Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...


സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...


ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...


‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...


നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...

ശബരിമല വിധി ഭാഗികമെങ്കിലും വലിയ വിജയം; നാളെ മുതല്‍ ശബരിമലയില്‍ പ്രാര്‍ഥന യജ്ഞങ്ങള്‍ ആരംഭിക്കും; പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ അനുകൂലമായി കാണുന്നതായി രാഹുല്‍ ഈശ്വര്‍

14 NOVEMBER 2019 03:00 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവഹസനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ അനുകൂലമായി കാണുന്നതായി രാഹുല്‍ ഈശ്വര്‍. വിധി പുനപരിശോധിച്ചു എന്നതിന്റെ അര്‍ഥം മുന്‍പുള്ള വിധിയില്‍ ഏതെങ്കിലും തരത്തിലുള്ള പോരായ്മകള്‍ ഉണ്ടെന്നു തന്നെയാണ്, ഇത് ഭാഗികമെങ്കിലും വലിയ വിജയമാണെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

വിവിധ മതങ്ങളോട് ചേര്‍ത്തുകൊണ്ട് വിധി പുനപരിശോധിക്കുന്നതിനോട് എതിര്‍പ്പില്ല. പാര്‍സി, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി സഹകരിച്ച്‌ വിശ്വാസസംരക്ഷണത്തിനായുള്ള പോരാട്ടം മുന്‍പോട്ട് കൊണ്ടുപോവും. നാളെ മുതല്‍ ശബരിമലയില്‍ പ്രാര്‍ഥന യജ്ഞങ്ങള്‍ ആ ആരംഭിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. മുന്‍പുണ്ടായതുപോലെ ഇത്തവണ ശബരിമലപ്രവേശനത്തിനായി സ്ത്രീകള്‍ എത്തിയാല്‍ ഞങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിരോധിക്കും. അക്രമങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ തവണ ഞങ്ങളുടെ ഭാഗത്ത് നിന്നും കുറച്ച്‌ തെറ്റുകള്‍ വന്നു, ഇത്തവണ അത് തിരുത്തിക്കൊണ്ട് ആവശ്യമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിയില്‍ അപാകതയുള്ളതിനാലാണ്​പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിന്​ വിട്ടതെന്ന്​ ബി.ജെ.പി നേതാവ്​ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. വിശാല ബെഞ്ചി​​െന്‍റ വിധി അറിയാന്‍ കേരള സര്‍ക്കാര്‍ കാത്തിരിക്കണം. നിലവിലെ വിധിയില്‍ സ്​റ്റേയുണ്ടോ ഇല്ലയോ എന്നതില്‍ ആശയക്കുഴപ്പം സൃഷ്​ടിച്ച്‌​ പ്രശ്​നങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും കുമ്മനം പറഞ്ഞു.

ശബരിമല വിഷയം രമ്യമായി പരിഹരിക്കാനാണ്​ മതേതര സര്‍ക്കാര്‍ ശ്രമിക്കേണ്ടത്​. പ്രശ്​നം വക്രീകരിക്കാന്‍ ശ്രമിക്കരുത്​. വിശ്വാസികളുടെയും അയ്യപ്പ ഭക്തരുടെയും താല്‍പര്യം മാനിച്ച്‌​ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.​ സ്​ത്രീകള്‍ വന്നാല്‍ സര്‍ക്കാര്‍ അവര്‍ക്ക്​ സംരക്ഷണം നല്‍കി കയറ്റാനുള്ള ശ്രമമുണ്ടാകരുത്​​. ശബരിമല ക്ഷേത്രത്തി​​െന്‍റ ആചാരസംരക്ഷണത്തില്‍ മറ്റൊരു തരത്തിലുള്ള ഇടപെടലും സര്‍ക്കാര്‍ നടത്തരുതെന്നും കുമ്മനം പറഞ്ഞു.

ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബര്‍ 28 നുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. ലഭ്യമാകുന്ന വിവരമനുസരിച്ച്‌ തല്‍സ്ഥിതി തുടരാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശം. കൂടാതെ ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധമുണ്ടെന്ന് പ്രസ്‌താവിച്ച കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു.

മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. റിവ്യു ഹര്‍ജികള്‍ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്.

ശ​ബ​രി​മ​ല​യി​ല്‍ സ്​​ത്രീ​പ്ര​വേ​ശം വി​ധി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്‍റെ വി​ധി​ക്കെ​തി​രെ​ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ടു. ഏഴംഗ ഭരണഘടനാ ബെഞ്ചിനാണ് കൈമാറിയത്.ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ന്‍ ​ഗൊഗോ​യി അ​ധ്യ​ക്ഷ​നും ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എ.എന്‍ ഖാന്‍വില്‍കര്‍ എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ ഭരണഘടനാ ബെ​ഞ്ചാണ്​ വിധി പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (6 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (10 minutes ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (15 minutes ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (25 minutes ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു  (27 minutes ago)

‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...  (34 minutes ago)

നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...  (45 minutes ago)

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

MALAPPURAM HEALTH NEWS, ജില്ലയിൽ മുന്നറിയിപ്പ്  (1 hour ago)

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...  (1 hour ago)

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (2 hours ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (3 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (3 hours ago)

Malayali Vartha Recommends