Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

റിപ്പോര്‍ട്ടറിലെ ആ മാഡമെവിടെ... ഫോണ്‍ ഓഫാക്കി എന്തായിരുന്നു പണി ? പോലീസിനോട് മൊട; ഇറക്കിയ ഷോ ഭേഷാ തിരിച്ചടിച്ചു

17 SEPTEMBER 2026 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല

മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചു; കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പൂർണപിന്തുണയാണ് നൽകുന്നുവെന്ന് സുരേഷ് ഗോപി; സുരേഷ് ഗോപിയോട് പിണറായി കാണിച്ചത് മലീമസമായ രാഷ്ട്രീയമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്; റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റിലായി സംഭവം; നടക്കുന്നത് ഹാസ്യ നാടകമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

വരൂ നമുക്ക് അതികാലത്ത് എഴുന്നേറ്റ് ന്യൂസ് റൂമിലെത്തി സമൂഹത്തൈ ഉദ്ധരിക്കാം, ലഹരിക്കെതിരെ പോരാടം, ലഹരി റാക്കറ്റുകള്‍ക്കെതിരെ കഥാപ്രസംഗം നടത്താം, കള്ള് കച്ചവടക്കാര്‍ക്കെതിരെ വട്ടംകൂടിയിരുന്ന് ചര്‍ച്ച നടത്താം. ഇരുട്ടിക്കഴിയുമ്പോള്‍ വീട്ടിലെത്തി വിദേശ മദ്യ കുപ്പികള്‍ പൊട്ടിച്ച് ലഹരിയില്‍ ആറാടാം. സോഷ്യല്‍മീഡിയയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ വട്ടംകൂടി എയറിലാക്കി മലയാളി. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് പൊക്കിയ മദ്യശേഖരത്തില്‍ കേസിട്ട് എക്‌സൈസ് ആന്റോയെ അറസ്റ്റ് ചെയ്തതോടെ ചാനലും എംഡിയും തേഞ്ഞൊട്ടി നില്‍ക്കുന്നു. കേരളത്തിലെ ലഹരി വിപത്തിനെതിരെ ചാനല്‍ ഫ്‌ളോറിലിരുന്ന് ഘോരഘോരം വാദിക്കുന്ന ടീമിന്റെ വീട്ടില്‍ തന്നെ മിനി ബാറെന്ന് ആക്ഷേപം. ആന്റപ്പാ ഉപദേശിക്കലും ഊഞ്ഞാലാട്ടിക്കലും ഒരുമിച്ച് വേണ്ടെന്ന് സോഷ്യല്‍മീഡിയ കുടയുന്നത്. പലരേയും ന്യൂസ് റൂമിലിട്ട് വേട്ടയാടിയവന്മാരല്ലെ അനുഭവിച്ചോയെന്ന് പ്രാക്കും. ഇതിനിടയില്‍ കൂടി രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍മിയും അവേശത്തില്‍. തുടങ്ങിയിട്ടേ നീയൊക്കെ കരയും നിന്നെയൊക്കെ കരയിക്കുമെന്ന് മാങ്കൂട്ടം കൂട്ടരുടെ വെല്ലുവിളി.

ചാനല്‍ ഫ്‌ളോറില്‍ വന്നിരുന്ന് ലഹരിക്കെതിരെ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ കത്തിക്കയറുമ്പോള്‍ മൊയ്‌ലാളി അവരെ വെട്ടിലാക്കിയെന്നാണ് ആക്ഷേപം. മീറ്റ് ദ എഡിറ്റേഴ്‌സ് ചര്‍ച്ചയില്‍ ആന്റോയും കൂടി ഇരുന്ന് ലഹരിക്കെതിരെ ചൂടന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ ലഹരി ഇടപാടുകളെ വിമര്‍ശിച്ച് അവരെ വെള്ളംകുടിപ്പിച്ചിട്ടുണ്ട്. നിയമത്തിന്റെ ഇഴകീറി പരിശോധിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കാറുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാകണം സമൂഹത്തിന് മാതൃക ആയിരിക്കണം. എന്നാല്‍ ഒരു ചാനലും തുറന്ന് വെച്ച് കണ്ണില്‍ കാണുന്നവരെ മുഴുവന്‍ ആക്ഷേപിക്കുന്ന ഇവന്മാരുടെ കൈയ്യിലിരുപ്പ് ഭൂലോക ഫ്രോഡ് പണികളെന്ന് സൈബറിടത്തില്‍ ചര്‍ച്ച.

