സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർദ്ധനവുണ്ടായി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 145 രൂപയും പവന് 1160 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കേരളത്തിൽ 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ സ്വർണം ഒരു ഗ്രാമിന് 14,010 രൂപയിലും പവന് 1,12,080 രൂപയായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുക.
അതേ സമയം, കേരളത്തിൽ ഇന്ന് വെള്ളി വിലയിലും കുറവാണുണ്ടായിരിക്കുന്നത്. നിലവിൽ, ഒരു ഗ്രാം വെള്ളിക്ക് 250 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha
























