'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..

സംസ്ഥാനത്ത് നടന്ന വിവിധ കാമ്പസുകളിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ നേടിയിരിക്കുന്നത് വമ്പൻ വിജയമാണ്. സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോളജ് , പോളിടെക്‌നിക്കുകളിൽ വരെ എസ് എഫ് ഐെയുടെ തേരോട്ടമാണ് സംഭവിച്ചിരിക്കുന്നത്.എന്നാൽ സ്‌കൂളുകളിൽ എല്ലാം അതിരു കടന്ന വിജയാഘോഷമാണ് കാണാൻ സാധിച്ചത് . അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് വി ടി ബലറാം എം എൽ എ പങ്കുവച്ച പോസ്റ്റ് . സ്‌കൂൾ വിദ്യാർത്ഥികളായ എസ്എഫ്‌ഐ പ്രവർത്തകർ മുഖ്യമന്ത്രി വി ഡി സതീശനെതിരായ ബാനർ ഉയർത്തിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവും തൃത്താല എംഎൽഎയുമായ വി ടി ബൽറാം.
ബാനറിന്റെ ചിത്രമടക്കം പങ്കുവച്ചാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. എസ്‌എഫ്‌ഐ ഗുഹാനന്ദപുരം സ്‌കൂൾ യൂണിറ്റ് കമ്മിറ്റിയിലെ അംഗങ്ങളാണ് ബാനർ ഉയർത്തിയത്. 'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നാണ് ബാനറിലുള്ളത്. വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്ഏതോ ഒരു സ്‌കൂളിൽ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ് മുറിയിൽ വച്ച് നടന്ന ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പേരിൽ ആ കുട്ടികളെക്കൊണ്ട് ഒരു "വിദ്യാർത്ഥി സംഘടന" പിടിപ്പിക്കുന്ന ബാനർ ആണിത്.എന്നിട്ട് പരിഹസിക്കുന്നതോ കേരളത്തിലെ 20 പാർലമെന്റ് സീറ്റിൽ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റിൽ 102ഉം വിജയിച്ച,
60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയേയും.നിങ്ങക്കെന്താ വയ്യേ! എന്നും പറഞ്ഞുകൊണ്ടാണ് ആ പോസ്റ്റ് അവസാനിക്കുന്നത് ആ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ചില കമന്റുകൾ വായിക്കാം..ജനിച്ചു വീഴും മുമ്പേ കുട്ടികൾക്ക് മതം പഠിപ്പിക്കുന്നേ... എന്ന് നാല് നേരം പുലമ്പാൻ ഇവിടെ ആളുകളുണ്ട് അതേ ടൈമിൽ മറ്റൊരു ഭാഗത്ത് കാണുന്നത് ഇമ്മാതിരി കാഴ്ചകൾ ആരും ശ്രദ്ധിക്കുന്നില്ല, കണ്ടാലും കാണാത്ത പോലെ നടക്കുന്ന കോമാളികൾ...ഇവരൊക്കെ നാളെ എന്തായി തീരുമോ എന്ന് കണ്ടു തന്നെ അറിയാം.ഇതൊന്നുമല്ല രസം.ഇതുപോലുള്ള ഫോട്ടോയും,
മാസ്സ് ക്യാപ്ഷനും വെച്ച് പാർട്ടിയിലെ ലോക്കൽ നേതാക്കൾ തൊട്ട് കേന്ദ്ര നേതാക്കൾ വരെ സ്വന്തം വാളിൽ പോസ്റ്റ് ഇട്ട് ആഘോഷിക്കുന്നത് കാണുമ്പോൾ.സത്യത്തിൽ അരോചകം എന്നല്ല സഹതാപമാണ് തോന്നുന്നത്.., പാർട്ടികൾ സ്കൂളിൽ പാടില്ല എന്നുള്ളത് അല്ലേ.., കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല..തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല.. ആ സ്കൂളിലെ അധ്യാപകരെ കുറിച്ച് ഓർക്കുമ്പോൾ സഹതാപം മാത്രം.., എന്നും പറഞ്ഞു കൊണ്ടാണ് പലരും കമന്റുകൾ പങ്കുവയ്ക്കുന്നത് . സ്‌കൂളുകളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് സ്‌കൂൾ അധികൃതർക്കാണ് എന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2024 ജൂലൈയിലെ ഒരു ഉത്തരവ് പ്രകാരം, സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകണോ എന്ന് സ്‌കൂൾ മാനേജ്‌മെന്റിനും അധികൃതർക്കും തീരുമാനിക്കാം. ക്ലാസ് മുറികളെയും പഠനാന്തരീക്ഷത്തെയും ബാധിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളോട് കോടതികളും സർക്കാരും കർശനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.പ്രധാന നിയമങ്ങളും നിലപാടുകളും:ഇങ്ങനെയാണ്.. സമരങ്ങൾക്കും ഉപരോധങ്ങൾക്കും വിലക്ക്: സ്‌കൂൾ, കോളേജ് കാമ്പസുകളിൽ പഠനത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ധർണ്ണകൾ, പിക്കറ്റിംഗ്, ക്ലാസ് ബഹിഷ്‌കരണം, മറ്റ് രാഷ്ട്രീയ സമരങ്ങൾ എന്നിവ പാടില്ലെന്ന് ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടിട്ടുണ്ട്.
കാമ്പസുകൾ പഠിക്കാനുള്ളതാണെന്നും അവിടെ അക്രമ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നുമാണ് കോടതി നിലപാട്. അധികൃതരുടെ തീരുമാനം: ഒരു സ്‌കൂളിൽ രാഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പുകളോ പ്രവർത്തനങ്ങളോ പൂർണ്ണമായി നിരോധിക്കണമെങ്കിൽ മാനേജ്‌മെന്റുകൾക്കും പ്രിൻസിപ്പൽമാർക്കും അതിനുള്ള തീരുമാനമെടുക്കാം. ഈ തീരുമാനം നടപ്പിലാക്കാൻ സർക്കാരിന്റെ സഹായം തേടാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്..വിദ്യാഭ്യാസ സമിതികളുടെ ശുപാർശ: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങൾക്കായി നിയോഗിക്കപ്പെട്ട ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ,
കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുന്നതിനായി ആരോഗ്യകരമായ രാഷ്ട്രീയ ബോധം സ്‌കൂളുകളിൽ അനുവദിക്കാമെന്ന രീതിയിലുള്ള ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ചുരുക്കത്തിൽ, കുട്ടികളിൽ ജനാധിപത്യപരമായ അവബോധം ഉണ്ടാക്കുന്നത് നല്ലതാണെങ്കിലും, പഠനത്തെ ബാധിക്കുന്ന തരത്തിലുള്ള കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളോ സമരങ്ങളോ നിയമപരമായി സ്‌കൂളുകളിൽ അനുവദനീയമല്ല. ഓരോ സ്‌കൂളിലെയും അച്ചടക്ക നിയമങ്ങൾക്കനുസരിച്ച് ഇതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അതത് സ്ഥാപനങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്.
പുറത്ത് വന്ന കണക്കുകൾ വച്ച് പരിശോധിച്ചാൽ, സ്‌കൂൾ പാർലമെൻ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 699 ൽ 604 സ്‌കൂളുകളിലും എസ് എഫ് ഐയാണ് വിജയിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha

























