Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

ലഹരിക്കെതിരെ കൊടുങ്കാറ്റായ് വാര്‍ത്ത ! മരംമുറി മൊയ്‌ലാളീടെ വീട് മിനി ബാര്‍; ആന്റപ്പന്‍ സാറേ ആരെ കെട്ടിക്കാനാ കള്ള് കച്ചവടം

17 SEPTEMBER 2026 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല

മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചു; കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പൂർണപിന്തുണയാണ് നൽകുന്നുവെന്ന് സുരേഷ് ഗോപി; സുരേഷ് ഗോപിയോട് പിണറായി കാണിച്ചത് മലീമസമായ രാഷ്ട്രീയമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്; റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റിലായി സംഭവം; നടക്കുന്നത് ഹാസ്യ നാടകമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

റിപ്പോര്‍ട്ടര്‍ ചാനല്‍ തീയും പുകയും കെട്ട് നില്‍ക്കുമ്പോള്‍ അതിനിടയില്‍ക്കൂടി പിണറായി വിജയന്റെ പക്കാ സ്‌ക്രിപ്റ്റ് . റിപ്പോര്‍ട്ടറില്‍ നടന്നിരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഭീകരതയെന്ന് വാദിച്ച് സിപിഎം വന്‍ പ്രതിഷേധത്തില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഡിവൈഎഫ്‌ഐ,എസ് എഫ്‌ഐ കൂട്ടരുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് നേരിട്ടിറങ്ങി വിഡി സതീശന് നേരെ ചോദ്യം.

ഇത് ആരാജകത്വമെന്ന് പിണറായിയുടെ ഗര്‍ജ്ജനം. സിപിഎമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളില്‍ ഷേവ് റിപ്പോര്‍ട്ടര്‍ എന്ന് തുരുതുരാ പോസ്റ്റുകള്‍. അതായത് സൈബറിടത്തിലും പുറത്ത് റിപ്പോര്‍ട്ടര്‍ റെയ്ഡ് ആന്റോയുടെ അറസ്റ്റ് കത്തിക്കുകയാണ് സിപിഎം. എന്നിട്ട് കന്റോണ്‍മെന്റ് ഹൗസിലിരുന്ന് പൊട്ടിച്ചിരിയാണ് വിജയന്‍. ആന്റോ മൊയാലാളിയോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല അണികളെ ഇറക്കി റിപ്പോര്‍ട്ടറിന് വേണ്ടി സിപിഎം മെഴുകുന്നത്. വീണ മോളെ ചാനലുകാരുടെ വായില്‍ നിന്ന് രക്ഷിക്കുന്നതിനാണ്.



എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം തൈക്കണ്ട് കുടുംബത്തെ മുറുക്കി നില്‍ക്കുന്നു. വീണ, പിണറായി,റിയാസ് എന്നിവരുടെ തല ഇഡിയുടെ വായില്‍. കമല വിജയനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് സൂചന. അടിമുടി പണി കിട്ടി നില്‍ക്കുകയാണ് പിണറായി. വീണയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ പോയാല്‍ തീര്‍ന്നു. മാസപ്പടി വിഷയം തല്‍ക്കാലം ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വഴിതിരിച്ച് വിടണം. അഥിന് വീണുകിട്ടിയ വജ്രായുധമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ റെയ്ഡ്. കിട്ടിയ അവസരം മുതലാക്കി ചാടി ഇറങ്ങിയതാണ് പിണറായി കൂട്ടര്‍. കുറച്ച് ദിവസം ഇതിട്ട് ഓടിക്കണം പറ്റിയാല്‍ കുറച്ച് മാസത്തേക്ക്. ചാനലുകളിലെല്ലാം നിറയുന്നത് റിപ്പോര്‍ട്ടര്‍ വാര്‍ത്തകളാണ്.

ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തത് പിണറായിക്ക് ബോണസായി. സൈബറിടത്തിലും പിണറായിക്ക് എല്ലാക്കാലത്തും പാരയായ ഓണ്‍ലൈന്‍ മാധ്യമങ്ങളും മാസപ്പടി മാറി വാര്‍ത്ത റിപ്പോര്‍ട്ടര്‍ റെയ്ഡാണ്. ഒത്തു എന്റെ സ്‌ക്രിപ്റ്റ് ഒത്തെന്ന് ഊറിചിരിച്ച് പിണറായി. തനിക്കും ചാനലിനും വേണ്ടി സിപിഎമ്മുകാര്‍ ശബ്ദിക്കുന്നുണ്ടല്ലോയെന്ന് ഓര്‍ത്ത് കണ്ണീര്‍ തുടയ്ക്കുന്ന ആന്റപ്പന്‍ മൊയ്‌ലാളി അറിയുന്നുണ്ടോ ഇതൊക്കെ. അതായത് സിപിഎം അറക്കാന്‍ വെച്ചിരിക്കുന്ന പോത്തിന്റെ അവസ്ഥയാണ് മരംമുറി മൊതലാളിക്ക്. വീണിടം വിഷ്ണുലോകം ആക്കി പിണറായി മകളെ ചിറകിനടിയില്‍ ഒളിപ്പിച്ചു.

കൈരളിക്കും ദേശാഭിമാനിക്കും വേണ്ടി പോലും കമ്മികള്‍ ഇത്ര ആത്മാര്‍ത്ഥ കാണിച്ചിട്ടില്ല. മുഖ്യമന്ത്രി വിഡി സതീശന്റെ വാര്‍ത്താ സമ്മേളനങ്ങളില്‍ ഇപ്പോള്‍ സ്ഥിരം വേട്ട മൃഗങ്ങള്‍ സിപിഎം ചാനലും പത്രവുമാണ്. മുന്‍പ് പിണറായി മുഖ്യനായിരുന്നപ്പോള്‍ കൈരളിയും ദേശാഭിമാനിയും രാജാക്കന്മാരും ബാക്കി മാധ്യമങ്ങള്‍ അടിമകളെന്നും വെയ്പായിരുന്നു. സര്‍ക്കാര്‍ മാറിയപ്പോള്‍ കൈരളിയും ദേശാഭിമാനിയും അടിമകള്‍. വിഡി സതീശന്‍ എടുത്തിട്ട് കുടുയാറുണ്ട് കൈരളി ദേശാഭിമാനിയെ. പാര്‍ട്ടി ചാനല്‍ പത്രത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നാണംകെടുമ്പോള്‍ പോലും ശബ്ദിക്കാത്ത കമ്മികള്‍ റിപ്പോര്‍ട്ടറിന് വേണ്ടി മെഴുകുന്നു.

ഷേഴ് കൈരളി, ഷേവ് ദേശാഭിമാനി നമ്മള്‍ കാണുന്നേയില്ല. എന്നിട്ടും റിപ്പോര്‍ട്ടറിന് വേണ്ടി അണികളെ പ്രതിഷേധത്തിന് ഇറക്കിയ വിജയന്റെ മനസ് ആരും കാണാതെ പോകരുത്. സിപിഎമ്മിന്റെ ആത്മാര്‍ത്ഥത കണ്ടിട്ട് രണ്ട് ചര്‍ച്ചയാണ് ഉയര്‍ന്നുവരുന്നത്. ഒന്ന് വീണ മോളും മാസപ്പടിയും മുക്കാനുള്ള വിജയന്റെ കുരുട്ട് ബുദ്ധി. രണ്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ സിപിഎം നേതാക്കള്‍ക്ക് ഷെയറെന്ന്. ആന്റോ അഗസ്റ്റിന്‍ സിപിഎമ്മുകാരുടെ ബിനാമിയെന്ന്. മുട്ടില്‍ മരംമുറിയിലും മെസി തട്ടിപ്പിലും ആന്റോയെ സംരക്ഷിക്കാന്‍ സിപിഎമ്മിന്റെ ത്വര കാണുമ്പോള്‍ പലതും സംശയിക്കേണ്ടി ഇരിക്കുന്നു. എന്തായാലും ഞങ്ങളുടെ ആന്റോയെ തൊടുന്നോടായെന്ന് ചോദിച്ച് സിപിഎം കട്ടയ്ക്ക് കളത്തിലുണ്ട്. വീണ മോളുടെ മാസപ്പടി ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് മുങ്ങിയിട്ടുമുണ്ട്.

