൽകിയിട്ടില്ലെന്നും രാഷ്ട്രീയക്കാർക്ക് നൽകാൻ കമ്പനി വ്യാജ ചെലവുകൾ കാണിച്ചു പണം ഉണ്ടാക്കിയെന്നും മൊഴി നൽകാൻ നിർബന്ധിക്കുകയായിരുന്നു. ഇത് നിരസിച്ചപ്പോൾ അറസ്റ്റ് ഭീഷണി മുഴക്കിയതിനെ തുടർന്ന് കടുത്ത ക്ഷീണവും മാനസികസംഘർഷവും കാരണം ഉദ്യോഗസ്ഥർ എഴുതിയുണ്ടാക്കിയ പ്രസ്താവനകളിൽ ഒപ്പിട്ടു നൽകേണ്ടി വന്നതാണെന്നുമാണ് അദ്ദേഹം പറയുന്നത്.
ഇതുപോലെ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാറും ചീഫ് ജനറൽ മാനേജർ പി. സുരേഷ് കുമാറും മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയിരുന്നു.അന്ന് ഇ.ഡി പുറത്ത് വിട്ടത്, ‘പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് മകൾ ടി. വീണക്ക് പണം നൽകിയത്’ എന്ന് ശശിധരന്‍ കര്‍ത്ത മൊഴി നൽകിയെന്നാണ്. സേവനം നല്‍കാതെ വീണക്ക് പണം നല്‍കിയെന്ന് ശശിധരന്‍ കര്‍ത്ത സമ്മതിച്ചെന്നാണ് ഇ.ഡിയുടെ വാദം. ഇത് തള്ളുന്നതാണ് ശശിധരന്‍ കര്‍ത്തയുടെ ഈ സത്യവാങ്മൂലം.പി. സുരേഷ് കുമാറും കെ.എസ്. സുരേഷ് കുമാറും ഇ.ഡി ഉദ്യോഗസ്ഥര്‍ നടത്തിയത് നിയമവിരുദ്ധ സമീപനമാണെന്ന് കാണിച്ച് ഇ.ഡി ഡയറക്ടര്‍ക്ക് ഔദ്യോഗികമായി നല്‍കിയ മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലത്തിലും
ഇ.ഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തിയെന്ന് പറയുന്നുണ്ട്. ഇ.ഡി നല്‍കിയ സമന്‍സിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യലിന് ഹാജരായ സമയത്ത് തങ്ങള്‍ക്ക് കടുത്ത പീഡനങ്ങളും നിയമവിരുദ്ധമായ നടപടികളും നേരിടേണ്ടി വന്നുവെന്ന് ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊഴി പിന്‍വലിക്കല്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നല്‍കിയപ്പോള്‍ അത് തിരുത്തി പറയാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന് പി. സുരേഷ് കുമാര്‍ ആരോപിക്കുന്നു. ഇത് നിരസിച്ചതോടെ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ചോദ്യംചെയ്യലിന്റെ ഭാഗമായി 24 മണിക്കൂറോളം ഇ.ഡി ഓഫിസില്‍ തടഞ്ഞുവച്ചു.രാത്രി മുഴുവന്‍ ഉറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിച്ചതായി കെ.എസ്. സുരേഷ് കുമാറും പറയുന്നു. എക്‌സാലോജിക് കമ്പനിക്ക് സിഎംആര്‍എല്‍ സേവനങ്ങള്‍ നല്‍കിയിട്ടില്ലെന്നും രാഷ്ട്രീയക്കാര്‍ക്ക് നല്‍കാന്‍ കമ്പനി വ്യാജ ചെലവുകള്‍ കാണിച്ചു പണം ഉണ്ടാക്കിയെന്നും മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇത് നിരസിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രസ്താവനകളില്‍ ഒപ്പിടേണ്ടി വന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.
സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളിലേക്കും എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം മുറുകുന്നു. വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിനു പിന്നാലെയാണിത്. സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച ബുക്കിൽ പരാമർശിക്കപ്പെടുന്ന ചുരുക്കപ്പേരുകാർ ആരാണെന്ന് സ്ഥിരീകരിച്ചശേഷം അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കാൻ ഡി.ജി.പിക്ക് ശുപാർശ നൽകും.വീണാവിജയന് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച തുക കൈക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി റിപ്പോർട്ട് നൽകിയിരുന്നു.
