ശബരിമല ഉച്ചരിച്ചാൽ സി പി എം കേട്ടില്ല, കണ്ടില്ല, മിണ്ടില്ല; വിധി ന്യായത്തിൽ യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ മണ്ഡലകാലം പ്രശ്ന കലുഷിതമാകാതിരിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ആദ്യ സൂചന

വിധി ന്യായത്തിൽ യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ മണ്ഡലകാലം പ്രശ്ന കലുഷിതമാകാതിരിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ആദ്യ സൂചന. യുവതീ പ്രവേശന വിധിയിൽ സ്റ്റേ നൽകേണ്ടത് ഏഴംഗ ഭരണഘടനാ ബെഞ്ചാണ്. അഞ്ചംഗ ബെഞ്ചിന് വിധി സ്റ്റേ ചെയ്യാനാകില്ല. പഴയ വിധി റദാക്കാൻ മാത്രമേ കഴിയുകമുള്ളു. ഏഴംഗ ബെഞ്ചിന് വേണമെങ്കിൽ യുവതി പ്രവേശനം ആദ്യം തന്നെ സ്റ്റേ ചെയ്യാം. പുന:പരിശോധനാ ഹർജി ഫയൽ ചെയ്തവർക്ക് തന്നെ സ്റ്റേക്ക് നീങ്ങാം. എൻ എസ് എസ് അതിന് ശ്രമിച്ചേക്കും.
സി പി എമ്മും സർക്കാരും യുവതികളെ തൽകാലം കയറരുതെന്ന് നിലപാട് എടുത്തേക്കാം. ശബരിമല വിഷയത്തിൽ സർക്കാരിനെ സുപ്രീംകോടതി പ്രതിസന്ധിയിലാക്കിയെന്ന് വേണം പറയാൻ. പഴയ വിധി പുന:പരിശോധിക്കാൻ മാത്രമാണ് തീരുമാനിച്ചത്. രണ്ട് ജഡ്ജിമാർ പുന:പരിശോധനാ ഹർജികൾതള്ളണമെന്നാണ് ആവശ്യപ്പെട്ടത്. മൂന്ന് ജഡ്ജിമാർ ഉത്തരവിനോട് വിയോജിപ്പിച്ചു. അതു കൊണ്ടു കൂടിയാണ് വിശാല ബെഞ്ചിന് കേസ് കൈമാറാൻ തീരുമാനിച്ചത്.
പുന:പരിശോധനാ ഹർജികൾ ഫയൽ ചെയ്യുമ്പോൾ സാധാരണ ഗതിയിൽ സുപ്രീം കോടതി പരിഗണിക്കാറില്ല. എന്നാൽ വിശ്വാസങ്ങളുടെ കെട്ടഴിക്കുന്ന ഒരു കൂട്ടം ഹർജികളാണ് കോടതിക്ക് മുന്നിലെത്തിയത്. ഇതിൽ പള്ളിയിൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയുമുണ്ട്. പള്ളിപ്രവേശന ഹർജി പരിഗണിക്കുമ്പോൾ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ഹർജികൾ എന്തിനാണെന്ന് ജസ്റ്റിസ് ബോബ് ഡേ ചോദിച്ചിരുന്നു. അദ്ദേഹമാണ് അടുത്ത ചീഫ് ജസ്റ്റിസ്. ശബരിമല കേസ് പരിഗണിക്കുന്നതു കാരണം ഇതും പരിഗണിക്കാമെന്ന് പിന്നീട് കോടതി പറഞ്ഞു. പ്രസ്തുത ഹർജിയിൽ സർക്കാരിനോട് വിശദീകരണം ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
യുവതികൾ പ്രവേശനത്തിന് അനുമതി ചോദിച്ചാൽ പോലീസ് നൽകാതിരിക്കാനാണ് സാധ്യത. നിയമപ്രകാരം പോലീസിന് അങ്ങനെ ചെയ്യാനാവില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് കോടതിയലക്ഷ്യമാവും. അതു കൊണ്ടു തന്നെ നയത്തിൽ പോലീസ് യുവതികളെ ഒഴിവാക്കും. ക്രമസമാധാന വിഷയമായിരിക്കും സർക്കാർ ഉയർത്തി കൊണ്ടുവരിക. ശബരിമലയെ ഇനിയും പ്രശ്നകലുഷിതമാക്കിയാൽ പിണറായി ചരിത്രത്തിൽ നിന്നു തന്നെ ഇല്ലാതാകും. യുവതികളെ പ്രവേശിപ്പിക്കാൻ പിണറായി തീരുമാനിക്കുകയാണെങ്കിൽ തന്നെ സി പി എം എതിർക്കും.
വരും ദിവസങ്ങളിൽ അത്തരമാരു തീരുമാനം എടുക്കാൻ സി പി എം സംസ്ഥാന സമിതി ചേരും. എന്നാൽ മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കാൻ സിപിഎം തയ്യാറാവില്ല. പകരം ശബരിമലയിൽ യുവതികളെ കയറ്റാൻ അനുവദിക്കില്ല. സർക്കാരിന്റെ വിപ്ലവ ഇമേജിന് കോട്ടം തട്ടാതെയായിരിക്കും നീക്കം. കോടിയേരി മടങ്ങിയെത്തിയാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പിണറായിയുടെ പ്രതികരണം എന്തായാലും പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ സി പി എം തയ്യാറാവില്ല. പാർട്ടിക്ക് പിണറായിയല്ല വലുത്, കേരളമാണ്.
https://www.facebook.com/Malayalivartha
























