പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി നീതിയുക്തമായ വിചാരണ നടക്കണമെങ്കില്‍ നീതിയുക്തമായ അന്വേഷണവും വേണമെന്ന് പറഞ്ഞു.കേസ് സി.ബി.ഐക്ക് വിട്ടത്സ്‌റ്റേ ചെയ്യുന്നില്ലെന്ന് പറഞ്ഞകോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
പെരിയ കൊലക്കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. മുന്‍ സോളിസിറ്റര്‍ ജനറലും സീനിയര്‍ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറാണ് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായത്.
കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്നുംജി.ഐ പൈപ് കൊണ്ട് മാത്രം അടിച്ചാല്‍ ഇത്രവലിയ മുറിവുണ്ടാകുമോ എന്നുംകോടതി ചോദിച്ചു. വാള്‍ കൊണ്ട് വെട്ടിയിട്ടുണ്ടെന്നും കേസ് ഡയറി പകര്‍ത്തി എഴുതുമ്പോള്‍ ഉണ്ടായ പിഴവാണിതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
ഏതെങ്കിലും വിഷയം അന്വേഷണ പരിധിയില്‍ വന്നിട്ടില്ലെങ്കില്‍ കോടതിക്ക് ഇടപെടാമെന്നും സര്‍ക്കാര്‍ അറിയിച്ചു. സി.ബി.ഐക്ക് വിട്ടതിന് സ്റ്റേ നല്‍കുന്നില്ല. കേസ് ഡയറി സിംഗിള്‍ ബെഞ്ച് പരിശോധിക്കാതെയാണ് സി.ബി.ഐക്ക് വിട്ടത്എന്നുള്ളത് കൊണ്ട് മാത്രം കേസ് അപ്പീലിനായി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട് കോടതി ഉത്തരവുണ്ടായത്. കുറ്റപത്രം റദ്ദാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