സി.എം.ആർ.എല്ലിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ബുക്കിൽ പണം നൽകിയവരുടെ ചുരുക്കപ്പേരുകളുണ്ട്. സംഭാവനയെന്ന പേരിൽ രാഷ്ട്രീയ നേതാക്കൾ കൈപ്പറ്റിയ തുകയാണെന്നാണ് നിഗമനം. ആർ.സി, കെ.കെ, ഇ.കെ, പി.വി തുടങ്ങിയ പേരുകൾക്കൊപ്പം നൽകിയ തുകയും എഴുതിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി ചോദ്യം ചെയ്‌ത സി.എം.ആർ.എൽ മുൻ ഓഡിറ്റർമാർ, മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ തുടങ്ങിയവരോട് ചുരുക്കപ്പേരുകൾ സംബന്ധിച്ച് അന്വേഷിച്ചതായാണ് വിവരം. ചുരുക്കപ്പേരുകളുമായി യോജിക്കുന്നവരുടെ ബാങ്കിടപാടുകൾ പരിശോധിച്ച ശേഷമാകും അന്വേഷണത്തിന് ശുപാർശ ചെയ്യുക.
മൊഴി തിരുത്താൻ സത്യവാങ്മൂലംമാസപ്പടിക്കേസിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് കൂടുതൽ പേർ സത്യവാങ്മൂലം തിരുത്താൻ അപേക്ഷ നൽകി.സി.എം.ആർ.എൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ. സുരേഷ്‌കുമാർ, നിലവിലെ ജനറൽ മാനേജർ മനോഹർദാസ് എന്നിവർ തിരുത്തൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിയെ തുടർന്നുള്ളതാണ് മുമ്പ് നൽകിയ മൊഴി എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. മൊഴി രേഖപ്പെടുത്തിയ പേജിൽ സ്ഥലം ഒഴിച്ചിട്ടെന്നും പിന്നീട് എഴുതിച്ചേർത്തെന്നും ആരോപിച്ചു. കോഴിക്കോട്ടെ റെയ്ഡിനിടെ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് നൽകിയ മൊഴിയും തിരുത്താൻ ഇ.ഡിക്ക് സത്യവാങ്മൂലം ലഭിച്ചിരുന്നു.
മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പേരുകൾ പറയിച്ചെന്നാണ് വാരിസ് ആരോപിച്ചത്. തിരുത്തൽ സത്യവാങ്മൂലം സംബന്ധിച്ച് ഇ.ഡി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സാക്ഷികൾക്ക് ഇതിന് അവകാശമുണ്ടെന്നും അംഗീകരിക്കണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നുമാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്.എന്താണ് ഇ ഡിയുടെ ഒടിവിദ്യ? ശശിധരൻ കർത്തയുടെയും മറ്റ് സി എം ആർ എൽ ഉദ്യോഗസ്ഥരുടെയും മൊഴി ഇഡി രേഖപ്പെടുത്തിയത് വീഡിയോ ക്യാമറയുടെ സാന്നിധ്യത്തിലാണ്. കർത്തക്ക് അന്ന് നല്ല ആരോഗ്യമുണ്ടായിരുന്നു. രണ്ടു വർഷം മുമ്പാണ് ഇവരുടെ മൊഴിയെടുത്തത് .ഒരു തരത്തിലുമുള്ള ഭീഷണിയും വീഡിയോയിയില്ലെന്ന് വ്യക്തമാണ്.ഇഡി ഉദ്യോഗസ്ഥരുമായി സന്തോഷത്തോടെയാണ് കർത്ത സംസാരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥർ പോലീസിനെ പോലെ ആരെയും ഭീഷണിപ്പെടുത്തുന്നവരല്ല. കർത്തയെ ചോദ്യം ചെയ്ത ടീമിൽ മലയാളി ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.
