Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...


സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...


ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...


‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...


നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...

യുവതീപ്രവേശ വിധി സ്‌റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തയ്യാറാകാത്തത് അയ്യപ്പ വിശ്വാസികളെ അതീവദു:ഖത്തിലാഴ്ത്തി

14 NOVEMBER 2019 04:29 PM IST
മലയാളി വാര്‍ത്ത

യുവതീപ്രവേശ വിധി സ്‌റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തയ്യാറാകാത്തത് അയ്യപ്പ വിശ്വാസികളെ അതീവദു:ഖത്തിലാഴ്ത്തി. മണ്ഡലകാലം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കോടതി പഴയനിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് ഭക്തര്‍ വിശ്വസിച്ചിരുന്നില്ല. അയോധ്യ വിധി വിശ്വാസത്തിന് പ്രാമുഖ്യം നല്‍കി പ്രഖ്യാപിച്ചതിനാല്‍ ശബരിമല പുനപ്പരിശോധനാ ഹര്‍ജികളില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് 56 ഹര്‍ജിക്കാരും അയ്യപ്പഭക്തരും കരുതിയിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിധി സ്‌റ്റേ ചെയ്യുമെന്നാണ് ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന അജയ്തറയില്‍ ഇന്നലെയും പ്രതികരിച്ചിരുന്നത്.

രണ്ട് യുവതികളെ ഇരുട്ടിന്റെ മറവില്‍ സന്നിധാനത്ത് എത്തിച്ച് ദര്‍ശനം നടത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കിയെങ്കിലും വിധി സ്‌റ്റേ ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് ഇരട്ടിപ്രഹരം നല്‍കാമായിരുന്നു എന്ന കണക്കുകൂട്ടലുകളും വിശ്വാസികള്‍ക്കും ശബരിമലകര്‍മസമിതിക്കും ഉള്‍പ്പെടെ ഉണ്ടായിരുന്നു. കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടില്‍ തന്നെയാണ് മുഖ്യമന്ത്രി. അതുകൊണ്ടായിരിക്കാം ഭക്തരുടെ ദര്‍ശനം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ സീസണില്‍ വിധി നടപ്പാക്കുന്നതിനെതിരെ ശക്തമായി നിലകൊണ്ട തന്ത്രി കണ്ഠരര് രാജീവരെ പോലും അധിക്ഷേപിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പുനപ്പരിശോധനാ ഹര്‍ജി തള്ളിയതിനാല്‍ മുഖ്യമന്ത്രി കൂടുതല്‍ കടുത്തനിലപാട് എടുക്കുമെന്ന ആശങ്കയും ഭക്തര്‍ക്കുണ്ട്.

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പൊലീസ് നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. അതിനാല്‍ യുവതികളെ സന്നിധാനത്ത് എത്തിച്ച് ദര്‍ശനം നടത്തിക്കാന്‍ സര്‍ക്കാരിന് എളുപ്പമാകും. അങ്ങനെ ആചാരലംഘനം വീണ്ടും ഉണ്ടാകുമെന്ന ആശങ്ക ഭക്തര്‍ക്കുണ്ട്. കഴിഞ്ഞ തവണ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരും കെ.സുരേന്ദ്രനെയും വത്സന്‍തില്ലങ്കേരിയേയും പോലുള്ള നേതാക്കളും സന്നിധാനത്ത് തമ്പടിച്ചാണ് ആചാരസംരക്ഷണത്തിന് നേതൃത്വം നല്‍കിയത്. കെ.സുരേന്ദ്രന്‍ വീണ്ടും ദര്‍ശനത്തിനെത്തിയപ്പോള്‍ പൊലീസ് അനുമതി നിഷേധിച്ച്, അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. ഇത്തവണ അതുപോലെയുള്ള സമരം സംഘടിപ്പിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. കഴിഞ്ഞ തവണ പൊലീസ് സുരക്ഷയും സംഘര്‍ഷങ്ങളും ഭയന്ന് നിരവധി ഭക്തര്‍ ദര്‍ശനത്തിന് എത്തിയിരുന്നില്ല. അതോടെ വരുമാനവും കുറഞ്ഞിരുന്നു. അത് ക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലനില്‍പ്പിനെ തന്നെ ബാധിച്ചിരുന്നു.

ഇത്തവണയും ഭക്തജനത്തിരക്ക് കുറഞ്ഞാല്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം ഗണ്യമായി കുറയും. അത് ശബരിമല ക്ഷേത്രത്തിന്റെ തകര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന ആശങ്ക ഭക്തര്‍ക്കുണ്ട്. അതിനാല്‍ തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കാതിരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ വിവിധ ഭക്തജന സംഘടനകള്‍ തയ്യാറായേക്കും. യുവതികള്‍ മലകയറരുതെന്ന ബോധവല്‍ക്കരണം നടത്താന്‍ ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. റെഡി ടു വെയ്റ്റ് പോലുള്ള ക്യാമ്പയ്‌നുകള്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും സജ്ജീവമാക്കും. ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്തി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (4 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (8 minutes ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (13 minutes ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (19 minutes ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (23 minutes ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു  (25 minutes ago)

‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...  (32 minutes ago)

നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...  (43 minutes ago)

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

MALAPPURAM HEALTH NEWS, ജില്ലയിൽ മുന്നറിയിപ്പ്  (1 hour ago)

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...  (1 hour ago)

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (2 hours ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (3 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (3 hours ago)

Malayali Vartha Recommends