മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..

ടോമിന്‍ തച്ചങ്കരി ഒടുവില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ തടവറയ്ക്കുള്ളിലായി. ജയില്‍ ഡി.ജി.പി എന്ന ഉന്നത പദവിയിലിരുന്ന് ഒരിക്കല്‍ ജയില്‍ ഭരണത്തിന് മേല്‍ക്കോയ്മ വഹിച്ച അദ്ദേഹം, ഇന്ന് അതേ ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്. കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയിലിലെത്തിച്ച തച്ചങ്കരിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലേക്കാണ് മാറ്റിയിരിക്കുന്നത്. നേരത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനായിട്ടുള്ള വ്യക്തിയായതിനാല്‍ പ്രത്യേക പരിചരണത്തോടെയാണ് ജയില്‍ അധികൃതര്‍ അദ്ദേഹത്തെ നിരീക്ഷിക്കുന്നത്
.ഇന്ന് രാവിലെ ജയിൽ ഡോക്ടർ ടോമിൻ ജെ. തച്ചങ്കരിയെ പരിശോധിക്കും. ഈ പരിശോധനയ്ക്ക് ശേഷമാകും ആശുപത്രിയിലേക്ക് മാറ്റണമോ അതോ ജയിലിലെ ചികിത്സ തുടർന്നാൽ മതിയോ എന്നതിൽ തീരുമാനമെടുക്കുക.പരിശോധനയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാണെന്ന് കണ്ടെത്തിയാല്‍ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയോ മറ്റ് തിരുവനന്തപുരം ജില്ലാ ആശുപത്രികളോ കേന്ദ്രീകരിച്ച് മാറ്റാനാണ് ജയില്‍ അധികൃതരുടെ തീരുമാനം. അഴിമതി കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യ ഡി.ജി.പി എന്ന വലിയനാണക്കേടിന്റെ ഭാരവും ചുമന്നാണ് ടോമിന്‍ തച്ചങ്കരി പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ പടവുകള്‍ കയറിയത്
.ഇന്നലെ രാവിലെ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞപ്പോള്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തച്ചങ്കരി ബോധിപ്പിച്ചിരുന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞതാണെന്നും രണ്ടു ദിവസം മുന്‍പ് നെഞ്ചുവേദനയുണ്ടായെന്നുമാണ് അദ്ദേഹം അറിയിച്ചിരുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്ക് നാലുവർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷയുമാണ് കോട്ടയം വിജിലൻസ് സ്പെഷ്യൽ ജഡ്ജി കെ.വി. രജനീഷ് വിധിച്ചത്. പിഴത്തുകയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവും അനുഭവിക്കണമെന്നും വിധിയുണ്ടായിരുന്നു.അഴിമതിക്കേസിൽ സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്ന, ഡി.ജി.പി പദവിയിലിരുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അറുപത്തിമൂന്നുകാരനായ തച്ചങ്കരി. ഐ.ജിയായിരിക്കേ 2003 ജനുവരി ഒന്നു മുതൽ 2007 ജൂലായ് 7 വരെ, വരവിനേക്കാൾ 135 ശതമാനം അധിക സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha

























