മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മണിവാസകത്തിന്റെ ഭാര്യ കല നല്കിയ ഹര്‍ജിയിലാണ് മധുര ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
മണിവാസകത്തിന്റെ ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും തൃശൂര്‍ ആശുപത്രിയില്‍ എത്തി മൃതദേഹം കാണാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. മണിവാസകത്തിന്റെ ഭാര്യ നിലവില്‍ മറ്റൊരു കേസില്‍ തിരുച്ചിറപ്പള്ളി ജയിലിലാണുള്ളത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. രണ്ട് പേരുടെയും പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യമുന്നയിച്ചു.
രമയുടെ ശരീരത്തില്‍നിന്നും അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. തലയിലും വെടിയേറ്റിരുന്നതായാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും ശരീരത്തില്‍ മുറിവേറ്റതിന്റെ നിരവധി പാടുകളുണ്ട്.
https://www.facebook.com/Malayalivartha


























