ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും

ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധി വന്ന ശേഷം കഴിഞ്ഞ ചിത്തിര ആട്ടവിശേഷത്തിനായിരുന്നു സന്നിധാനത്ത് അനിഷ്ട സംഭവങ്ങളുണ്ടായത്. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്ബൂതിരി ക്ഷേത്ര നട തുറന്ന് നെയ്യ് തെളിയിക്കും.
ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം മാത്രമാണ് നടതുറക്കുക കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ട് വരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്. പൂജകള്‍ കഴിഞ്ഞ് 27 ന് രാത്രി 10 ന് നട അടക്കും.
https://www.facebook.com/Malayalivartha






