മൊതലാളി നല്ലവനാണെന്ന് വാദിച്ച അരുണ്‍ കുമാര്‍,സ്മൃതി തുടങ്ങിയ എല്ലാവരേയും തേച്ച് ആന്റോയുടെ ഉഡായിപ്പുകള്‍. മെസിയെ കേരളത്തില്‍ എത്തിക്കാന്‍ നടത്തിയ തട്ടിപ്പ് പോരാതെ ബോണസായി മറ്റ് കേസുകള്‍ കൂടി ആന്റോയ്ക്ക്. ഡോളര്‍ കണ്ടെടുത്തും, വിദേശ മദ്യം സൂക്ഷിച്ചതും. ഒരു സാധാരണ പൗരന് അനുവദനീയമായ അളവിന്റെ പത്തിരട്ടിയിലേറെയാണ് ഇവിടെ പിടിച്ചെടുത്തത്. ഈ ഭീമമായ അളവില്‍ മദ്യം ഒരു വീട്ടില്‍ സൂക്ഷിക്കണമെങ്കില്‍, ആ വീട്ടില്‍ അതിന് തക്കതായ ആളുകളോ സ്ഥിരമായ താസമോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് വ്യക്തമാക്കുന്നത് ബാര്‍ ലൈസന്‍സ് ഇല്ലാതെതന്നെ ആ വീട്ടില്‍ ഒരു സമാന്തര ബാര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന ഗൗരവതരമായ സത്യത്തിലേക്കാണ്.

വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യശേഖരം ആന്റോയ്ക്ക് കുരുക്കാകുന്ന കേസാണ്. പിന്നെ കുറച്ച് മദ്യ കുപ്പികള്‍ പിടിച്ചെടുത്തതിന് എക്‌സൈസ് ഇത്ര ഷോ ഇറക്കണോയെന്ന് ആന്റോയെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം. രാഷ്ട്രീയ നേതാക്കന്മാരുടെ വീടുകളിലേക്ക് ചെന്നാല്‍ ഇതിലും വലിയ ശേഖരം കിട്ടും. യുഡിഎഫ് മന്ത്രി സഭയിലെ എത്ര മന്ത്രിമാരാണ് ബാര്‍ മുതലാളിമാര്‍ തുടങ്ങി ചോദ്യങ്ങള്‍. സര്‍ക്കാര്‍ വേട്ടയാടലാണിത് , ചാനലിനോടുള്ള പക വീട്ടുകയാണെന്ന് ഒരു കൂട്ടരുടെ രോദനം. നമുക്കിതിന്റെ നിയമ വശം കൂടി പരിശോധിക്കാം. ആന്റോ ആഗസ്റ്റിന്റെ വാദങ്ങള്‍ വിചിത്രമാണ്. ഇതുവരെ ഒരു തുള്ളി മദ്യം കുടിച്ചിട്ടില്ലെന്നാണ് വെച്ചലക്കിയത്. അപ്പോള്‍ പിന്നെ ആരെ കെട്ടിക്കാനാണ് ഇത്രയും മദ്യം വീട്ടില്‍ സൂക്ഷിച്ചതെന്ന് പരിഹാസം ഉയരുന്നു. ചിലപ്പോള്‍ ആന്റോ പറഞ്ഞത് സത്യമായിരിക്കും ചിലര്‍ക്ക് വിദേശ മദ്യ കളക്ഷന്‍ ഉണ്ടല്ലോ. നല്ല ഭംഗിയുള്ള കുപ്പികള്‍ വീട്ടിലെ ഷോക്കെയ്‌സില്‍ സൂക്ഷിക്കുന്ന ഹോബി ഉണ്ടല്ലോ. ആന്റോ അഗസ്റ്റിന്‍ ചെറിയ ആളല്ല വലിയ ബന്ധങ്ങള്‍ സ്വദേശത്തും വിദേശത്തും ഉള്ള ആളാണ്. വരുന്ന ഗസ്റ്റുകള്‍ സമ്മാനമായ് കൊടുത്ത കുപ്പികളാകാനും സാധ്യതയുണ്ട്. പക്ഷെ അപ്പോഴും ഒരു പ്രശ്‌നമുണ്ട് ആന്റോ മൊതലാളി.