ചോദ്യം ചെയ്യുന്നതിനിടയിൽ കർത്ത ഭക്ഷണവും കഴിക്കുന്നുണ്ട്. കർത്തയും മറ്റ് സി എം ആർ എൽ ഉദ്യോഗസ്ഥരുമായി തമാശ പറയുന്ന വിഷ്വലുകളും ഇതിലുണ്ട്. സംസാരിക്കുന്ന തെളിവുകളാണ് ഇഡിയുടെ പക്കലുള്ളത്. കർത്തയും സഹപ്രവർത്തകരും കാലുമാറുമെന്ന് ഇഡിക്ക് നേരത്തെ ഉറപ്പുണ്ടായിരുന്നു. കർത്തയുടെ നീക്കങ്ങൾ ഇ ഡി കൃത്യമായി നിരീക്ഷിച്ചിരുന്നു. കർത്തയെ ഇഡി പലവട്ടം കണ്ടിരുന്നു. പിണറായിയുടെ സമ്മർദ്ദം തനിക്കുണ്ടെന്നും കർത്ത പറഞ്ഞിരുന്നു. കഴിഞ്ഞ 2 വർഷമായി ഇഡിയുടെ കൈയിൽ കർത്തയുടെയും മറ്റ് പ്രധാനികളുടെയും മൊഴിയുണ്ടായിരുന്നു. അന്നൊന്നും ഇ ഡി യെ ചോദ്യം ചെയ്യാൻ കർത്തയോ ജീവനക്കാരോ തയ്യാറല്ലായിരുന്നു. കാര്യങ്ങൾ പിണറായിക്ക് എതിരെയായപ്പോൾ മാത്രമാണ് കർത്തയും സംഘവും പിണറായിയെ രക്ഷിക്കാൻ രംഗത്തെത്തിയത്.
രണ്ടു വർഷം ഇല്ലാതിരുന്ന പരാതി ഇപ്പോൾ എവിടെന്ന് വന്നു എന്നാണ് ഇ ഡിക്ക് അറിയേണ്ടത്. പിണറായിയുടെ സമ്മർദ്ദത്തിന്റെ കാര്യവും ഇഡി കോടതിയെ അറിയിക്കും. ഇ ഡി നടത്തുന്ന റെയ്ഡിൽ ക്യാമറാ ചിത്രീകരണം പതിവുള്ളതാണ്. എന്നാൽ കർത്തയുടെ കാര്യത്തിൽ അതീവ ജാഗ്രതയാണ് ഇഡി കാണിച്ചത്. എന്നായാലും കർത്ത മൊഴി മാറ്റുമെന്ന് ഇഡിക്ക് ഉറപ്പായിരുന്നു. രണ്ടു വർഷം മുമ്പ് കർത്തയുടെ മൊഴിയെടുക്കുമ്പോൾ പിണറായി മുഖ്യമന്ത്രിയായിരുന്നു. കർത്തയുടെ മൊഴിയിൽ പിണറായിക്കെതിരായ വ്യക്തമായ വിവരങ്ങൾ നിരവധിയുണ്ടായിരുന്നു. കർത്തയ്ക്ക് തന്റെ മൊഴി റെക്കോർഡ് ചെയ്യുന്നുണ്ടെന്ന ഉത്തമ ബോധ്യം ഉണ്ടായിരുന്നു. മൊഴി റെക്കാർഡ് ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. കർത്തയുടെ സത്യവാങ്മൂലം കോടതിയിലെത്തുമ്പോൾ ഇ ഡി വീഡിയോ ഫുട്ടേജുകൾ ഹാജരാക്കും. പിണറായിയുടെ ഭാഗത്ത് നിന്ന് ശക്തമായ സമ്മർദ്ദം കർത്തക്കുണ്ടെന്നാണ് മനസിലാക്കുന്നത്.
വീഡിയോ ഫുട്ടേജുകൾ കോടതി പരിശോധിച്ചാൽ കർത്തയുടെ അഫിഡിവറ്റ് തള്ളും. ഇ ഡി ഇത്തരത്തിൽ ഒരു കളി കളിക്കുമെന്ന് കർത്തയും കൂട്ടരും സ്വപ്നേപി കരുതിയില്ല. കർത്തയും കൂട്ടരും മൊഴി മാറ്റിയാൽ ഇഡി അവർക്കെതിരെനീങ്ങും. ഇഡിയെ കബളിപ്പിക്കാൻ ശ്രമിച്ചാൽ അത്ക്രിമിനൽ കുറ്റമാണ്. കാരണം ഇ ഡി ഒരു കേന്ദ്ര ഏജൻസിയാണ്. കള്ളപണ കേസിൽ ഇ ഡി നടത്തുന്ന ഓരോ നീക്കവും രാജ്യ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. അതിനെ അട്ടിമറിക്കാനാണ് കർത്തയും കൂട്ടരും ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























