വിധി സ്വാഗതം ചെയ്യുന്നു , വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ലെന്ന് മന്ത്രി എം.എം മണി !

ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായ വിധി പുനപരിശോധിക്കാമെന്ന സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി എം എം മണി.വിശ്വാസികളായ ഹിന്ദു സ്ത്രീകൾ സാധാരണ ശബരിമലയിൽ പോവാറില്ലെന്നും എന്നാല്‍ അല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ബിജെപിക്കും കോൺഗ്രസിനും ഇരട്ടത്താപ്പെന്നെും വെറുതെ ബഡായി പറയുകയാണെന്ന് മന്ത്രി എം.എം മണി.യുവതീ പ്രവേശം സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഏഴംഗ ബെഞ്ചിന്റെ വിധിയും സ്വാഗതം ചെയ്യുന്നതായി പറഞ്ഞു.
”ഏതായാലും വിധിയെ സ്വാഗതം ചെയ്യുകയാണ്. ഒരു കാര്യം നിയമപരമായി പ്രശ്‌നങ്ങള്‍ വന്നാല്‍ അതിനെ നേരിടാതെ ഗവര്‍മെന്റിന് പോകാന്‍ പറ്റില്ല. അത് പോകും. സുപ്രീം കോടതി വിധിയെ നമ്മള്‍ സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ ഏഴംഗ ബെഞ്ചാണ്. ഏഴംഗ ബെഞ്ചിനേയും നമ്മള്‍ സ്വാഗതം ചെയ്യുന്നു”- എം.എം മണി പറഞ്ഞു.വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയിലേക്ക് പോവാറില്ല. വിശ്വാസികളല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