മാസപ്പടിയില്‍ അങ്ങനെ പിണറായി രക്ഷപ്പെട്ട് പോകരുതെന്ന് വീണ്ടും ശക്തമായ ആവശ്യം. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍ പ്ലാനിങ് നടക്കുന്നുണ്ടെന്ന് ആരോപണം. സിഎംആര്‍എല്‍എക്‌സാലോജിക് മാസപ്പടി കേസ് അട്ടിമറിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈ കോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി, ഇ ഡിക്ക് നല്കിയിരുന്ന മൊഴികള്‍ കേസില്‍ ഉള്‍പ്പെട്ടവരെക്കൊണ്ട് മാറ്റിപ്പറയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിലൂടെ മാസപ്പടി കേസിന്റെ വിശ്വാസ്യത തകര്‍ത്ത് ദുര്‍ബലപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ ഗുരുതരമായ തെളിവുകള്‍ നിരത്തി അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇ ഡി കത്ത് നല്കിയിട്ട് ഒരാഴ്ചയിലേറെയായി. ഇതില്‍ കേസെടുക്കാത്തതും ധാരണയുടെ അടിസ്ഥാനത്തിലാണ്.

സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ. സുരേഷ് കുമാര്‍ ഇ ഡിക്ക് നല്കിയ മൊഴി ഇന്നലെ തള്ളി. എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് സേവനം നല്കിയിട്ടില്ലെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്കിയിട്ടുണ്ടെന്നുമുള്ള മൊഴിയില്‍ നിന്നാണ് പിന്മാറിയത്. ഇ ഡി ഉദ്യോഗസ്ഥരുടെ ഭീഷണിക്കും തുടര്‍ച്ചയായ ചോദ്യം ചെയ്യലിനും വഴങ്ങിയാണ് അന്ന് മൊഴി നല്കിയതെന്നാണ് സുരേഷ് കുമാറിന്റെ പുതിയ നിലപാട്. 2024 ഏപ്രില്‍ 15നാണ് സുരേഷ് കുമാറിനെ ഇ ഡി ചോദ്യം ചെയ്തത്. എന്നാല്‍ മൊഴി നല്കിയാല്‍ റിട്രാക്ഷന്‍ സ്റ്റേറ്റ്‌മെന്റ് 24 മണിക്കൂറിനുള്ളില്‍ കൊടുക്കണമെന്നാണ് നിയമം. ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ മുന്നണികളുടെ ധാരണയാണ്. സുരേഷ് കുമാറിന്റെ മൊഴിയില്‍, ഇ ഡിയില്‍ നിന്ന് പണം കൈപ്പറ്റിയ ഇരു മുന്നണികളിലെയും നേതാക്കളുണ്ട്. ചുരുക്കപ്പേരുകള്‍ ആരെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാര്‍ ഇ ഡിക്ക് മൊഴി നല്കിയിരുന്നു. ആര്‍സിയെന്നത് രമേശ് ചെന്നിത്തല, കെകെ പി.കെ. കുഞ്ഞാലിക്കുട്ടി, പിവി പിണറായി വിജയന്‍. ഒസി ഉമ്മന്‍ചാണ്ടി, ഐകെ ഇബ്രാഹിംകുഞ്ഞ് എന്നിങ്ങനെയാണ് മൊഴി.

