Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

തണ്ടർബോൾട്ടിന്റെ ബോൾട്ട് ഊരാൻ സമ്മർദ്ദം; സി പി ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ തിരിഞ്ഞതോടെ വരും ദിവസങ്ങളിൽ സിപിഎം തന്നെ തണ്ടർബോൾട്ടിനെതിരെ രംഗത്തെത്തുമെന്ന് സൂചന

31 OCTOBER 2019 03:24 PM IST
മലയാളി വാര്‍ത്ത

തണ്ടർ ബോൾട്ടിന്റെ ബോർട്ട് ഊരുമോ ? സി പി ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ തിരിഞ്ഞതോടെ വരും ദിവസങ്ങളിൽ സിപിഎം തന്നെ തണ്ടർബോൾട്ടിനെതിരെ രംഗത്തെത്തുമെന്നാണ് സൂചന. തത്കാലം മജിസ്റ്റീരിയൽ എൻക്വയറിക്ക് മുഖ്യമന്ത്രി തയ്യാറായേക്കും.

കാനം രാജേന്ദ്രനും ബിനോയ് വിശ്വവും രമേശ് ചെന്നിത്തലയും പിണറായിക്കെതിരെ രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും സി പി എമ്മും അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായി. മഞ്ചികണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് കാനം രംഗത്തെത്തിയത്. പിണറായി വിജയൻ കെ കരുണാകരനെ പോലെ പെരുമാറുകയാണെന്നാണ് കാനം പറയാതെ പറഞ്ഞത്.

മുമ്പ് മാവോവാദി സി.പി. ജലീലിനെ ആദ്യം വെടിവച്ചത് പോലീസാണെന്ന് റിസോർട്ട് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ മര്യാദയോടെയാണ് തങ്ങളോട് പെരുമാറിയതെന്നും ജീവനക്കാർ പറഞ്ഞിരുന്നു. റിസോർട്ടിലെത്തിയ അതിഥികൾ കാണാതിരിക്കാൻ മാവോയിസ്റ്റുകൾ ഒരു മുറിയിലേക്ക് മാറിയെന്നും ജീവനക്കാർ പറഞ്ഞു. ഇതിൽ നിന്നും ഏറ്റുമുട്ടലിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. അട്ടപ്പാടിയിലും ഇതുതന്നെയാണ് സംഭവിച്ചത്.

ഇപ്പോൾ കൊല്ലപ്പെട്ട മണിവാസകത്തിന് തീരെ സുഖമില്ലായിരുന്നു. നടക്കാൻ പോലും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എങ്ങനെയെങ്കിലും കീഴടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കീഴടങ്ങാൻ പോയവരെയാണ് യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിവച്ചത്. പിണറായി വിജയൻ നരേന്ദ്രമോദിക്ക് പഠിക്കുകയാണോ എന്ന ചോദ്യവും കേരളം ചോദിക്കുന്നു. കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനം ശക്തമല്ല.എന്നാൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇതല്ല അവസ്ഥ.

ഏറ്റുമുട്ടൽ നടന്നെങ്കിൽ തണ്ടർബോൾട്ടിനും പരിക്കേൽക്കുമായിരുന്നു. ജലീലിന്റെ കാര്യത്തിലും മണിവാസകത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. ജലീലിന്റെ മരണത്തിൽ തണ്ടർബോൾട്ടിന്റെ വാഹനം മാത്രമാണ് തകർന്നത്. അത് മാവോയിസ്റ്റുകൾ വെടിവയ്ക്കുമ്പോൾ തകർന്നതാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും വ്യക്തമല്ല. മണിവാസകന്റെ കാര്യത്തിൽ വാഹനം പോലും തകർന്നില്ല.

നേരത്തെ കുപ്പുദേവരാജിനെയും അജിതയെയും കൊന്നതും ഇങ്ങനെ തന്നെ. രോഗാതുരനായ കുപ്പു സ്വാമിയെ ഏറ്റുമുട്ടലിലൂടെ കൊന്നു എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ ദേവരാജ് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. ഇക്കാര്യം മനുഷ്യാവകാശ കമ്മീഷൻ ശരിവച്ചതാണ്.

തണ്ടർ ബോൾട്ടിന്റെ പ്രവർത്തനം സർക്കാരിന്റെ നിയന്ത്രണത്തിലല്ല. പട്ടാളചിട്ടയിലാണ് തണ്ടർബോൾട്ട് പ്രതികരിക്കുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് പട്ടാളചിട്ട കൊണ്ട് പ്രയോജനമില്ല. വടക്കേയിന്ത്യയിലേത് പോലെ കേരളത്തിലെ മാവോയിസ്റ്റുകൾ കുഴപ്പക്കാരുമല്ല . അവർ പണം വാങ്ങി നിത്യവൃത്തി നടത്തുന്നവരാണ്. അവർക്ക് കലാപത്തെക്കാൾ കൂടുതൽ പ്രസംഗത്തിലാണ് താത്പര്യം.

മാവോയിസ്റ്റുകളെ അവസാനിപ്പിക്കേണ്ടത് സി പി എമ്മിന്റെ താത്പര്യമാണ്. അവർക്ക് മാവോയിസ്റ്റുകളെസഹിക്കാനാവില്ല. ഇടതു മുന്നണിയുടെ ആശയങ്ങൾ തന്നെയാണ് മാവോയിസ്റ്റുകളും പിന്തുടരുന്നത്. ഇടതുപക്ഷത്തെക്കാൾ അത് തീവ്രമാണെന്ന് മാത്രം. പണ്ട് നക്സലുകളും ഇതാണ് ചെയ്തിരുന്നത്. അന്ന് ഇടതുപക്ഷം ഇത്തരകാർക്ക് പിന്തുണ നൽകിയിരുന്നു. അങ്ങനെയാണ് കരുണാകരൻ നക്സലുകളെ കർശനമായി നേരിട്ടത്. കരുണാകരനെ പിന്തുടർന്ന അഛന്റെ ശാപം അങ്ങനെയുണ്ടായതാണ്. രാജന്റെ മരണം ഇന്നും കേരളം മറന്നിട്ടില്ല. രാജന്റെ പിതാവ് ഈച്ചരവാര്യരുടെ ദുഃഖവും. അതേ വഴിയിലൂടെ പിണറായിയും സഞ്ചരിക്കുന്നു.

ഇപ്പോഴത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോലും തിരിമറി നടന്നു എന്നാണ് കൊല്ലപ്പെട്ട സി. പി. ജലീലിന്റെ സഹോദരൻ സി. പി. റഷീദ് പറത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (32 minutes ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (38 minutes ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (46 minutes ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (1 hour ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (2 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (2 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (3 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (3 hours ago)

Malayali Vartha Recommends