Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

മോഹൻലാലിനെ സങ്കി ആക്കി, പ്രശ്നം ചന്ദനക്കുറി; മലയാളികളുടെ ചലച്ചിത്രാസ്വാദനം തരംതാഴ്ന്നുവെന്ന വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സംവിധയകാൻ മേജര്‍ രവി

31 OCTOBER 2019 05:13 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ചലച്ചിത്രാസ്വാദനം തരംതാഴ്ന്നുവെന്ന വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധയകാൻ മേജര്‍ രവി. ചന്ദനക്കുറി ഇട്ട് മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നുവെന്ന് എടുത്തു പറയുന്ന അടൂരിന്റെ പ്രസ്താവന കാപട്യമുള്ളതാണ്. എന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷയ്ക്കു പഠിച്ചു മാര്‍ക്ക് വാങ്ങേണ്ട സംഗതിയല്ല സിനിമ. ഈ ഡിജിറ്റല്‍ ലോകത്ത് ആര്‍ക്കു വേണമെങ്കിലും സിനിമയെടുക്കാം. ഒരു പടം വിജയിക്കുമ്പോള്‍ ആ ചിത്രം ജനങ്ങള്‍ സ്വീകരിച്ചു എന്നുള്ളതാണ്. അതുകൊണ്ടാണ് അവര്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത്. അടൂരിന്റെ പ്രശ്‌നം ഇതൊന്നുമല്ല. ചന്ദനക്കുറി ഇട്ട് മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നുവെന്ന് അദ്ദേഹം എടുത്ത് പ്രസ്താവന നടത്തുകയായിരുന്നു. അതില്‍ പാര്‍ട്ടിപരമായ ചിന്താഗതികളുണ്ട്, വര്‍ഗ്ഗീയതയുമുണ്ട്.

അദ്ദേഹത്തിന് ചന്ദനക്കുറി ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. എന്നാല്‍ അതിനെ പൊതു ഇടത്തിലേക്ക് എടുത്തിട്ട് ചളി വാരിത്തേക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. മോഹന്‍ലാലിന്റെ സിനിമകള്‍ കാണാന്‍ വേണ്ടി അല്ലെങ്കില്‍ അതുപോലുള്ള സിനിമകളെ തരംതാഴ്ത്തി പറയാനുള്ള അര്‍ഹത ഒരു സംവിധായകനുമില്ലെന്നും മേജര്‍ രവി വിമര്‍ശിച്ചു.

അടൂര്‍ ആദ്യം സിനിമയെടുക്കുന്ന സമയത്ത് അദ്ദേഹവും സിനിമയില്‍ കുട്ടി ആയിരുന്നില്ലേ. ആദ്യത്തെ സിനിമ എന്നു പറയുന്നത് ഏതൊരു വ്യക്തിക്കും അവരുടെ ഒരു പരീക്ഷണമാണ്. അടൂരിന്റെ കാലത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും അതില്‍ തന്നെ സിനിമ എടുക്കുമായിരുന്നു. ടെക്‌നോളജി മാറുന്നതിന് അനുസരിച്ച് നമ്മളും മാറണം. അതിനെ കുറ്റമായി പറയുന്നത് സിനിമയെ ഒന്നടങ്കം ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്നും മേജർ രവി പറഞ്ഞു.

മലയാളത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ ഹിറ്റുകളിലൊന്നായ പുലിമുരുകന് എതിരെ ആയിരുന്നു അടൂരിന്റെ വിമർശനം . 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രമാണ് പുലിമുരുകൻ . . ഡിജിറ്റല്‍ സാങ്കേതികവിദ്യ വന്ന ശേഷം വഴിയെ പോകുന്നവര്‍ പോലും സിനിമയെടുക്കുകയാണെന്നും മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയും തൊട്ട് വെളുപ്പിനെ തന്നെ തിയേറ്ററില്‍ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകരെന്നും അടൂര്‍ കുറ്റപ്പെടുത്തി.

മലയാളി പ്രേക്ഷകർക്ക് സിനിമയോടുള്ള ഈ സമീപനം അപമാനകരമാണ്. ഇന്നും ഇന്നലെയുമൊക്കെ ഭേദപ്പെട്ട മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ആഘോഷങ്ങള്‍ മലയാളസിനിമയില്‍ നടക്കുന്നത്.’

‘ഡിജിറ്റല്‍ ടെക്‌നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവര്‍ പോലും സിനിമ എടുക്കുകയാണ്. ചലച്ചിത്രകലയുടെ സാങ്കേതികവിദ്യകളോ സൗന്ദര്യാത്മകതയോ ഒന്നും അറിയണമെന്നില്ല. ഇന്ത്യയിലെയും ലോകത്തെയും മികച്ച സിനിമകള്‍ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് ഈ സിനിമാപിടിത്തം. സിനിമ എടുക്കാമെന്നല്ലാതെ ഇതു കാണാന്‍ ആളുണ്ടാവില്ല എന്നതാണു ഫലം. ആരും കാണാന്‍ വന്നില്ലെങ്കിലുള്ള ആക്ഷേപം കാണികള്‍ക്കു നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കില്‍ ആര്‍ട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇത്.’ എന്നുമായിരുന്നു അടൂര്‍ ഗോപാലകൃഷണന്റെ പ്രസ്താവന. ഇതിന് എതിരെയാണ് മേജർ രവി രംഗത്ത് എത്തിയത്.

വാളയാര്‍ സംഭവത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. 2017ല്‍ നടന്ന സംഭവത്തില്‍ പ്രഥമദൃഷ്ട്യാ തന്നെ ഏതൊരു കണ്ണുപൊട്ടനും മനസിലാക്കാം അതിലൊരു ക്രൈം നടന്നിട്ടുണ്ടെന്ന്. ഉത്തരേന്ത്യയില്‍ ഒരു പീഡനം നടന്നാല്‍ ഒച്ചയും ബഹളവും ഉണ്ടാക്കുന്ന സാംസ്‌കാരികനായകരുടെ നാടാണ് കേരളം. ഇവിടെ നടന്നാല്‍ ഒരു അനക്കവും ഇല്ല. ഉത്തരേന്ത്യ ഭരിക്കുന്നത് ബിജെപിയും ഇവിടെ ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആണെങ്കില്‍ അവര്‍ അങ്ങോട്ടു നോക്കി നിന്നു കുരയ്ക്കും. ഇവിടെ എന്തു കുറ്റം നടന്നാലും ആര്‍ക്കും യാതൊരു പ്രശ്‌നവുമില്ല. എന്നും മേജർ രവി കൂട്ടിച്ചേർത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (32 minutes ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (38 minutes ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (46 minutes ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (1 hour ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (2 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (2 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (3 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (3 hours ago)

Malayali Vartha Recommends