രാജ്യത്ത് ഒരാള്‍ക്ക് നിയമപരമായി വീട്ടില്‍ കൈവശം സൂക്ഷിക്കാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ് വെറും മൂന്നര ലിറ്ററാണ്. എന്നാല്‍, റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്.
വിദേശ നിര്‍മ്മിത മദ്യം 43 ലിറ്റര്‍, വിദേശ വൈന്‍ 4.824 ലിറ്റര്‍, കേരള വൈന്‍ 5.500 ലിറ്റര്‍, മിലിട്ടറി ലിക്കര്‍ 860 മില്ലിഗ്രാം, കൂടാതെ വീട്ടില്‍ നിര്‍മ്മിച്ച വൈന്‍ എന്ന് തോന്നുന്ന 12.750 ലിറ്റര്‍ പദാര്‍ത്ഥം എന്നിവ ഉള്‍പ്പെടെ ആകെ 63 ലിറ്ററിലധികം അനധികൃത മദ്യശേഖരമാണ് എക്‌സൈസ് സംഘം പിടികൂടിയത്. കേരള മാധ്യമ ചരിത്രത്തില്‍ ഇത്തരമൊരു അബ്കാരി കേസില്‍ അകത്താകുന്ന ആദ്യത്തെ മാധ്യമ മുതലാളിയായി ആന്റോ അഗസ്റ്റിന്‍ മാറുകയാണ്. കൈവശം വെക്കാവുന്ന അളവിനേക്കാള്‍ എട്ടോ പത്തോ ഇരട്ടി മദ്യമാണ് സൂക്ഷിച്ചിരുന്നത്. ഇത് നിയമലംഘനമാണ്. നിയമലംഘനങ്ങള്‍ക്കെതിരെ ചാനലിരുന്ന് കൊടുങ്കാറ്റായ് വീശുന്ന ആന്റോ മൊതലായളി ഇങ്ങനൊരു ലംഘനം നടത്താന്‍ പാടുണ്ടോയെന്ന സമൂഹത്തിന്റെ ചോദ്യം ശരിയല്ലെ. ആശാന് അടുപ്പിലുമാകാമെന്നുള്ള പഴഞ്ചൊല്ലൊക്കെ മലയാളി സൈബറിടത്തില്‍ എടുത്തിട്ട് കുടയുന്ന കാലമാണ്.

