ആത്മഹത്യ ചെയ്ത യുവതിയുടെ ഫോൺ കാണാനില്ല; ബന്ധുക്കൾ നടത്തിയ അന്വേഷണത്തോനൊടുവിൽ മനസിലായി കള്ളൻ കപ്പലിൽ തന്നെ

ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹപരിശോധനയ്ക്കിടെ പോലീസുകാരന്‍ മൃതദേഹത്തിനരികെ നിന്നും കിട്ടിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ അടിച്ചു മാറ്റി. 2018 ഒക്ടോബര്‍ 20നായിരിന്നു സംഭവം. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ കൂടാളിയിലാണ് 20 വയസുകാരി ആത്മഹത്യ ചെയ്തത്. ഇൻക്വസ്റ്റിനിടെയായിരുന്നു ഈ അടിച്ച മാറ്റൽ നടന്നത്. എന്നാൽ രേഖകളിലൊന്നും മൊബൈല്‍ ഫോണിനെ കുറിച്ച് എഴുതിയിരുന്നില്ല.
ഒരു വര്‍ഷത്തിനു കഴിഞ്ഞപ്പോൾ പോലീസ് ആത്മഹത്യയാണെന്ന് കണ്ടെത്തി കേസ് അന്വേഷണം അവസാനിപ്പിച്ചു. പക്ഷേ മൊബൈല്‍ ഫോണ്‍ തിരിച്ചു കൊടുത്തിരുന്നില്ല. ഈ കാരണത്താൽ ബന്ധുക്കള്‍ എസ്‌ഐ ശിവന്‍ ചോടോത്തിനെ സമീപിച്ചു. പക്ഷേ ഇങ്ങനെയൊരു ഫോണിനെ കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൊടുവിൽ ഫോണ്‍ സിവില്‍ പോലീസ് ഓഫീസറുടെ കൈയിലാണെന്ന് മനസിലായി. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓഫീസര്‍ ഫോണ്‍ കൈ മാറാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇരിട്ടി എഎസ്പി ആനന്ദിന് പരാതി നല്‍കി.
സ്മാര്‍ട്ട് ഫോണ്‍ അടിച്ചു മാറ്റിയ സിവില്‍ പോലീസ് ഓഫിസര്‍ക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചു. വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തുകയായിരുന്നു. നേരത്തെ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായിരുന്നയാളെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഈ പോലീസുകാരന്‍ ഇപ്പോള്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ ജനമൈത്രി പോലീസിന്റെ ചുമതല വഹിക്കുന്നു. സിവില്‍ പോലീസ് ഓഫീസര്‍ ഇതിനു ശേഷം സിവില്‍ പോലീസ് ഓഫീസര്‍ ഫോണ്‍ മരിച്ച യുവതിയുടെ വീട്ടില്‍ കൊണ്ടു നല്‍കി മാപ്പു പറഞ്ഞെങ്കിലും വിഷയം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























