ആശ്വാസം, അയ്യപ്പഭക്തരുടെ വിജയം; യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നല്‍കിയ പിണറായി സര്‍ക്കാരിന് തിരിച്ചടി; കെ സുരേന്ദ്രന്‍

ശബരിമല യുവതീപ്രവേശന വിധി പുനപ്പരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി അയ്യപ്പഭക്തരുടെ വിജയമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.' ആശ്വാസം. അയ്യപ്പഭക്തരുടെ വിജയം. യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നല്‍കിയ പിണറായി സര്‍ക്കാരിന് തിരിച്ചടി'- സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ശബരിമലയില്‍ അവിശ്വാസികളെ കയറ്റാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. ശബരിമല കേസ് സുപ്രിംകോടതി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ സ്‌റ്റേ ഇല്ലെന്ന കാരണത്താല്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ പിണറായി വിജയന്‍ ശ്രമിക്കരുതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോടതിയില്‍ സ്‌റ്റേ ഇല്ല എന്നതിന്റെ പേരില്‍ അതിന് ശ്രമിച്ചാല്‍ അത് വിശ്വാസികള്‍ അനുവദിക്കില്ല. പന്ത് പിണറായിയുടെ കോര്‍ട്ടിലാണ്. പിണറായി സൂത്രപണിക്ക് ശ്രമിക്കരുത്. പുനപരിശോധന ഹര്‍ജി കോടതി അംഗികരിച്ചതിന് തുല്യമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടക്കുമെന്നും മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തലും സര്‍ക്കാര്‍ അഭിപ്രായം പറയണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം യുവതി പ്രവേശനം അനുവദിച്ചുള്ള വിധി റദ്ദാക്കാതെ വിശാല ഭരണഘടനാ ബെഞ്ചിനു വിട്ടതിനു പിന്നാലെ ശബരിമല ദര്‍ശനത്തിനായി യുവതികള്‍ തയാറെടുക്കുന്നു. ഇതുവരെ 36 സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു. വിധി വരുന്നതിനു മുമ്ബാണ് യുവതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്യാത്തതിനാല്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി പരിശോധിക്കുംവരെ സ്ത്രീകള്‍ക്ക് പ്രവേശം സാധ്യമാണ്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ ദര്‍ശനം നടത്തിയ കനക ദുര്‍ഗ ഇത്തവണയും ശബരിമലയ്ക്കു പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്ന് എ. പദ്മകുമാര്‍ വ്യക്തമാക്കി. 2018 സെപ്തംബര്‍ 28 ലെ വിധി നിലനില്‍ക്കുമെന്നും ഇല്ലെന്നുമുള്ള വാദം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ഏതാണ് ശരി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിക്കുമ്ബോള്‍ സുപ്രിംകോടതിക്ക് വ്യക്തത നല്‍കാമായിരുന്നുവെന്നും പദ്മകുമാര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