വരാനിരിക്കുന്ന പണികള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. ആന്റോ അഗസ്റ്റിന്റെ സ്വന്തം വാദങ്ങള്‍ തന്നെ അദ്ദേഹത്തിന് വന്‍ തിരിച്ചടിയാകുന്നു. 'താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല' എന്ന ആന്റോയുടെ പ്രതികരണമാണ് ഇപ്പോള്‍ എക്‌സൈസിനും നിയമ വിദഗ്ധര്‍ക്കും മുന്നില്‍ അദ്ദേഹത്തിനെതിരെയുള്ള ഏറ്റവും ശക്തമായ തെളിവായി മാറിയിരിക്കുന്നത്. സ്വന്തം ഉപയോഗത്തിനല്ല മദ്യം സൂക്ഷിച്ചതെങ്കില്‍ പിന്നെ എന്തിനാണ് ഇത്ര വലിയ ശേഖരം വീട്ടില്‍ കരുതിയതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനാകാതെ പ്രതിരോധത്തിലായിരിക്കുകയാണ് ആന്റോ. സാധാരണയായി വീടുകളില്‍ നിന്ന് പരിധിയില്‍ കൂടുതല്‍ മദ്യശേഖരം പിടികൂടുമ്പോള്‍, വ്യക്തിഗത ഉപയോഗത്തിനോ കുടുംബാംഗങ്ങളുടെ ആവശ്യത്തിനോ വെച്ചിരിക്കുന്നതാണെന്ന് കാണിച്ച് ശിക്ഷയില്‍ നിന്നോ കടുത്ത നടപടികളില്‍ നിന്നോ രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ താന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടേയില്ലെന്ന ആന്റോ അഗസ്റ്റിന്റെ മാധ്യമങ്ങള്‍ക്ക് മുന്നിലെ പരസ്യപ്രതികരണം ഈ പ്രതിരോധ വാദത്തിന്റെ മുനയൊടിച്ചു. ഇതോടെ വീട്ടുമുറ്റത്ത് കണ്ടെത്തിയ ഭീമമായ മദ്യശേഖരം മറ്റ് എന്തോ വലിയ നിയമവിരുദ്ധ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചതാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുകയാണ്. മദ്യം പിടിച്ചെടുത്ത വീടിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നോ മദ്യത്തെക്കുറിച്ച് അറിയില്ലെന്നോ പറഞ്ഞ് ഒഴിവാകാന്‍ ആന്റോയ്ക്ക് സാധിക്കില്ല, കാരണം ഈ വീടിന്റെ പ്രധാന ഉടമസ്ഥന്‍ ആന്റോ അഗസ്റ്റിന്‍ തന്നെയാണ്. നിയമവിരുദ്ധമായി ഇത്രയധികം മദ്യവും വൈനും സൂക്ഷിച്ചത് വില്‍പനയ്‌ക്കോ മറ്റ് അനധികൃത ഇടപാടുകള്‍ക്കോ വേണ്ടിയാണോ എന്ന സംശയം എക്‌സൈസ് ശക്തമാക്കിയിട്ടുണ്ട്. ഇത് കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ കടുപ്പിക്കാന്‍ എക്‌സൈസിന് വഴിയൊരുക്കും.

