Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..

കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്

18 SEPTEMBER 2026 06:34 AM IST
മലയാളി വാര്‍ത്ത

More Stories...

ആന്തരിക നവീകരണത്തിന്റെ മറവിൽ  അഴിമതി പെർമിറ്റിൽ തകരപ്പറമ്പിൽ 4 നില കെട്ടിടത്തിൽ സന്ധ്യ ബാർ : സൗത്ത് പാർക്ക് മോഹൻദാസും നഗരസഭ ഉദ്യോഗസ്ഥരുമടക്കം 5 പേർക്ക് 2 വർഷം വീതം കഠിന തടവും  ഒരു ലക്ഷം വീതം പിഴയും ശിക്ഷ 

ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടില്‍ കയറി ആക്രമിച്ച് അഞ്ചംഗ സംഘം സ്ത്രീകളെ അപമാനിച്ചു

വീട്ടിലെ മദ്യശേഖരത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയതോടെ കേസിന്റെ ഗൗരവമേറിയെന്ന് എക്സൈസ്

തംബുരുവിനെ കൊന്നത് ആൺസുഹൃത്ത്.. ഡിപ്രഷന് തംബുരു മരുന്ന് കഴിച്ചിരുന്നു എല്ലാം പറഞ്ഞ് കുടുംബം

റിപ്പോർട്ടറെ തൊട്ടതും പിണറായിക്ക് നിലവിളി; വീണമോൾക്ക് ചാനലിൽ ഷെയറോ? നാട്ടുകാർ ചോദിക്കുന്നു

കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നേവൽ ബേസ്, തേവര, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച്. റോഡ്, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ-പേരണ്ടൂർ റോഡ്, ദേശാഭിമാനി-പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബി.ടി.എസ്. റോഡ്, ഇടപ്പള്ളി മഠം ജങ്ഷൻ, ചങ്ങമ്പുഴ-ബി.ടി.എസ്. ജങ്ഷൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകുന്നതാണ്.

ഭാഗികമായി ആലുവ-പാലാരിവട്ടം പി.‍ഡബ്ല്യു.ഡി. റോഡിൽ ഗതാഗതനിയന്ത്രണമുണ്ടാകും. സന്ദർശനം പ്രമാണിച്ച് നഗരത്തിൽ സമ്പൂർണ ഡ്രോൺ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ് .

ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ...

ആലുവയിൽ നിന്ന് കലൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ. റോഡ്, കടവന്ത്ര, കലൂർ-കതൃക്കടവ് റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്. ആലുവ, പറവൂർ ഭാഗങ്ങളിൽനിന്ന് ഹൈക്കോടതി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് ഉപയോഗിക്കുകയും വേണം. കാക്കനാടു നിന്ന് ഹൈക്കോടതി ഭാഗത്തേക്ക് പോകുന്നവർ പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂർ റോഡ് വഴി ചേരാനെല്ലൂർ ജങ്ഷനിലെത്തി ഫ്രീ ലെഫ്റ്റെടുത്ത് കണ്ടെയ്‌നർ റോഡിലെത്തി യാത്ര തുടരേണ്ടതാണ്.

തോപ്പുംപടിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നവർ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം വഴി പോകേണ്ടതാണ്.

ആലുവയിൽ നിന്ന് ഫോർട്ട്കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി ഗ്രാൻഡ് മാളിന് മുന്നിലൂടെ എൻ.എച്ച്. 66 വഴി വൈറ്റില, കുണ്ടന്നൂർ, തോപ്പുംപടി വഴി യാത്രചെയ്യേണ്ടതാണ്. വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്‌നർ റോഡ് ഭാഗത്തുനിന്ന് കലൂർ, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് വഴി യാത്ര ചെയ്യണം.വൈപ്പിനിൽ നിന്ന് തോപ്പുംപടി ഭാഗത്തേക്ക് പോകുന്നവർ ഫോർട്ട്കൊച്ചി-വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിക്കേണ്ടതാണ്.

അതേസമയം വാത്തുരുത്തി മുതൽ തേവര, എം.ജി. റോഡ്, ബാനർജി റോഡ്, കലൂർ സ്റ്റേഡിയം, പാലാരിവട്ടം വരെയുള്ള റൂട്ടിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്തരിക നവീകരണത്തിന്റെ മറവിൽ  അഴിമതി പെർമിറ്റിൽ തകരപ്പറമ്പിൽ 4 നില കെട്ടിടത്തിൽ സന്ധ്യ ബാർ : സൗത്ത് പാർക്ക് മോഹൻദാസും നഗരസഭ ഉദ്യോഗസ്ഥരുമടക്കം 5 പേർക്ക് 2 വർഷം വീതം കഠിന തടവും  ഒരു ലക്ഷം വീതം പിഴയും ശി  (2 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ  (18 minutes ago)

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പ  (47 minutes ago)

ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടില്‍ കയറി ആക്രമിച്ച് അഞ്ചംഗ സംഘം സ്ത്രീകളെ അപമാനിച്ചു  (9 hours ago)

വീട്ടിലെ മദ്യശേഖരത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയതോടെ കേസിന്റെ ഗൗരവമേറിയെന്ന് എക്സൈസ്  (9 hours ago)

തംബുരുവിനെ കൊന്നത് ആൺസുഹൃത്ത്.. ഡിപ്രഷന് തംബുരു മരുന്ന് കഴിച്ചിരുന്നു എല്ലാം പറഞ്ഞ് കുടുംബം  (9 hours ago)

റിപ്പോർട്ടറെ തൊട്ടതും പിണറായിക്ക് നിലവിളി; വീണമോൾക്ക് ചാനലിൽ ഷെയറോ? നാട്ടുകാർ ചോദിക്കുന്നു  (9 hours ago)

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍  (9 hours ago)

തച്ചങ്കരിയും ആന്റോയും ഒരേ ദിവസം കുടുങ്ങി; ചെന്നിത്തലയുടെ വാരിക്കുഴി, തൊലിയുരിച്ചു വിട്ട് കോടതി  (9 hours ago)

വിവാഹ ചടങ്ങിന് ആഹാരം എത്തിച്ചില്ല; കോട്ടയത്തെ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍  (9 hours ago)

ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന വധശ്രമ കേസ് പ്രതി പിടിയില്‍  (10 hours ago)

കൊക്കെയ്ന്‍ കേസില്‍ മലയാളി ഡിജെയും വിദേശികളും പിടിയില്‍  (10 hours ago)

അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്ത നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍  (10 hours ago)

സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (10 hours ago)

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (12 hours ago)

Malayali Vartha Recommends