പാലാരിവട്ടം അഴിമതി; മൂന്ന് പ്രതികളുടെയും റിമാന്റ് കാലാവധി നീട്ടി; മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും റിമാന്റ് കാലാവധി നവംബർ 14 വരെ മൂവാറ്റുപുഴ വിജിലൻസ് കോടതി നീട്ടി. ഒന്നാം പ്രതി കരാർ കമ്പനി എം ഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം. ടി തങ്കച്ചൻ, നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ റിമാന്റ് കാലാവധിയാണ് നീട്ടിയത്.
കേസുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം താൻ പറഞ്ഞു കഴിഞ്ഞതാണെന്ന് ടി ഒ സുരജ് പ്രതികരിച്ചു. അതേസമയം, കേസില്‍ മുൻ ടിഒ സൂരജ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി അൽപ സമയത്തിനകം പരിഗണിക്കും. അറസ്റ്റ് ചെയ്ത് 60 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യം വേണമെന്നതാണ് പ്രതികളുുടെ ആവശ്യം. കേസിൽ മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha


























