Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..

ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ

18 SEPTEMBER 2026 07:03 AM IST
മലയാളി വാര്‍ത്ത

അഫ്​ഗാനെ 100 കടത്തിയില്ല... അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം പോരാട്ടത്തില്‍ ഇന്ത്യ 127 റണ്‍സിന്റെ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എടുത്തു. ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാനെ 100 പോലും കടത്തിയില്ല. അവരുടെ പോരാട്ടം വെറും 14.1 ഓവറില്‍ വെറും 94 റണ്‍സില്‍ അവസാനിപ്പിക്കേണ്ടി വന്നു.

അഫ്ഗാനിസ്ഥാന്‍ മികച്ച രീതിയില്‍ കളി തുടങ്ങിയെങ്കിലും പൊടുന്നനെ തകര്‍ന്നു തരിപ്പണമായി. ഓപ്പണര്‍മാര്‍ 31 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ പിരിഞ്ഞു. പിന്നീട് ഒരറ്റത്ത് വിക്കറ്റുകള്‍ തുരുതുരെ വീഴുകയായിരുന്നു. അക്ഷര്‍ പട്ടേല്‍ ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. തൊട്ടടുത്ത തന്റെ ഓവറില്‍ താരത്തിന് രണ്ട് നിരാശകളുമുണ്ടായി. താരത്തിന്റെ പന്തില്‍ നൂര്‍ ഉള്‍ റഹ്മാന് രണ്ട് തവണ ജീവന്‍ തിരിച്ചു കിട്ടി. അക്ഷറിന്റെ പന്തില്‍ താരം നല്‍കിയ ക്യാച്ച് തിലക് വര്‍മ കൈവിട്ടുപോയി. പിന്നാലെ ഇതേ ഓവറിന്റെ മൂന്നാം പന്തില്‍ നൂറിനെ സ്റ്റംപിങ് ചെയ്തു പുറത്താക്കാനുള്ള അവസരം സഞ്ജുവും വിട്ടുകളഞ്ഞു. ഈ രണ്ട് നിരാശപ്പെടുത്തുന്ന ഫീല്‍ഡിങ് തെറ്റുകൾ മാറ്റി നിര്‍ത്തിയാല്‍ ബാറ്റിങിലും ബൗളിങിലും ഇന്ത്യ വളരെ മികവാണ് പുലർത്തിയത്.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ രവി ബിഷ്‌ണോയ്, നിതീഷ് കുമാര്‍ റെഡ്ഡി, 2 വിക്കറ്റെടുത്ത അക്ഷര്‍ പട്ടേല്‍, ഓരോ വിക്കറ്റെടുത്ത ജസ്പ്രിത് ബുംറ, യഷ് ഠാക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് അഫ്ഗാനെ തകർത്തത്. ഇന്ത്യക്കായി പന്തെറിഞ്ഞ അഞ്ച് പേരും വിക്കറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു. നിതീഷ് ഒറ്റ ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് കൊയ്തത്. അക്ഷര്‍ ഒരോവറില്‍ 2 വിക്കറ്റും വീഴ്ത്തി. താരം 3 ഓവറില്‍ 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ അഭിഷേക് ശർമയാണ് പ്ലെയർ ഓഫ്ദിമാച്ചും സീരിസും.
എന്നാൽ അഫ്ഗാന്‍ നിരയില്‍ 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇബ്രാഹിം സാദ്രാനാണ് 20 കടന്ന ഏക ബാറ്റര്‍.

അതേസമയം ഇന്ത്യൻ ക്രിക്കറ്റിൻ്റെ സൂപ്പർ താരവും മലയാളിയുടെ അഭിമാന താരവുമായി സഞ്ജു സാംസണിന് പുതിയ നേട്ടം കരസ്ഥമാക്കാനായി . ടി 20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തീകരിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. 334 ഇന്നിങ്സുകളിൽ നിന്നാണ് സഞ്ജുവിൻ്റെ ഈ നേട്ടം. 9000 റൺസ് എന്ന നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം കൂടിയാണ് സഞ്ജു സാംസൺ. ഇന്ത്യ അഫ്​ഗാൻ ടി 20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിലാണ് സഞ്ജു സാസൺ 9000 റൺസ് എന്ന നേട്ടം കൈവരിക്കാനായത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ കത്തിൽ സംസ്ഥാന സർക്കാരിന്റെ അന്തിമ തീരുമാനം വൈകിയേക്കും....  (11 minutes ago)

സാമ്പത്തിക തീരുമാനങ്ങളിൽ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പ്രധാനപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തികഞ്ഞ ആത്മനിയന്ത്ര  (20 minutes ago)

ആന്തരിക നവീകരണത്തിന്റെ മറവിൽ  അഴിമതി പെർമിറ്റിൽ തകരപ്പറമ്പിൽ 4 നില കെട്ടിടത്തിൽ സന്ധ്യ ബാർ : സൗത്ത് പാർക്ക് മോഹൻദാസും നഗരസഭ ഉദ്യോഗസ്ഥരുമടക്കം 5 പേർക്ക് 2 വർഷം വീതം കഠിന തടവും  ഒരു ലക്ഷം വീതം പിഴയും ശി  (42 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ  (58 minutes ago)

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പ  (1 hour ago)

ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടില്‍ കയറി ആക്രമിച്ച് അഞ്ചംഗ സംഘം സ്ത്രീകളെ അപമാനിച്ചു  (9 hours ago)

വീട്ടിലെ മദ്യശേഖരത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയതോടെ കേസിന്റെ ഗൗരവമേറിയെന്ന് എക്സൈസ്  (9 hours ago)

തംബുരുവിനെ കൊന്നത് ആൺസുഹൃത്ത്.. ഡിപ്രഷന് തംബുരു മരുന്ന് കഴിച്ചിരുന്നു എല്ലാം പറഞ്ഞ് കുടുംബം  (10 hours ago)

റിപ്പോർട്ടറെ തൊട്ടതും പിണറായിക്ക് നിലവിളി; വീണമോൾക്ക് ചാനലിൽ ഷെയറോ? നാട്ടുകാർ ചോദിക്കുന്നു  (10 hours ago)

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍  (10 hours ago)

തച്ചങ്കരിയും ആന്റോയും ഒരേ ദിവസം കുടുങ്ങി; ചെന്നിത്തലയുടെ വാരിക്കുഴി, തൊലിയുരിച്ചു വിട്ട് കോടതി  (10 hours ago)

വിവാഹ ചടങ്ങിന് ആഹാരം എത്തിച്ചില്ല; കോട്ടയത്തെ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍  (10 hours ago)

ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന വധശ്രമ കേസ് പ്രതി പിടിയില്‍  (10 hours ago)

കൊക്കെയ്ന്‍ കേസില്‍ മലയാളി ഡിജെയും വിദേശികളും പിടിയില്‍  (10 hours ago)

അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്ത നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends