അനില ബേബിയുടെ ഇപ്പോഴത്തെ അവസ്ഥ.. 23 മണിക്കൂറും സ്വന്തം ശ്വാസത്തിന്റെ ശബ്ദം മാത്രം കേട്ട്, ആരോടും സംസാരിക്കാനാവാതെ ഇവിടെ കഴിയേണ്ടിവരുന്നു.. ദ്വാരത്തിലൂടെ ഭക്ഷണവും വെള്ളവും..

കലിഫോർണിയയിൽ സഹപ്രവർത്തകരായ രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനില ബേബി (32)യുടെ ഇപ്പോഴത്തെ അവസ്ഥ എന്താകും എന്നുള്ളത് ആലോചിച്ചിട്ടുണ്ടോ..?ചോരയിറ്റുന്ന ആ ക്രൂരത ബാക്കിവച്ചത് രണ്ട് നിരപരാധികളുടെ ജീവനഷ്ടം മാത്രമല്ല, അവശേഷിക്കുന്ന ആയുസ്സ് മുഴുവൻ ഇരുമ്പഴിക്കുള്ളിൽ എരിഞ്ഞുതീരേണ്ടിവരുന്ന ഒരു കുറ്റവാളിയുടെ ദുരന്തം കൂടിയാണ്. സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗമായ 'അഡ്മിനിസ്ട്രേറ്റീവ് സെഗ്രിഗേഷൻ' വിങ്ങിലാണ് കോട്ടയം സ്വദേശിനിയായ അനില ഇപ്പോൾ കഴിയുന്നത്.
വെറും 48 ചതുരശ്ര അടി മാത്രം വലിപ്പമുള്ള, ചുവരിൽ ഘടിപ്പിച്ച ഇടുങ്ങിയ കട്ടിലും സ്റ്റീൽ ക്ലോസറ്റും മാത്രമുള്ള ഒറ്റമുറിയാണ് ഇപ്പോൾ ഇവരുടെ ലോകം. മറ്റ് തടവുകാരിൽ നിന്നുള്ള ആക്രമണം ഒഴിവാക്കാനാണ് ഈ സിംഗിൾ സെല്ലെങ്കിലും, അതിന് നൽകേണ്ടിവരുന്ന വില അതികഠിനമായ ഏകാന്തതയാണ്. ദിവസത്തിൽ 23 മണിക്കൂറും സ്വന്തം ശ്വാസത്തിന്റെ ശബ്ദം മാത്രം കേട്ട്, ആരോടും സംസാരിക്കാനാവാതെ ഇവിടെ കഴിയേണ്ടിവരുന്നു.പുലർച്ചെ അഞ്ചുമണിക്ക് തലയെണ്ണലോടെയാണ് ദിനചര്യകൾ തുടങ്ങുന്നത്. ഭക്ഷണവും മരുന്നുകളും സെല്ലിന്റെ വാതിലിലുള്ള ചെറിയ ദ്വാരത്തിലൂടെ മാത്രമാണ് നൽകുന്നത്.
ദിവസത്തിൽ അനുവദിച്ചിട്ടുള്ള ഒരു മണിക്കൂർ 'ടിയർടൈമിൽ' കനത്ത കാവലിൽ കുളി നടക്കും. ആത്മഹത്യാസാധ്യതകൾ മുൻനിർത്തി സെല്ലിലെ മങ്ങിയ വെളിച്ചം 24 മണിക്കൂറും അണയ്ക്കില്ലെന്നു മാത്രമല്ല, ഓരോ 15 മുതൽ 30 മിനിറ്റിലും ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമെ, അഭിഭാഷകരെ കാണാൻ പോകുമ്പോഴുള്ള ചങ്ങലക്കെട്ടുകളും യാത്രകൾക്ക് മുൻപും ശേഷവുമെല്ലാം വസ്ത്രങ്ങൾ പൂർണമായും അഴിപ്പിച്ച് നടത്തുന്ന 'സ്ട്രിപ്പ് സെർച്ചും' ഏതൊരു മനുഷ്യന്റെയും ആത്മാഭിമാനത്തെ തകർക്കുന്ന ഒന്നാണ്.
രണ്ട് "ഫസ്റ്റ് ഡിഗ്രി' കൊലപാതകക്കുറ്റങ്ങളും മാരകായുധം ഉപയോഗിച്ചതിനുള്ള വകുപ്പുകളുമാണ് അനിലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ ഇത്തരം അതീവ ഗുരുതര കേസുകളിൽ തെളിവെടുപ്പും വിചാരണയും പൂർത്തിയാകാൻ വർഷങ്ങളെടുത്തേക്കാം. ജയിലും കോടതിയും തമ്മിൽ 50 മീറ്റർ മാത്രമാണ് ദൂരമെങ്കിലും, ഭൂഗർഭ തുരങ്കം വഴിയാണ് ഇവരെ എത്തിക്കുന്നത്.കോടതി ദിവസങ്ങളിൽ പുലർച്ചെ 3:30-ന് ഉണർത്തി,
സ്ട്രിപ്പ് സെർച്ച് നടത്തി, ചങ്ങലകൾ ധരിപ്പിച്ച് താഴത്തെ നിലയിലെ സെല്ലുകളിലേക്ക് മാറ്റും. മൊബൈൽ സിഗ്നലുകൾ പോലുമില്ലാത്ത ഭൂഗർഭ കോടതിമുറികളിലാണ് വിചാരണ നടക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ കൗണ്ടി ജയിലിൽനിന്നും കലിഫോർണിയയിലെ കഠിനമായ സ്റ്റേറ്റ് പ്രിസണിലേക്ക് മാറ്റും.അതായത് കുറ്റം തെളിഞ്ഞാൽ അനിലയെ മാറ്റാൻ പോകുന്ന കാരാഗ്രഹത്തിൽ കാത്തിരിക്കുന്നത് ഇതിനും കഠിനമായ ജീവിതമാണ് .
https://www.facebook.com/Malayalivartha



























