ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ തുറന്നുപറഞ്ഞ് നടി കാജൽ

അനുഷ്‌കയും പ്രഭാസും പ്രണയത്തിലല്ലെന്ന് വെളിപ്പെടുത്തി നടി കാജൽ അഗർവാൾ. ഒരു ടെലിവിഷന്‍ പരിപാടിക്കിടയായിരുന്നു ആരാധകർ ഏറെ അറിയാൻ ആഗ്രഹിച്ച ചോദ്യത്തിന് കാജൽ മറുപടി നൽകിയത്. ഇരുവരും പ്രണയത്തിലല്ലെന്നും വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്നാണ് താരം പറയുന്നത്. അനുഷ്‌ക സുന്ദരിയാണ്. അതിലുപരി കഴിവുള്ള അഭിനേത്രിയും, അവര്‍ അടുത്ത സുഹൃത്തുക്കളാണ്. എന്നാണ് ഈ ഗോസിപ്പുകള്‍ അവസാനിക്കുക എന്നത് അറിഞ്ഞൂടാ. ഇവരില്‍ ഒരാള്‍ വിവാഹം ചെയ്യുന്നത് വരെ അത് തുടര്‍ന്നു കൊണ്ടിരിക്കും. കാജല്‍ പറഞ്ഞു.
ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളും കാജല്‍ ചാനൽ പരിപാടിക്കിടെ പങ്കുവച്ചു. ഭാവി വരനെ കുറിച്ച് ഒട്ടേറെ സങ്കല്‍പങ്ങള്‍ ഉണ്ടെന്നു പറഞ്ഞ കാജല്‍ സ്നേഹം, കരുതല്‍ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം എന്നും പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്ന അവതാരികയുടെ ചോദ്യത്തിന് പ്രഭാസ് എന്നായിരുന്നു കാജലിന്റെ മറുപടി.
https://www.facebook.com/Malayalivartha


