തനിക്ക് നിയമത്തിന്റെയോ അന്വേഷണ ഏജന്‍സികളുടെയോ മുന്നില്‍ തൊടാന്‍പോലും കഴിയില്ലെന്ന വലിയ ആത്മവിശ്വാസത്തിന്റെ തെളിവുകൂടിയാണ് ഈ മദ്യശേഖരം. എന്ത് നിയമലംഘനവും ചോദ്യം ചെയ്യപ്പെടില്ലെന്ന അഹങ്കാരമാണ് ഇതിലൂടെ പുറത്തുവരുന്നത്. ബാര്‍ ലൈസന്‍സ് ഇല്ലാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് അബ്കാരി നിയമപ്രകാരം പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കടുത്ത കുറ്റമാണ്. മദ്യം കടത്ത്, അനധികൃത മദ്യ ശേഖരം, നികുതി വെട്ടിച്ച് മദ്യം സൂക്ഷിക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ആന്റോ അഗസ്റ്റിനെതിരെ എക്‌സൈസ് ചുമത്തിയിരിക്കുന്നത്. പരിശോധന നടന്ന വീട് പൂര്‍ണ്ണമായും ആന്റോയുടെ പേരിലാണ് എന്നതിനാലാണ് ഈ കേസില്‍ അദ്ദേഹത്തെ മാത്രം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം എക്‌സൈസ് സംഘം സംഭവസ്ഥലത്ത് എത്തുകയായിരുന്നു. വയനാട്ടില്‍ നിന്നുള്ള എക്‌സൈസ് സംഘം രാത്രി മുഴുവന്‍ വാഹനം ഓടിച്ചാണ് കൊച്ചിയില്‍ എത്തിയത്. അറസ്റ്റ് ഒഴിവാക്കാനായി ആന്റോ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ അഭയം പ്രാപിക്കുകയായിരുന്നു. ന്യൂസ്‌റൂമിനുള്ളില്‍ കയറി ആരും തന്നെ അറസ്റ്റ് ചെയ്യില്ലെന്ന അബദ്ധധാരണയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
-------------
ആന്റോ ആഗസ്റ്റിനും സഹോദരങ്ങളും സ്ഥിരം വിവാദ കക്ഷികളാണ്. മുട്ടില്‍ മരം മുറി മുതല്‍ പരിശോധിച്ചാല്‍ തട്ടിപ്പും വെട്ടിപ്പും കൈമുതലെന്ന് ആക്ഷേപം. അന്ന് പിണറായി സര്‍ക്കാരിന്റെ കാലത്ത് മരംമുറി ഒതുക്കാന്‍ പല കളിയും നടന്നുവെന്ന് ആരോപണമുണ്ട്. മെസി തട്ടിപ്പിന് മുന്‍പൊരു തട്ടിപ്പ് മാംഗോ ഫോണ്‍ തട്ടിപ്പ്. അതിന് ശേഷം മെസിയുടെ പേരില്‍ തട്ടിപ്പ്. അങ്ങനെ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സ്ഥിരം തട്ടിപ്പ് വീരന്മാരെന്ന് ആക്ഷേപം ശക്തമാണ്. മുട്ടില്‍ മരം മുറിക്കേസിലും മാംഗോ ഫോണ്‍ തട്ടിപ്പ് കേസിലും പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഒളിയിടമായി ഉപയോഗപ്പെടുത്തിയത് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എം.പി ബഷീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അഗസ്റ്റിന്‍ ബ്രദേഴ്‌സ് ചാനലിന്റെ ചുമതലയിലുണ്ടായിരുന്ന കാലയളവില്‍ ജോലി ചെയ്ത അനുഭവങ്ങളും പശ്ചാത്തലവും ചൂണ്ടിക്കാട്ടിയാണ് എം.പി ബഷീര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

'അന്ന് ഓഫീസിന്റെ ഒന്നാം നിലയായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും ഏറ്റവും മുകളിലത്തെ നിലയും അഗസ്റ്റിന്‍ സഹോദരന്മാരുടെ കസ്റ്റഡിയിലാണ്. മാംഗോ ഫോണുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ഡംപ് ചെയ്തത് മുകളിലത്തെ നിലയിലായിരുന്നു. മരംമുറിക്കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് ഇവര്‍ സമ്പാദിക്കുന്നതും ആ ഓഫീസിലിരുന്നുകൊണ്ടാണ്. ഒരു പക്ഷേ എം.വി നികേഷ്‌കുമാറിന്റെ ക്യാബിനിന്റെ അകത്ത് ഇരുന്ന് ഈ ഉത്തരവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന കാര്യങ്ങള്‍ കേട്ടിട്ടുണ്ടെന്നും എം.പി ബഷീര്‍ പറയുന്നു.

മരംമുറിക്കേസ് വന്ന ഘട്ടത്തില്‍ അവര്‍ ആ സ്ഥാപനത്തില്‍ ഒളിച്ചിരുന്നിട്ടുണ്ട്. അത്, നികേഷ് കുമാറിന് പ്രശ്‌നമാകും എന്ന ഘട്ടം വന്നപ്പോള്‍ നികേഷ് കുമാര്‍ തന്നെ പൊലീസില്‍ പരാതി കൊടുത്തിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അവര്‍ക്ക് ഒഴിഞ്ഞുപോകേണ്ടി വന്നതും അറസ്റ്റിലേക്ക് എത്തിയതെന്നും എം.പി ബഷീര്‍ പറയുന്നു. അവിടെയുണ്ടായിരുന്ന ഏത് മാധ്യമപ്രവര്‍ത്തകനും ആന്റോ അഗസ്റ്റിന്‍ ഒരു കുറ്റവാളിയാണ് എന്ന കാര്യത്തില്‍ അറിവ് ഇല്ലാത്തവരല്ല. അതിന് മുമ്പ് ആന്റോ അഗസ്റ്റിന്റെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുമാണ്. ഏതാണ്ട് 40നടുത്ത് എഫ്‌ഐആറുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ആന്റോ അഗസ്റ്റിന് കസേര കൊടുത്ത് ന്യൂസ്‌റൂമില്‍ മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ഇരുത്തി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തയാളുകള്‍ക്ക് എസിപി ഞങ്ങളുടെ കസേരയില്‍ വന്നിരിക്കുന്നു എന്ന് പരാതിപ്പെടാനുള്ള അവകാശമില്ലെന്നും എം.പി ബഷീര്‍ പറയുന്നു.

ഒരു കുറ്റകൃത്യം അവിടെ നന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഈ കുറ്റകൃത്യത്തില്‍ പങ്കാളിയുമാണ്. അവിടെ വെച്ചാണ് അത് പ്ലാന്‍ ചെയ്യപ്പെട്ടത്. ആ ചാനലിനെക്കൂടി പങ്കാളികളാക്കിക്കൊണ്ടാണ് ഇതിനൊക്കെ ശ്രമിച്ചത്. എങ്കിലും അവിടെ ജോലി ചെയ്യുന്നവരുടെ മാധ്യമ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പൊലീസ് നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബഷീര്‍ പറയുന്നു. ഒരു ന്യൂസ് റൂമിനകത്തേക്ക് പൊലീസ് ചെല്ലേണ്ട കാര്യമില്ല. റിപ്പോര്‍ട്ടര്‍ ചാനലിലെ പ്രശ്‌നം എന്ന നിലയ്ക്ക് അല്ല അതിനെ കാണേണ്ടത്. ന്യൂസ് റൂമിനകത്തേക്ക് അനേഷണത്തിന്റെ ഭാഗമായി എളുപ്പത്തില്‍ കയറിച്ചെല്ലാം എന്ന സാഹചര്യം ഉണ്ടാകുന്നത് ഒരു ഘട്ടത്തിലും നല്ലതല്ലെന്നും എംപി ബഷീര്‍ പറയുന്നു. 'സ്റ്റോറി മോങ്ക്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ബഷീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
-----------
ആന്റോ അഗസ്റ്റിന്‍ കേസില്‍ എക്‌സൈസ് വകുപ്പിന്റെ അന്വേഷണ രീതികളും നടപടിക്രമങ്ങളും കിറുകൃത്യം. എക്‌സൈസ് നടപടികളില്‍ ദുരൂഹതയുണ്ടെന്ന പ്രചാരണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ വൈകലിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് നിയമത്തില്‍ കൃത്യമായ നിയമ വശങ്ങള്‍ ഉണ്ട്. ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് ഒരു കേസില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്ത ശേഷം 24 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് രേഖകള്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയാകും. ഈ നിയമപരമായ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെയാണ് എക്‌സൈസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതും, തുടരന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ തയ്യാറാക്കുന്നതും സ്വാഭാവികമായ അന്വേഷണ രീതി മാത്രമാണ്. എഫ്.ഐ.ആര്‍ ഇട്ട ശേഷമേ പ്രതിയെ കസ്റ്റഡിയിലും അറസ്റ്റും ചെയ്യാവൂ എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അന്വേഷണത്തെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേസ് ഡയറി, തൊണ്ടിമുതലുകള്‍, പിടിച്ചെടുത്ത സാമ്പിളുകള്‍ എന്നിവയെല്ലാം കൃത്യമായി തയ്യാറാക്കി ഡെപ്യൂട്ടി കമ്മീഷണര്‍ മുഖേന 24 മണിക്കൂറിനുള്ളില്‍ തന്നെ കോടതിയില്‍ എത്തിക്കാനുള്ള എല്ലാ നടപടികളും എക്‌സൈസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ എഫ്.ഐ.ആര്‍ കാണാത്തത് സാങ്കേതികപരമായ സമയം എടുക്കുന്നത് കൊണ്ടു മാത്രമാണ്.