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരീസും മൊഴി തിരുത്തിയിരുന്നു. ഇ ഡി ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുപ്പിച്ചതെന്നാണ് ഇയാളുടെ വാദം. എന്നാല്‍ ആഗസ്ത് 18ലെ റെയ്ഡിനിടെ നല്കിയ മൊഴി മാറ്റാന്‍ വാരീസിന് കഴിയില്ലെന്ന് ഇ ഡി വ്യക്തമാക്കി. ഇ ഡി പോലീസ് മേധാവിക്ക് നല്കിയ കത്തില്‍ എജിയും ഡിജിപിയും സംയുക്തമായി ഇന്ന് നിയമോപദേശം നല്കും. അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരിച്ചെത്തിയാല്‍ തീരുമാനമെടുക്കും. ഇ ഡി ആവശ്യപ്പെട്ട പ്രകാരം കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്തി കേസ്, നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുക. കഴിഞ്ഞ ദിവസം സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയത് കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.

കോഴിക്കോട് കടപ്പുറത്ത് വന്‍തോതില്‍ പണമൊഴുക്കി വലിയൊരു സമ്മേളനം സംഘടിപ്പിച്ച് സിപിഎം സംസ്ഥാന സമിതിയുടെ വിശാല കമ്മിറ്റി യോഗം അവസാനിച്ചപ്പോള്‍ ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവര്‍ എന്തോ വലിയ കാര്യം സംഭവിച്ചെന്ന് കരുതിക്കാണും. പക്ഷേ, കോഴിക്കോട് എകെജി ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന കമ്മിറ്റിയുടെ വിശാലയോഗ നടപടികള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ വീക്ഷിച്ചവര്‍ക്ക് പുതുതായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാവും. പത്തു വര്‍ഷത്തെ പിണറായി ഭരണത്തിനു ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചുള്ള കേന്ദ്ര കമ്മിറ്റിയുടെ അവലോകന രേഖയുടെയും, സംസ്ഥാന കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കുമെന്ന അവകാശവാദവുമായാണ് കോഴിക്കോട്ടു പ്രത്യേക സമ്മേളനം സംഘടിപ്പിച്ചത്. പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകളില്‍പ്പെടുന്ന ചിലരെ സംസ്ഥാന സമിതിയില്‍ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കുകയും, മറ്റു ചിലരെ ഈ സമിതികളിലേക്ക് തിരുകിക്കയറ്റുകയും ചെയ്തു എന്നതൊഴികെ ക്രിയാത്മകമായി ഒന്നും സംഭവിച്ചിട്ടില്ല.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ശാസിച്ചു, കണ്ണൂരിലെ പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി, തോമസ് ഐസക്കിനെ ഒഴിവാക്കി എന്നതൊക്കെ വലിയ വാര്‍ത്തകളായി ജനങ്ങളില്‍ എത്തിക്കുന്നതില്‍ ചില മാധ്യമങ്ങള്‍ മത്സരിക്കുക തന്നെ ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും സിപിഎമ്മിന്റെ 'വര്‍ഗസ്വഭാവം' മാറാന്‍ പോകുന്നില്ലെന്ന് കാര്യബോധമുള്ളവര്‍ക്ക് മനസ്സിലാവും. ഒരു അനുചരന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മൂക്കില്‍ വലിച്ചുകേറ്റി ഇല്ലാതാക്കുമെന്ന് ഭാവിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി വിശാല കമ്മിറ്റി കഴിഞ്ഞതോടെ കൂടുതല്‍ പരിഹാസ്യനാവുകയാണ് ചെയ്തത്. പാര്‍ട്ടിയുടെ മുതലാളിയായി തുടരുന്ന പിണറായിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും സ്വാംശീകരിച്ച് വളര്‍ന്ന ഈ പാര്‍ട്ടിയില്‍ ജനാധിപത്യമോ സ്വയം വിമര്‍ശനമോ നവീകരണമോ നടക്കില്ല. പിണറായി കുടുംബത്തിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങള്‍ ഉയരുകയും, കേസുകളില്‍ പ്രതികളാവുകയും, അഴിമതിയുടെ തെളിവുകള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിശാല കമ്മിറ്റി ചേര്‍ന്നത്. ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ ആദര്‍ശ ധീരന്മാര്‍ ആരും തയ്യാറായില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ വിവരമറിയും. പിണറായി നീണാള്‍ വാഴട്ടെ എന്ന് ആരും പരസ്യമായി പറഞ്ഞില്ലെന്നു മാത്രം. ഫലത്തില്‍ അങ്ങനെയാണ് സംഭവിച്ചിരിക്കുന്നത്.

മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയതിന് നിയമനടപടി നേരിടുന്ന റിപ്പോര്‍ട്ടര്‍ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ നേതാക്കള്‍ ചാനല്‍ ആസ്ഥാനത്ത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഡെസ്‌കില്‍ പൊലീസ് കടന്നുകയറി മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചുവെച്ച നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു എസ്ഡിപിഐ നേതാക്കളുടെ സന്ദര്‍ശനം. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുകയും വേണമെന്നാണ് എസ് ഡി പി ഐയുടെ ആവശ്യം.


എസ്ഡിപിഐ ജില്ല പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടറി എന്‍.കെ. നൗഷാദ്, ജില്ല സെക്രട്ടറിയേറ്റ് അംഗം സി.എസ്. ഷാനവാസ്, ജില്ലാ കമ്മിറ്റിയംഗം സഈദ് വാഴക്കുളം എന്നിവരാണ് റിപ്പോര്‍ട്ടര്‍ ആസ്ഥാനം സന്ദര്‍ശിച്ചത്. അതിന് മണിക്കൂറുകള്‍ക്കകമാണ് ആന്റോ പിടിയിലായത്. വീട്ടില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിന് പിന്നാലെ പരിഹാസക്കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. 'വിദേശ താരത്തെയല്ല, താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്. അതിന് ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ?' എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആന്റോ അഗസ്റ്റിന്റെ വഴവറ്റയിലെ വീട്ടില്‍ നിന്നും 43 ലീറ്റര്‍ വിദേശമദ്യവും 22 ലീറ്റര്‍ വൈനുമാണ് പിടിച്ചെടുത്തത്. നിയമപ്രകാരം സൂക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ വലിയ അളവിലുള്ള മദ്യമാണ് കണ്ടെത്തിയത്. മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു മദ്യം കണ്ടെത്തിയത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (14 minutes ago)

കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!  (24 minutes ago)

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്  (26 minutes ago)

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല  (36 minutes ago)

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (39 minutes ago)

മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചു; കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പൂർണപിന്തുണയാണ് നൽകുന്നുവെന്ന് സുരേഷ് ഗോപി; സുരേഷ് ഗോപിയോട് പിണറായി കാണിച്ചത് മലീമസമായ രാഷ്ട്രീയമെന  (48 minutes ago)

അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്; റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റിലായി സംഭവം; നടക്കുന്നത് ഹാസ്യ നാടകമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (58 minutes ago)

മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാര്‍ഖണ്ഡ് സ്വദേശി ആലുവയില്‍ പിടിയില്‍  (1 hour ago)

റിപ്പോര്‍ട്ടറിലെ ആ മാഡമെവിടെ... ഫോണ്‍ ഓഫാക്കി എന്തായിരുന്നു പണി ? പോലീസിനോട് മൊട; ഇറക്കിയ ഷോ ഭേഷാ തിരിച്ചടിച്ചു  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധാർഷ്ട്യം തീർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്; തെളിവടക്കം പുറത്ത് വിട്ട് ആ നീക്കം; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍  (1 hour ago)

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു  (1 hour ago)

യൂണിയൻ സുദർശൻ അവതരിപ്പിച്ച് യൂണിയൻ ബാങ്ക്; 14 പുതിയ പദ്ധതികൾക്കും തുടക്കം...  (1 hour ago)

ലഹരിക്കെതിരെ കൊടുങ്കാറ്റായ് വാര്‍ത്ത ! മരംമുറി മൊയ്‌ലാളീടെ വീട് മിനി ബാര്‍; ആന്റപ്പന്‍ സാറേ ആരെ കെട്ടിക്കാനാ കള്ള് കച്ചവടം  (1 hour ago)

റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി  (1 hour ago)

Malayali Vartha Recommends