Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..


രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..

18 SEPTEMBER 2026 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി

15 വയസിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...

സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഇന്ന് ഡൽഹിയിൽ ആരംഭിക്കും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന്നിഹിതരാകും

യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പകൽക്കൊള്ളയോ?

23കാരി കുഴഞ്ഞുവീണു മരിച്ചു...ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെയെന്ന് സുഹൃത്തുക്കൾ...പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ല..സംഭവത്തിൽ അന്വേഷണം തുടരുകയാണ് പോലീസ്..

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം. 17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി മൃതദേഹം വിജനമായ പറമ്പിൽ ഉപേക്ഷിച്ചു. മൃതദേഹ ഭാഗങ്ങൾ തെരുവുനായകൾ തിന്നതായും റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഖദ്ദ കോളനി നിവാസിയായ ശിവം എന്ന സുദാമാ (ചുച്ചു-21), പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കൗമാരക്കാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. പിടിയിലായ മറ്റ് മൂന്ന് ആണ്‍കുട്ടികള്‍ക്കും 16-നും 17-നും ഇടയിലാണ് പ്രായം.

കൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, വാഹനം എന്നിവ പോലീസ് കണ്ടെടുത്തു.സെപ്റ്റംബർ 13-നാണ് സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിലുള്ള പറമ്പിന് സമീപത്തുനിന്ന് പെൺകുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം പോലീസ് കണ്ടെത്തിയത്. തെരുവുനായ്ക്കൾ മൃതദേഹഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു. പെൺകുട്ടിയുടെ ഒരു കൈ ശരീരത്തിൽനിന്ന് വേർപെട്ടിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാൽ പെൺകുട്ടിയാണെന്ന് ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ല.

 

തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടിയുടേതാണെന്ന് കണ്ടെത്തിയത്.കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതികളും തമ്മിൽ മുൻപ് പരിചയമുണ്ടായിരുന്നു. സംഭവദിവസം ഇവർ ഒരു ടെമ്പോയിൽ ഒന്നിച്ച് യാത്രചെയ്യുകയും ടെമ്പോയ്ക്കുള്ളിൽവെച്ച് മദ്യം കഴിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹംഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സുഹൃത്തിനെ കാണാനെന്ന് പറഞ്ഞാണ് പെൺകുട്ടി അവസാനമായി വീട്ടിൽ നിന്നിറങ്ങിയത് .

 

മകൾ ഇടയ്ക്കിടെ വീട്ടിൽനിന്ന് പോകുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ വരികയുംചെയ്യുന്ന പതിവുള്ളതിനാൽ കുടുംബം കാണാതായ വിവരം പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ കാണാനെത്തിയത്. ടെംബോ വാനിലേക്ക് കയറ്റിയ ശേഷം 17കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതോടെ താന്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് പറയുകയും പെണ്‍കുട്ടി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവാവ് മറ്റ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി.

ശേഷം മറ്റുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ബലാല്‍സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കുത്തിക്കൊന്നുവെന്നും മൃതദേഹം വയലിലേക്കെത്തിച്ച് ചെളിയില്‍ മറവ് ചെയ്ത ശേഷം ഇലകള്‍ കൊണ്ട് മറച്ചുവെന്നുംപ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാലും പ്രതികളേക്കുറിച്ച് വിവരങ്ങൾ ലഭിക്കാതിരുന്നതിനാലും പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (12 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (17 minutes ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (18 minutes ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (32 minutes ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (35 minutes ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (38 minutes ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (46 minutes ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (53 minutes ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (1 hour ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (1 hour ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (1 hour ago)

മാസപ്പടി കേസ്: പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; എ.ജിയുടെ നിയമോപദേശത്തിന് ശേഷം നിർണ്ണായക നടപടി...  (1 hour ago)

Malayali Vartha Recommends