Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ചിരിക്കാതെ ചിരിപ്പിച്ച്... തണ്ടര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം; മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് ടിപി സെന്‍കുമാര്‍

31 OCTOBER 2019 02:07 PM IST
മലയാളി വാര്‍ത്ത

അട്ടപ്പാടി വനമേഖലയില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതോടെ സിപിഐ അടക്കമുള്ള പാര്‍ട്ടിക്കാര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. നിയമസഭയിലും ഇതിനെപ്പറ്റി ശക്തമായ തര്‍ക്കമാണ് നടക്കുന്നത്. എന്നാല്‍ മാവോയിസ്റ്റുകളെ വധിച്ച പോലീസ് നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. തണ്ടര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം. വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ് എന്നാണ് സെന്‍കുമാര്‍ പറയുന്നത്.

സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്

വീണ്ടും മാവോയിസ്‌റ് പോലീസ് വെടി വെപ്പ്.
ഇനി തണ്ടെര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം. വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്. മാവോയിസ്റ്റുകള്‍ എകെ47നും എസ്‌പ്ലോസീവ്‌സുമായി കയറാന്‍ പാടില്ലാത്ത ഫോറെസ്റ്റില്‍ എന്തിനു കഴിയണം?

അവര്‍ വെടിവെച്ചാല്‍, അത് പരിച വെച്ചു തടഞ്ഞു കൂടെ? ഇല്ലെങ്കില്‍ കുറച്ചു പോലീസുകാര്‍ മരിച്ചാലെന്താ,? ഇതുവരെ 13000 അല്ലെ ഇവര്‍ കൊന്നിട്ടൊള്ളു എന്നൊക്കെ ചോദിക്കാം.

നിലംബുര്‍ അന്വേഷണം എന്തായി?

കാട് മാവോ വാദികള്‍ക്ക് പതിച്ചു നല്‍കിയാല്‍ പ്രശനം തീരും. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ മാന്യന്‍ മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്‌നം തീരും. മുട്ട് നോക്കി വെടിവെക്കാമല്ലോ.

വെടി നേരിടേണ്ടവനെ അതിന്റെ വിഷമം അറിയൂ. സ്വന്തം ജീവന്‍ വെടിയുണ്ടക്കു മുന്നില്‍ വെച്ചു ഈ മാന്യന്മാര്‍ പറയട്ടെ.

അതേസമയം അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് മനസിലാക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ ഇന്നലേയും ആവര്‍ത്തിച്ചു. മാവോയിസ്റ്റുകള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ക്ലോസ് റെയ്ഞ്ചില്‍ നിന്ന് വെടിവച്ചുവെന്നാണ് സി.പി.ഐ പ്രാദേശിക ഘടകം പറയുന്നത്. സംഭവം നടന്ന പുതൂര്‍ പഞ്ചായത്ത് ഭരിക്കുന്നത് എല്‍.ഡി.എഫാണ്. പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗമാണ്. സംഭവത്തെ പറ്റി മജിസ്‌ട്രേട്ട് തല അന്വേഷണം വേണം. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വെടിയുണ്ടയല്ല പരിഹാരം. പൊലീസ് തന്ന വിധി നടപ്പാക്കേണ്ട. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് എതിരായ നിലപാടാണ് എക്കാലവും ഇടത് പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ളത്.

മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെങ്കിലും അവരുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. അട്ടപ്പാടി വനത്തില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചാല്‍ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഒരു പൊതുമിനിമം പരിപാടി നടപ്പിലാക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്നത്. ഈ മിനിമം പരിപാടിയില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഇല്ല. അതില്‍ സി.പി.ഐക്ക് അഭിപ്രായ വ്യത്യാസമുണ്ട്.

മണിവാസകത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അയാളുടെ കൈയില്‍ എ.കെ 47 തോക്ക് ഉണ്ടെന്ന പൊലീസിന്റെ വാദം അംഗീകരിക്കാനാവില്ല. ഒരു പൊലീസുകാരനെങ്കിലും പരിക്കേറ്റോ? തണ്ടര്‍ബോള്‍ട്ടിന്റെ ഇത്തരം നടപടികള്‍ക്ക് കേരള പൊലീസ് കൂട്ടുനില്‍ക്കണമെന്നില്ല. വ്യാജ ഏറ്റുമുട്ടലിനെതിരെ ആന്ധ്രയില്‍ ഹര്‍ത്താല്‍ നടത്തിയ പത്ത് ഇടതുപക്ഷ പാര്‍ട്ടികളിലൊന്ന് സി.പി.എമ്മാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ ശക്തമായ നിലപാട് ഇടതു പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്നു.

മുഖ്യമന്ത്രി ഒരു കാര്യം പറയുന്നത് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. പൊലീസ് അതിനെ ന്യായീകരിച്ച് മാത്രമേ റിപ്പോര്‍ട്ട് നല്‍കൂ. അതുകൊണ്ടാണ് മജിസ്റ്റീരിയല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. സി.പി.ഐക്കും സി.പി.എമ്മിനും കിട്ടിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സഭയില്‍ പറയാനാകില്ലെന്നും കാനം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (30 minutes ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (38 minutes ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (55 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (59 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (1 hour ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (2 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Malayali Vartha Recommends