അല്പമെങ്കിലും നാണമില്ലേ; പിണറായിവിജയനെയും കേരളത്തെയും പരസ്യമായി വിമർശിച്ചു വിദേശി യുവാവ്
സഞ്ചാരികളുടെ പറുദീസയാണ് കേരളം എന്നാണ് അറിയപ്പെടുന്നത്.എന്നാൽ വിദേശസഞ്ചാരികൾ കേരളത്തിലെത്തുമ്പോൾ അവരുടെ മനം മടുപ്പിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ എന്ന വിമര്‍ശനവുമായാണ് ഒരു വിദേശ യുവാവ് രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ തങ്ങളെ വരവേൽക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടാണ് എന്ന് യുവാവ് പറയുന്നു.
തെങ്ങുകളും കടൽ തിരമാലകളും മാറ്റു കൂട്ടുന്ന കേരളം ബീച്ചുകളിൽ ഇപ്പോൾ പ്ലാസ്റ്റിക് -ജൈവ മാലിന്യങ്ങലാൽ നിറഞ്ഞിരിക്കുകയാണ്. കടലിൽ തള്ളുന്ന മാലിന്യങ്ങളെ തിരകൾ അതുപോലെ തിരിക്കഹ് കൊണ്ടുവന്നു കരയിൽ നിക്ഷേപിക്കുന്നു. മാലിന്യനിർമാർജനം സമ്പൂര്‍ണപരാജയമാണ് എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കടൽ തീരങ്ങളിൽ കാണാൻ സാധിക്കുന്നത് എന്നും യുവാവ് പറയുന്നുണ്ട്. തീരത്തടിഞ്ഞും കടൽക്കരയിലെ പരിസരത്തും നിക്ഷേപിച്ച നിലയിലും നിരവധി മാലിന്യകൂമ്പാരനാളുടെ ദൃശ്യവും യുവാവ് തന്റെ വീഡിയോയിലൂടെ പങ്കുവെക്കുന്നു. ഭരണാധികാരികൾക്ക് അല്പമെങ്കിലും ലജ്ജയുണ്ടെങ്കിൽ ലജ്ജിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് തന്റെ വീഡിയോ അവവസാനിപ്പിക്കുന്നത് .
https://www.facebook.com/Malayalivartha