എക്‌സൈസിന്റെ അന്വേഷണത്തിലും കേസ് രജിസ്‌ട്രേഷനിലും യാതൊരുവിധ വീഴ്ചയോ നിയമലംഘനമോ ഉണ്ടായിട്ടില്ലെന്നും, കേസ് ശാസ്ത്രീയമായും നിയമപരമായും കടുപ്പമുള്ളതാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഒരു കുറ്റകൃത്യം നടന്നെന്ന് ബോധ്യപ്പെട്ടാല്‍ പ്രതിയെന്ന് ഉറപ്പുള്ളയാളെ നിശ്ചയമായും ഉടന്‍ കസ്റ്റഡിയില്‍ എടുക്കണം. അല്ലാത്ത പക്ഷം അയാള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. വയനാട്ടിലെ കുടുംബ വീട്ടില്‍ കണ്ടെത്തിയത് 67 ലിറ്റര്‍ മദ്യമാണ്. ആ വീടിന്റെ ഉടമയാണ് ആന്റോ. ദുരൂഹത നിറഞ്ഞ പലതും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ആന്റോയെ പിടികൂടേണ്ടി വന്നത്. വാര്‍ത്താ മാധ്യമങ്ങള്‍ എല്ലാം തല്‍സമയം റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതി ഒളിവില്‍ പോകും. അതുകൊണ്ടായിരുന്നു പ്രതിയെ പിടികൂടാന്‍ എക്‌സൈസ് ഓടിയെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (14 minutes ago)

കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!  (24 minutes ago)

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്  (26 minutes ago)

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല  (36 minutes ago)

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (39 minutes ago)

മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചു; കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പൂർണപിന്തുണയാണ് നൽകുന്നുവെന്ന് സുരേഷ് ഗോപി; സുരേഷ് ഗോപിയോട് പിണറായി കാണിച്ചത് മലീമസമായ രാഷ്ട്രീയമെന  (48 minutes ago)

അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്; റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റിലായി സംഭവം; നടക്കുന്നത് ഹാസ്യ നാടകമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (58 minutes ago)

മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാര്‍ഖണ്ഡ് സ്വദേശി ആലുവയില്‍ പിടിയില്‍  (1 hour ago)

റിപ്പോര്‍ട്ടറിലെ ആ മാഡമെവിടെ... ഫോണ്‍ ഓഫാക്കി എന്തായിരുന്നു പണി ? പോലീസിനോട് മൊട; ഇറക്കിയ ഷോ ഭേഷാ തിരിച്ചടിച്ചു  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധാർഷ്ട്യം തീർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്; തെളിവടക്കം പുറത്ത് വിട്ട് ആ നീക്കം; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍  (1 hour ago)

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു  (1 hour ago)

യൂണിയൻ സുദർശൻ അവതരിപ്പിച്ച് യൂണിയൻ ബാങ്ക്; 14 പുതിയ പദ്ധതികൾക്കും തുടക്കം...  (1 hour ago)

ലഹരിക്കെതിരെ കൊടുങ്കാറ്റായ് വാര്‍ത്ത ! മരംമുറി മൊയ്‌ലാളീടെ വീട് മിനി ബാര്‍; ആന്റപ്പന്‍ സാറേ ആരെ കെട്ടിക്കാനാ കള്ള് കച്ചവടം  (1 hour ago)

റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി  (1 hour ago)

Malayali Vartha Recommends